KeralaNEWS

പ്രധാനമന്ത്രി ഹെലികോപ്റ്ററില്‍ പണം കൊണ്ടു പോകുകയാണെന്ന അടിസ്ഥാനരഹിതമായ ആരോപണം; കോൺഗ്രസിനെതിരെ നടപടി വേണം: കെ സുരേന്ദ്രൻ

തിരുവനന്തപുരം : വ്യോമസേന ഹെലികോപ്റ്റർ പണം കടത്താൻ ഉപയോഗിച്ചെന്ന് പറയുന്നതിലൂടെ കോണ്‍ഗ്രസ് സൈന്യത്തെ അപമാനിച്ചുവെന്നും കെ.പി.സി.സിക്കെതിരെ നടപടിയെടുക്കണമെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ.

കർണാടകയിലെ ചിത്രദുർഗയില്‍ മോദി പ്രചാരണത്തിനെത്തിയപ്പോള്‍ ഹെലികോപ്റ്ററില്‍ നിന്നിറക്കിയ പെട്ടി സ്വകാര്യ വാഹനത്തില്‍ കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ കോണ്‍ഗ്രസ് എക്സ് പോസ്റ്റില്‍ പങ്കുവെച്ചിരുന്നു. പെട്ടിയിലെന്തായിരുന്നു എന്ന ചോദ്യത്തോടെയായിരുന്നു പോസ്റ്റ്. ഇതിനെ വിമർശിച്ചുകൊണ്ടാണ് സുരേന്ദ്രന്‍റെ പ്രസ്താവന.

Signature-ad

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സുരക്ഷയെ ബാധിക്കുന്ന തരത്തിലുള്ള വ്യാജ വിഡിയോയാണ് കോണ്‍ഗ്രസ് പ്രചരിപ്പിച്ചതെന്നും കെ.പി.സി.സിക്കെതിരെ നടപടിയെടുക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.

കോണ്‍ഗ്രസിന്‍റെ കേരള ഒഫീഷ്യല്‍ എക്സ് അക്കൗണ്ടില്‍ നിന്നാണ് പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്ക് ഭീഷണിയായ വിഡിയോ പ്രചരിപ്പിക്കപ്പെട്ടത്. പ്രധാനമന്ത്രി ഹെലികോപ്റ്ററില്‍ പണം കൊണ്ടു പോകുകയാണെന്ന അടിസ്ഥാനരഹിതമായ ആരോപണമാണ് കോണ്‍ഗ്രസ് ഉന്നയിക്കുന്നത്.

വ്യോമസേനയുടെ സുരക്ഷ ഹെലികോപ്റ്ററുകള്‍ പണം കടത്തുവാൻ ഉപയോഗിക്കുമെന്ന് പറയുന്നതിലൂടെ കോണ്‍ഗ്രസ് രാജ്യത്തിന്‍റെ സൈന്യത്തെയാണ് അപമാനിക്കുന്നത്. വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമീഷൻ അടിയന്തരമായി ഇടപെട്ട് ഉചിതമായ നടപടി സ്വീകരിക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.

Back to top button
error: