Month: June 2024

  • Crime

    വിവാഹത്തില്‍നിന്ന് പിന്മാറി; കോട്ടയ്ക്കല്‍ വധുവിന്റെ വീടിനുനേരെ വെടിയുതിര്‍ത്ത് വരന്‍

    മലപ്പുറം: വിവാഹത്തില്‍നിന്ന് പിന്മാറിയതിനെത്തുടര്‍ന്ന് വധുവിന്റെ വീടിനുനേരെ വെടിയുതിര്‍ത്ത് വരന്‍. മലപ്പുറം കോട്ടയ്ക്കല്‍ അരിച്ചോളില്‍ ചൊവ്വാഴ് രാത്രിയിലാണ് സംഭവം. എയര്‍ഗണ്‍ ഉപയോഗിച്ചാണ് വെടി വെച്ചത്. മൂന്ന് റൌണ്ട് വെടിയുതിര്‍ത്തു. വെടിവെയ്പ്പില്‍ വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്. അബുതാഹിറുമായുള്ള നിക്കാഹിന് ശേഷമാണ് വധു പിന്മാറിയതെന്നാണ് വിവരം. പ്രതിയെ കോട്ടയ്ക്കല്‍ പോലീസ് കസ്റ്റഡിയിലെടുത്തു.

    Read More »
  • Crime

    പോക്‌സോ പ്രതിയായ മുന്‍ ഭര്‍ത്താവ് നഗ്‌നചിത്രം പ്രചരിപ്പിച്ചു; വിവാഹമോചനത്തിന്റെ മൂന്നാംനാള്‍ യുവതി ജീവനൊടുക്കി

    തിരുവനന്തപുരം: മുന്‍ ഭര്‍ത്താവ് നഗ്‌ന ചിത്രമെടുത്ത് പ്രചരിപ്പിച്ചതില്‍ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തു. തിരുവനന്തപുരം വട്ടിയൂര്‍ക്കാവിലാണ് സംഭവം. മൂന്നു ദിവസം മുന്‍പ് വിവാഹ മോചിതയായ യുവതിയെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മുന്‍ ഭര്‍ത്താവിന്റെ പീഡനത്തെ തുടര്‍ന്നാണ് ജീവനൊടുക്കുന്നതെന്ന് എഴുതിയ കുറിപ്പ് മുറിയില്‍ നിന്ന് കണ്ടെടുത്തു. മകള്‍ക്കെതിരെ ലൈംഗിക അതിക്രമം നടത്തിയതിന് പോക്‌സോ കേസിലും പ്രതിയാണ് മുന്‍ ഭര്‍ത്താവ്. കഴിഞ്ഞ ശനിയാഴ്ച കോടതിയില്‍ നിന്നു വിവാഹമോചനം ലഭിച്ച വീട്ടമ്മ മകളുമൊത്ത് മണികണ്‌ഠേശ്വരത്ത് താമസിക്കുകയായിരുന്നു. തിങ്കളാഴ്ച രാത്രിയോടെ വീട്ടിലെത്തിയ ഇയാള്‍ വീട്ടമ്മയെ ക്രൂരമായി മര്‍ദ്ദിക്കുകയും ശാരീരിക പീഡനത്തിന് ഇരയാക്കുകയും ചെയ്‌തെന്ന് ബന്ധുക്കള്‍ ആരോപിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

    Read More »
  • Kerala

    അധ്യാപകന്‍ സ്കൂളിൽ കുഴഞ്ഞു വീണു മരിച്ചു, തലയോലപ്പറമ്പ് ബഷീര്‍ സ്മാരക സ്‌കൂളിലാണ് സംഭവം

        തലയോലപ്പറമ്പ് ബഷീര്‍ സ്മാരക വിഎച്ച്‌എസ് സ്‌കൂളിലെ അധ്യാപകനായ പി.പി സന്തോഷ് കുമാർ (53) സ്‌കൂളിൽ കുഴഞ്ഞു വീണു മരിച്ചു. ചൊവ്വാഴ്ച മൂന്നര മണിയോടെയായിരുന്നു സംഭവം. ക്ലാസ് കഴിഞ്ഞ് സ്റ്റാഫ് റൂമിലേക്ക് പോകുന്നതിനിടെ സന്തോഷ് കുമാർ  കുഴഞ്ഞ് വീഴുകയായിരുന്നു. അധ്യാപകന്‍  കുഴഞ്ഞു വീഴുന്നതു കണ്ട്  വിദ്യാര്‍ഥകള്‍ പരിഭ്രാന്തരായി. ഇതോടെ മറ്റു അധ്യാപകരെത്തി ഉടന്‍ മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. തുടർന്ന്  ആരോഗ്യ നില വഷളായതോടെ വിദഗ്ധ ചികിത്സക്കായി കോട്ടയം കാരിത്താസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 20 വര്‍ഷമായി ബഷീര്‍ സ്‌കൂളില്‍ അധ്യാപകനായി ജോലി ചെയ്യുകയാണ് സന്തോഷ് കുമാര്‍. സംസ്‌ക്കാരം ഇന്ന് (ബുധൻ) വൈകിട്ട് 4ന് ചോറ്റാനിക്കര അമ്പാടിമലയിലുള്ള മണ്ണാത്തിക്കുന്നേല്‍ വസതിയില്‍ നടക്കും. മൃതദ്ദേഹം രാവിലെ 10 ന് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ പൊതുദര്‍ശനത്തിന് വെക്കും. ഭാര്യ ഷീനു സന്തോഷ് (അധ്യാപിക), വിദ്യാര്‍ത്ഥികളായ അതുല്‍ കൃഷ്ണയും ആരതി കൃഷ്ണയുമാണ് മക്കള്‍.

    Read More »
  • Kerala

    സംസ്ഥാനത്ത് പെരു മഴ: കോട്ടയത്ത് ഇന്ന് വിദ്യാഭ്യാസ സ്ഥാപനക്കൾക്ക് അവധി, മൂന്നാറിൽ വീടിനു മുകളിൽ മണ്ണിടിഞ്ഞ് വീണ് യുവതി മരിച്ചു; ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു

        ഇടുക്കി ജില്ലയിലെ മൂന്നാറിൽ എ.ജി കോളനിയിലെ വീടുകൾക്ക് മുകളിലേക്ക് മണ്ണിടിഞ്ഞു വീണ്  യുവതി മരിച്ചു. മാല കുമാർ (38) ആണ് മരിച്ചത്. ദേവികുളം എസ്‍.സി ഓഫിസിലെ ക്ലർക്കായ കുമാറിന്റെ ഭാര്യയാണ് മാല. മകനെ സ്കൂളിൽ നിന്നും വിളിച്ച് വീട്ടിൽ എത്തിയപ്പോൾ 30 അടിയിലേറെ ഉയരത്തിൽ നിന്ന് വീടിന് മുകളിലേക്ക് മണ്ണ് ഇടിഞ്ഞ് വീഴുകയായിരുന്നു. മകൻ ഓടി രക്ഷപെട്ടു. തുടർന്ന് മൂന്നാർ ഫയർഫോഴ്സും  പൊലീസും സ്ഥലത്തെത്തി. രക്ഷാപ്രവർത്തനത്തിനിടെ ജീവനോടെ  കണ്ടെത്തിയ മാലയെ ടാറ്റ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. കുമാർ- മാല ദമ്പതികൾക്ക് മൂന്നു മക്കളുണ്ട്. ഇവിടെ മൂന്ന് വീടുകൾ കൂടി അപകടാവസ്ഥയിൽ ആയതിനാൽ ഇവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. അതേസമയം, മൂന്നാറിൽ അതിശക്തമായ മഴ തുടരുകയാണ്. മാങ്കുളം പഞ്ചായത്തിലും മഴ ശക്തമാണ്. വിരിപാറയിൽ വലിയ മണ്ണിടിച്ചിൽ ഉണ്ടായി. വൈൽഡ് എലിഫൻ്റ് റിസോർട്ടിനോട് ചേർന്നാണ് മണ്ണിടിച്ചിൽ ഉണ്ടായത്. റിസോർട്ടിനും കേട് പറ്റി. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ മൂന്നാറില്‍ മൂന്ന് ദുരിതാശ്വാസ…

    Read More »
  • Kerala

    സ്വകാര്യ സ്കൂൾ കെട്ടിടത്തിന് ഫിറ്റ്നസ് നല്‍കുന്നതിന് ഒരു ലക്ഷം രൂപ കൈക്കൂലി, തൊടുപുഴ നഗരസഭ എൻജിനീയർ വിജിലൻസ് പിടിയില്‍; നഗരസഭ ചെയർമാൻ രണ്ടാം പ്രതി

    തൊടുപുഴ: ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങവേ എന്‍ജിനീയറും ഏജന്റും വിജിലന്‍സ് പിടിയില്‍. തൊടുപുഴ മുനിസിപ്പാലിറ്റി അസി.എന്‍ജിനീയര്‍ അജി സി.റ്റിയും ഏജന്റായ റോഷനും എയ്ഡഡ് സ്‌കൂള്‍ കെട്ടിടത്തിന്റെ ഫിറ്റ്നെസ് നല്‍കുന്നതിന് ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടയിലാണ് വിജിലന്‍സ് പിടിയിലായത്. തൊടുപുഴ കുമ്മംകല്ലിലുള്ള ബി റ്റി എം എല്‍ പി സ്‌കൂളിന് വേണ്ടി പുതിയതായി നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റിനായി സ്‌കൂള്‍ മാനേജര്‍ തൊടുപുഴ മുനിസിപ്പാലിറ്റിയില്‍ കഴിഞ്ഞ മാസം അപേക്ഷ സമര്‍പ്പിച്ചിരുന്നു. ഈ ആവശ്യത്തിനായി ഓരോ പ്രാവശ്യം ഓഫീസില്‍ ചെല്ലുമ്പോഴും പല കാര്യങ്ങള്‍ ശരിയാക്കാനുണ്ടെന്ന് പറഞ്ഞ് തിരിച്ചയക്കുകയായിരുന്നു.  തുടർന്ന് നഗരസഭ ചെയർമാൻ സനീഷ് ജോർജാണ് എ.ഇ യ്ക്ക് പണം നല്‍കിയാല്‍ മതി ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നല്‍കുമെന്ന് ഇവരോട് പറഞ്ഞതത്രേ. ഇന്നലെ സ്ക്കൂൾ മാനേജര്‍ ഫോണ്‍ മുഖാന്തിരം അജി സി.റ്റിയെ ബന്ധപ്പെട്ടപ്പോള്‍ ഒരു ലക്ഷം രൂപ കൈക്കൂലിയുമായി ഓഫീസിലെത്താന്‍ ആവശ്യപ്പെട്ടു. മാനേജര്‍ സ്ഥലത്തില്ലായെന്ന് അറിയിച്ചപ്പോള്‍ ആരുടെയെങ്കിലും കൈവശം പണം കൊടുത്തു വിട്ടാല്‍ മതിയെന്നും…

    Read More »
  • Crime

    ദീപു വധം: ആരാണ് കൊലയാളി? കാറില്‍നിന്നിറങ്ങി  പോയ ഭിന്നശേഷിക്കാരനോ, ഒപ്പം ഉണ്ടാകുമെന്നു പറഞ്ഞവരോ…?

       കേരള- തമിഴ്നാട്  അതിർത്തിയിൽ കളിയിക്കാവിളയ്ക്ക് സമീപം കാറിനുള്ളിൽ കഴുത്തറുത്ത നിലയിൽ കണ്ടെത്തിയ ദീപുവിന്റെ കൊലപാതകത്തിന് പിന്നിൽ യുവാവുമായി അടുത്ത ബന്ധമുള്ള ആളെന്ന് സംശയം. കരമന സ്വദേശിയും ക്വാറി ഉടമയുമായ എസ് ദീപുവാണ് (44) കൊലപ്പെട്ടത്. സംഭവത്തിലെ നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ പൊലീസിനു ലഭിച്ചു. വഴിയരികില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറില്‍നിന്ന് ഒരാള്‍ ഇറങ്ങിപ്പോകുന്ന ദൃശ്യമാണ് കണ്ടെത്തിയത്. ഒരു ഭിന്നശേഷിക്കാരനാണ് ഇതെന്ന സംശയവും പൊലീസിനുണ്ട്. കാറിലുണ്ടായിരുന്ന 10 ലക്ഷം രൂപ കാണാനില്ല. മോഷണത്തിനു വേണ്ടിയുള്ള കൊലപാതകമാണ് എന്നാണു പൊലീസ് കരുതുന്നത്. ദീപുവിന്റെ കയ്യിൽ പണമുണ്ടെന്ന് കൃത്യമായി അറിയുന്ന ആരോ ആണ് ക്രൂരകൃത്യം നടത്തിയതെന്ന് പൊലീസ് കരുതുന്നു. അവസാനമായി ദീപു വിളിച്ച മാര്‍ത്താണ്ഡം ഭാഗത്തെ ചിലരെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. കുറ്റവാളിയെ ഉടന്‍ തന്നെ വലയിലാക്കാന്‍ കഴിയുമെന്നാണു പൊലീസ് പറയുന്നത്. ദീപുവിന്റെ കൊലപാതകത്തിന്റെ ഞെട്ടലിലാണ് നാട്ടുകാരും സുഹൃത്തുക്കളും. രാത്രി ഏഴരയോടെ വീട്ടില്‍നിന്നു പോയ ദീപുവിനെ കളിയിക്കാവിള പൊലീസ് സ്‌റ്റേഷനില്‍നിന്ന് 200 മീറ്റര്‍ മാറി  പാര്‍ക്ക്…

    Read More »
  • Kerala

    ജൂൺ 26 ലഹരി വിരുദ്ധ ദിനം: നാളെ കേരളത്തിൽ ഒരു തുള്ളി മദ്യം കിട്ടില്ല; ബാറുകളും ബിവറേജ് ഔ‌ട്ട്‌‌ലെ‌റ്റുകളും അടച്ചിടും

    ലോക ലഹരി വിരുദ്ധദിനത്തിന്റെ പശ്ചാത്താലത്തിൽ സംസ്ഥാനത്ത് നാളെ ഡ്രൈഡേ ആചരിക്കുമെന്ന് അധികൃതർ അറിയിച്ചു. ലഹരിവിരുദ്ധ പ്രചാരണങ്ങൾക്ക് പിന്തുണ എന്ന നിലയിലാണ് സർക്കാർ മദ്യഷോപ്പുകൾക്ക് അവധി നൽകിയിരിക്കുന്നത്. ബിവറേജ് കോർപ്പറേഷന്റെ മദ്യവിൽപ്പന ശാലകളും സ്വകാര്യ ബാറുകളും കൺസ്യൂമർ ഫെഡിന്റെ മദ്യവില്പന ശാലകൾക്കുമാണ് നാളെ അവധി. ഇന്ന് രാത്രി ഒൻപത് മണിക്ക് ബീവറേജസ് ഔട്ട്‌ലെറ്റുകൾ അടച്ചാൽ പിന്നീട് മറ്റന്നാൾ രാവിലെ 10 മണിക്കാണ് തുറക്കുക. മയക്കുമരുന്ന് ഉപയോഗത്തിനും അനധികൃത വ്യാപാരത്തിനും എതിരെ ജനങ്ങളിൽ അവബോധം സൃഷ്ടിക്കാനുള്ള മുന്നേറ്റത്തിന്റെ ഭാഗമായാണ് ഐക്യരാഷ്ട്രസഭ ലോകം ലഹരി വിരുദ്ധ ദിനം ആചരിക്കുന്നത്. ഐക്യരാഷ്ട്ര സംഘടനയുടെ 1987 ഡിസംബർ 7ന് നടന്ന സമ്മേളനമാണ് ജൂൺ 26 രാജ്യാന്തര ലഹരി വിരുദ്ധ ദിനം ആയി ആചരിക്കാൻ തീരുമാനിച്ചത്. ലോകത്തെ ആദ്യ ലഹരിമരുന്ന് വിരുദ്ധ യുദ്ധമായി കണക്കാക്കാവുന്ന ഒന്നാം ഒപ്പിയം യുദ്ധത്തിന്റെ ഓർമയിലാണ്ഈ ദിവസം തെരഞ്ഞെടുത്തത്..

