KeralaNEWS

നരേന്ദ്ര മോദിക്കെതിരെ ഇന്ത്യൻ ഫുട്ബാള്‍ താരം സി.കെ.വിനീത്

ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കിടെ നിരന്തരം വർഗീയ പരാമർശങ്ങള്‍ നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഇന്ത്യൻ ഫുട്ബാള്‍ താരം സി.കെ.വിനീത്.

അദാനിയും അംബാനിയും കോണ്‍ഗ്രസിന് എത്ര ചാക്ക് കള്ളപ്പണം നല്‍കിയെന്നും ടെമ്ബോവാൻ നിറയെ കോണ്‍ഗ്രസിന് നോട്ടുകെട്ട് നല്‍കിയോ എന്നുമുള്ള മോദിയുടെ ചോദ്യത്തിന് മറുപടിയായി കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി പുറത്തുവിട്ട വിഡിയോ ‘എന്തൊരു മറുപടി’ എന്ന തലക്കെട്ടോടെ സമൂഹ മാധ്യമമായ എക്സില്‍ പങ്കുവെച്ചായിരുന്നു വിനീതിന്റെ പ്രതികരണം.

 അന്വേഷണങ്ങള്‍ക്ക് പകരം തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ വർഗീയ വിഷം ചീറ്റുന്ന തിരക്കിലാണ് മോദിയെന്നും വിനീത് കൂട്ടിച്ചേർത്തു.

Signature-ad

ബി.ജെ.പിക്കും നരേന്ദ്ര മോദിക്കുമെതിരായ തന്റെ നിലപാടുകള്‍ സമൂഹ മാധ്യമങ്ങളിലൂടെ പരസ്യമായി പങ്കുവെക്കുന്ന സി.കെ. വിനീത്, മണിപ്പൂർ കലാപത്തില്‍ ദുരിതമനുഭവിക്കുന്ന കായിക താരങ്ങളുടെ അവസ്ഥ ചൂണ്ടിക്കാട്ടിയും നേരത്തെ രംഗത്തെത്തിയിരുന്നു. ദേശീയ ഫുട്ബാള്‍ ടീമിലെ മണിപ്പൂര്‍ സ്വദേശികളായ പല താരങ്ങളുടെയും വീടുകള്‍ പൂർണമായും തകർന്നെന്നും ഇവരില്‍ പലരും സുഹൃത്തുക്കളുടെ വീടുകളില്‍ അഭയം തേടിയിരിക്കുകയാണെന്നും എന്നാല്‍ ഇതുസംബന്ധിച്ച യാതൊരു വാർത്തകളും മാധ്യമങ്ങള്‍ ചർച്ച ചെയ്യുന്നില്ലെന്നുമായിരുന്നു താരം എക്സില്‍ കുറിച്ചത്.

മുൻ കേരള ബ്ലാസ്റ്റേഴ്‌സ് താരമാണ് വിനീത്.

Back to top button
error: