KeralaNEWS

മേയര്‍-കെഎസ്ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കം; കണ്ടക്ടറെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുന്നു

തിരുവനന്തപുരം: മേയറും കെഎസ്ആര്‍ടിസി ഡ്രൈവറും തമ്മിലുണ്ടായ തര്‍ക്കത്തില്‍ അന്വേഷണത്തിന്റെ ഭാ?ഗമായി കണ്ടക്ടറെ തമ്പാനൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. മെമ്മറി കാര്‍ഡ് കാണാതായതു സംബന്ധിച്ച് ചോദ്യംചെയ്യുന്നതിനായാണ് കണ്ടക്ടര്‍ സുബിനെ കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം.

മേയറും കെഎസ്ആര്‍ടിസി ഡ്രൈവറും തമ്മില്‍ നടുറോഡിലുണ്ടായ തര്‍ക്കത്തില്‍ നിര്‍ണായകമായ തെളിവായിരുന്നു ബസിനുള്ളിലെ സിസിടിവി ക്യാമറയുടെ കാണാതായ മെമ്മറി കാര്‍ഡ്. കാര്‍ഡ് കാണാതായ വിഷയത്തില്‍ തമ്പാനൂര്‍ പോലീസാണ് അന്വേഷണം നടത്തുന്നത്. വിഷയത്തില്‍ കണ്ടക്ടറുടെ മൊഴി പോലീസ് നേരത്തെ എടുത്തിരുന്നു.

Signature-ad

കേസുമായി ബന്ധപ്പെട്ട് ചില നിര്‍ണായക വിവരങ്ങള്‍ ലഭിച്ച സാഹചര്യത്തിലാണ് കണ്ടക്ടറെ കസ്റ്റഡിയിലെടുത്തിരിക്കുന്നതെന്നാണ് സൂചന. കമ്മീഷണര്‍ ഓഫീസിലെത്തിച്ചാണ് സുബിനെ ചോദ്യം ചെയ്യുന്നതെന്നാണ് ലഭിക്കുന്ന വിവരം.

 

Back to top button
error: