തിരുവനന്തപുരം: രാജ്യസഭാ സീറ്റ് സിപിഐക്കും കേരള കോണ്‍ഗ്രസിനും (എം) നല്‍കാന്‍ സിപിഎം. എകെജി സെന്ററില്‍ നടന്ന എല്‍ഡിഎഫ് യോഗത്തിലാണ് തീരുമാനം. സിപിഎം സീറ്റ് വിട്ടുകൊടുത്തതോടെയാണ് ഇരുപാര്‍ട്ടികള്‍ക്കും രാജ്യസഭ സീറ്റ് ലഭിച്ചത്. സിപിഐയും കേരള കോണ്‍ഗ്രസും തങ്ങളുടെ നിലപാടില്‍ ഉറച്ചുനിന്നതോടെയാണ് സീറ്റ് വിട്ടുകൊടുക്കാന്‍ സിപിഎം തീരുമാനിച്ചത്.
കേരള കോണ്‍ഗ്രസ് എം സീറ്റ് കിട്ടിയില്ലെങ്കില്‍ യുഡിഎഫിലേക്ക് ചേക്കേറുമോയെന്ന ആശങ്കയാണ് സീറ്റ് വിട്ടുകൊടുക്കാന്‍ സിപിഎമ്മിനെ പ്രേരിപ്പിച്ചത്. സീറ്റ് ലഭിക്കാത്തതില്‍ ആര്‍ജെഡി മുന്നണി യോഗത്തില്‍ പ്രതിഷേധം അറിയിച്ചു. സിപിഐ സ്ഥാനാര്‍ഥിയെ ഉടന്‍ പ്രഖ്യാപിക്കും. സ്ഥാനാര്‍ഥിയെ തീരുമാനിക്കാന്‍ സിപിഐ എക്‌സിക്യൂട്ടീവ് തിരുവനന്തപുരത്ത് ചേരുകയാണ്. ജോസ് കെ.മാണി കേരള കോണ്‍ഗ്രസ് എമ്മിന്റെ രാജ്യസഭ സ്ഥാനാര്‍ഥിയാകും.