    Read More »
  • Kerala

    രാഹുൽ മാങ്കൂട്ടത്തിൽ പക്വത ഇല്ലാത്ത നേതാവെന്ന് വിമർശനം, പാലക്കാട് പടയൊരുക്കം;  എതിർപ്പുമായി ജില്ലയിലെ പ്രബല വിഭാഗം കെ.പി.സി.സിയെ സമീപിച്ചു

    പാലക്കാട്: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുൽ മാങ്കൂട്ടത്തിലിനെ സ്ഥാനാർത്ഥിയാക്കുന്നതിൽ എതിർപ്പുമായി കോണ്‍ഗ്രസിലെ ഒരു പ്രബല വിഭാഗം  കെ.പി.സി.സി.യെ സമീപിച്ചു. ഷാഫി പറമ്പിലിന് പിൻഗാമിയായി രാഹുൽ മാങ്കൂട്ടത്തിലിനെ പാലക്കാട് മത്സരിപ്പിക്കുന്നതിൽ അതൃപ്തിയുള്ള ജില്ലയിലെ നേതാക്കളാണ് കെ.പി.സി.സിയെ സമീപിച്ചത്. ഗ്രൂപ്പ് വാഴ്ച അനുവദിക്കില്ലെന്നാണ് നേതാക്കൾ സംസ്ഥാന നേതൃത്വത്തെ അറിയിച്ചത്. ഷാഫി പറമ്പില്‍ പാർലമെന്‍റിലേക്ക് വിജയിച്ച ഒഴിവില്‍ പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ രാഹുൽ മാങ്കൂട്ടത്തിൽ മത്സരിച്ചേക്കുമെന്ന സൂചനകള്‍ക്കിടെയാണിത്. ഷാഫിയുടെ പിൻഗാമിയായി രാഹുൽ എത്തിയാൽ ജില്ലയിൽ എ ഗ്രൂപ്പ് ശക്തമാവുമെന്നാണ് ഇവരുടെ വാദം. ഈ സാഹചര്യത്തിലാണ് രാഹുലിനെ സ്ഥാനാർത്ഥിയാക്കാനുള്ള നീക്കങ്ങൾക്ക് ജില്ലയിൽ നിന്നും എതിർപ്പുയരുന്നത്. ഡി.സി.സി പ്രസിഡന്റ് എ. തങ്കപ്പനെ സ്ഥാനാർത്ഥിയാക്കണമെന്ന ആവശ്യം കോൺഗ്രസ് കർഷക സംഘടന നേതൃത്വത്തിന് മുന്നിൽ എത്തിച്ചതായും സൂചനയുണ്ട്. ഇതിനിടെ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ചില ഭാഷാ പ്രയോഗങ്ങളിൽ  കോൺഗ്രസ് നേതാക്കൾക്കു തന്നെ കടുത്ത വിയോജിപ്പുണ്ട്.  ‘പൊളിറ്റിക്കലി തന്തയ്ക്ക് പിറക്കാത്ത മകളായി പത്മജ അറിയപ്പെടും’ എന്ന പരാമര്‍ശവും ‘വർഗ്ഗീയടീച്ചറമ്മ’ എന്ന് കെ.കെ ശൈലജയെ…

    Read More »
  • Kerala

    ഇതാ ഒരു സ്നേഹഗാഥ: കേരളം അറിയാത്ത ആർ. ബാലകൃഷ്ണ പിള്ള, ഉള്ളു നിറയെ ആർദ്രതയും സ്നേഹവായ്പും

         ആദർശങ്ങളുടെയും ആർദ്രതയുടെയും ആൾരൂപമായി ആര്‍ ബാലകൃഷ്ണപിള്ളയെ കേരളം  വിലയിരുത്തിയിട്ടില്ല. മാനവികതയുടെ മഹത് വചനങ്ങളായി അദ്ദേഹത്തിൻ്റെ വാക്കുകൾ സമൂഹം ഉൾക്കൊണ്ടിട്ടുമില്ല. എന്നാൽ മാധ്യമങ്ങൾ ചാർത്തിക്കൊടുത്ത ആടയാഭരണങ്ങൾക്കും കേരളത്തിലെ പൊതു സമൂഹത്തിൻ്റെ വിലയിരുത്തലുകൾക്കും അപ്പുറം മറ്റൊരു വ്യക്തിത്വമാണ് ആര്‍ ബാലകൃഷ്ണപിള്ളയുടേതെന്ന് അനുഭവങ്ങളിലൂടെ വെളിപ്പെടുത്തുകയാണ് സിവിൽ സപ്ലൈസ് വകുപ്പ് ഉദ്യോഗസ്ഥനും സ്വതന്ത്ര പത്രപ്രവർത്തകനും ഇപ്പോൾ കെരളാ പി എസ് സി അംഗവുമായ എസ്.എ സെയ്ഫ്. ‘മാധ്യമ’ത്തിൽ  ആര്‍ ബാലകൃഷ്ണപിള്ളയുടെ ജീവിതകഥ എഴുതിയതിലൂടെ അദ്ദേഹവുമായി സെയ്ഫിന് പുത്ര സമാനമായ ഒരു വ്യക്തിബന്ധം ഉടലെടുത്തു. ആര്‍ ബാലകൃഷ്ണപിള്ളയുടെ ആത്മകഥ ‘മാധ്യമ’ത്തിൽ പ്രസിദ്ധീകരിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് അദ്ദേഹത്തിന് ജയിലില്‍ പോകേണ്ടി വന്നത്. കേരളമാകെ വിവാദമുയര്‍ത്തിയ ആത്മകഥയിലെ ഏടുകള്‍ അദ്ദേഹത്തിൻ്റെ നിലപാടും നിലനില്‍പ്പും ആയി മാറി. രചനാകാലത്തെയും പില്‍ക്കാലത്തെയും സ്നേഹാനുഭവ ങ്ങളിലൂടെ മറ്റൊരു ആര്‍ ബാലകൃഷ്ണപിള്ളയെയാണ്  സെയ്ഫ് വരച്ചിട്ടുന്നത്. “ആർ. ബാലകൃഷ്ണ പിള്ള സാറിന്റെ അന്നത്തെ മുഖഭാവം ഇന്നും ഒളിമങ്ങാതെ മനസ്സിലുണ്ട്. അനുസരണക്കേട് കാട്ടിയ ഒരു മകനോട് അച്ഛൻ കാണിക്കുന്ന…

    Read More »
  • NEWS

    ”ഞങ്ങള്‍ക്ക് ഇന്റര്‍വ്യു തന്നില്ലെങ്കില്‍… അറിയാലോ… എന്ന ഭീഷണി വരെ നേരിടുന്നുണ്ട്, അന്ന് ഞാനും ഇറിറ്റേറ്റഡായി”

    മലയാളത്തിലെ യുവ നടന്മാരില്‍ പെര്‍ഫോമന്‍സിന്റെ കാര്യത്തില്‍ ആരോടും കട്ടക്ക് നില്‍ക്കാനുള്ള കാലിബറുള്ള അഭിനേതാവാണ് ആസിഫ് അലി. എന്നാല്‍, അടുത്ത കാലത്ത് ഇറങ്ങിയതില്‍ ഒട്ടുമിക്ക ആസിഫ് അലി ചിത്രങ്ങളും പരാജയമായിരുന്നു. റോഷാക്ക്, കൂമന്‍, 2018 എന്നിവയുടെ വിജയത്തിനുശേഷം ആസിഫിന് നല്ലൊരു വിജയം ലഭിച്ചത് അടുത്തിടെ റിലീസ് ചെയ്ത തലവനിലൂടെയാണ്. ജിസ് ജോയ് സംവിധാനം ചെയ്ത സിനിമ ഇപ്പോഴും നിറഞ്ഞ സദസുകളില്‍ പ്രദര്‍ശനം തുടരുന്നുണ്ട്. അതേസമയം, തന്റെ ഏറ്റവും പുതിയ സിനിമ ലെവല്‍ ക്രോസിന്റെ പ്രമോഷന്‍ തിരക്കുകളിലുമാണ് താരം. ചിത്രം ജൂലൈ 26ന് തിയേറ്ററുകളില്‍ എത്തും. കൂമന് ശേഷം ജീത്തു ജോസഫ് അവതരിപ്പിക്കുന്ന ചിത്രത്തില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത മേക്കോവറിലാണ് ആസിഫ് അലി എത്തുന്നത്. കാഴ്ച്ചയില്‍ വേറിട്ട് നില്‍ക്കുന്ന കഥാപാത്രത്തിനായി ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. കാഴ്ചയില്‍ മാത്രമല്ല മേക്കിങ്ങിലും ചിത്രം വേറിട്ട് നില്‍ക്കുമെന്ന് പ്രതീക്ഷയാണ് ചിത്രത്തിന്റെതായി ഇറങ്ങിയ ടീസറും നല്‍കിയത്. ടുണീഷ്യയില്‍ ഷൂട്ട് ചെയ്ത ആദ്യ ഇന്ത്യന്‍ ചിത്രം എന്ന പ്രത്യേകതയും ലെവല്‍ ക്രോസിനുണ്ട്.…

    Read More »
Back to top button
error: