വരിക്കാരുടെ എണ്ണത്തില്‍ ജിയോ ടെലിക്കോം രംഗത്തെ ഒന്നാമനാണെങ്കില്‍ ബിഎസ്‌എൻഎല്‍ ഏറ്റവും അവസാനത്തെ സ്ഥാനക്കാരനാണ്.
റിലയൻസ് എന്ന വൻ ബിസിനസ് സാമ്രാജ്യത്തിന്റെ പിന്തുണയുള്ള ജിയോയ്ക്ക് ടെലിക്കോം രംഗം കീഴടക്കാൻ അധികനാള്‍ വേണ്ടിവന്നില്ല. എന്നാല്‍ ഒരു സ്വകാര്യ വ്യക്തിയെക്കാള്‍ വലുത് സർക്കാരാണ് എന്ന് വിശ്വസിക്കപ്പെടുമ്ബോള്‍ തന്നെ, സർക്കാർ ഉടമസ്ഥതയിലുള്ള ബിഎസ്‌എൻഎല്ലിന് ജിയോയുടെ ഏഴയലത്ത് എത്താൻ സാധിക്കുന്നില്ല. ഇപ്പോഴും 4ജി അവതരിപ്പിക്കാൻ ബിഎസ്‌എൻഎല്‍ പാടുപെടുകയാണ്.
ജിയോയ്ക്ക് കോടിക്കണക്കിന് വരിക്കാരുണ്ട്. അതിന്റെ മൂന്നിലൊന്ന് മാത്രമേ ബിഎസ്‌എൻഎല്ലിന് ഉള്ളൂ. എങ്കിലും ഉള്ള വരിക്കാർക്കായി ബിഎസ്‌എൻഎല്ലും മികച്ച ഒരുപിടി പ്രീപെയ്ഡ് പ്ലാനുകള്‍ പുറത്തിറക്കിയിട്ടുണ്ട്.
അതിലൊന്നാണ് ജിയോ 666 രൂപ നിരക്കില്‍ പുറത്തിറക്കിയ റീച്ചാർജ് പ്ലാൻ. ബിഎസ്‌എൻഎല്ലും ഇതേ തുകയ്ക്ക് ഒരു റീച്ചാർജ് പ്ലാൻ പുറത്തിറക്കിയിട്ടുണ്ട്. ജിയോയുടെ 666 രൂപയുടെ പ്രീപെയ്ഡ് പ്ലാനിലെ ആനുകൂല്യങ്ങളിൽ ദിവസേന 1.5ജിബി ഡാറ്റമാത്രമാണുള്ളത്. ആകെ 84 ദിവസ വാലിഡിറ്റിയാണ് ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നത്. പറയത്തക്ക ഒടിടി ആനുകൂല്യങ്ങളൊന്നും ഇതിലില്ല.
ഈ പ്ലാനിലെ പ്രധാന ആനുകൂല്യങ്ങള്‍ അണ്‍ലിമിറ്റഡ് കോളിങ്, ദിവസം 1.5ജിബി ഡാറ്റ, ദിവസം 100 എസ്‌എംഎസ് എന്നിവയാണ്. 84 ദിവസത്തേക്ക് ആകെ 126 ജിബി ഡാറ്റയാണ് ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നത്.അതേസമയം ടെലിക്കോം രംഗത്ത് സിക്സർ പ്ലാൻ എന്ന് അറിയപ്പെടുന്നത് ബിഎസ്‌എൻഎല്ലിന്റെ 666 രൂപയുടെ പ്ലാനാണ്. കാരണം ഹ്രസ്വകാല വാലിഡിറ്റിയോടെ എല്ലാ സേവനങ്ങളും (അതായത് ഡാറ്റ, കോളിങ്, എസ്‌എംഎസ് ) വാഗ്ദാനം ചെയ്യുന്ന ഒരു മികച്ച പ്ലാൻ ആണ് 666 രൂപയുടെ ബിഎസ്‌എൻഎല്‍ പ്ലാൻ.
105 ദിവസത്തെ വാലിഡിറ്റി ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. ദിവസം 2ജിബി പ്രതിദിന ഡാറ്റ ഇതില്‍ ലഭിക്കും.ഇതിന് പുറമെ അണ്‍ലിമിറ്റഡ് കോളിങ് സൗകര്യവും 3ജിബി എക്സ്ട്രാ ഡാറ്റയും ഇതിൽ ലഭിക്കും.
മൊത്തത്തില്‍ നോക്കിയാല്‍ ജിയോയുടെ 666 രൂപയുടെ പ്ലാനില്‍ ലഭിക്കുന്നതിനെക്കാള്‍ ആനുകൂല്യങ്ങള്‍ ബിഎസ്‌എൻഎല്ലിന്റെ സിക്സർ പ്ലാനിലാണ് ഉള്ളത്. വാലിഡിറ്റിയുടെയും ഡാറ്റയുടെയും കാര്യത്തില്‍ ബിഎസ്‌എൻഎല്‍ ജിയോയെ ബഹുദൂരം പിന്നിലാക്കിയതായി ഇവിടെ കാണാം.
മറ്റൊന്ന്:
ഇന്ത്യയിലെ ഒന്നാം നമ്ബർ ടെലിക്കോം കമ്ബനിയായ ജിയോ തങ്ങളുടെ വരിക്കാർക്കായി വെറും 15 രൂപ മുതല്‍ത്തന്നെ ഡാറ്റ പ്ലാനുകള്‍ ലഭ്യമാക്കിയിട്ടുണ്ട്.1ജിബി ഡാറ്റയാണ് ഈ പ്ലാനിലുള്ളത്.
അതേസമയം പൊതുമേഖലാ ഉടമസ്ഥതയിലുള്ള ടെലിക്കോം കമ്ബനിയായ ബിഎസ്‌എൻഎല്ലിന്റെ ഏറ്റവും നിരക്ക് കുറഞ്ഞ ഡാറ്റ പ്ലാനിന് 16 രൂപയാണ് വില. 1 ദിവസത്തെ വാലിഡിറ്റിയില്‍ 2GB ഡാറ്റ ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. മറ്റ് കമ്ബനികളുടെ പ്ലാനുമായി താരതമ്യം ചെയ്താല്‍ ഇരട്ടി ഡാറ്റയാണ് ഇവിടെ ബിഎസ്‌എൻഎല്‍ നല്‍കുന്നത്.
ഇന്ത്യയിലെ രണ്ടാം നമ്ബർ കമ്ബനിയായ എയർടെലിന്റെ ഏറ്റവും നിരക്ക് കുറഞ്ഞ ഡാറ്റ പ്ലാൻ 19 രൂപ വിലയിലാണ് എത്തുന്നത്. 1ജിബി ഡാറ്റയാണ് ഈ പ്ലാനില്‍ ലഭ്യമാകുക. 1 ദിവസത്തെ വാലിഡിറ്റി മാത്രമാണ് ഈ എയർടെല്‍ ഡാറ്റ പ്ലാനില്‍ ഉപയോക്താക്കള്‍ക്ക് ലഭ്യമാകുക.
വിഐയുടെ ഏറ്റവും കുറഞ്ഞ തുകയുടെ പ്ലാൻ എത്തുന്നത് 19 രൂപയ്ക്കാണ്. മറ്റ് കമ്ബനികളുടെ അടിസ്ഥാന പ്ലാനിലെ ആനുകൂല്യങ്ങള്‍ക്ക് സമാനമായി 19 രൂപയുടെ വിഐ പ്ലാൻ ഒരു ദിവസ വാലിഡിറ്റിയില്‍ 1ജിബി ഡാറ്റയാണ് വാഗ്ദാനം ചെയ്യുന്നത്.
ചുരുക്കിപ്പറഞ്ഞാല്‍ ഇന്ത്യയിലെ ടെലിക്കോം കമ്ബനികളുടെ നിരക്ക് കുറഞ്ഞ ഡാറ്റ പ്ലാനുകളില്‍ ഏറ്റവും മികച്ചത് ബിഎസ്‌എൻഎല്ലിന്റെയും ജിയോയുടെയും പ്ലാനുകളാണ്. ജിയോയെ അപേക്ഷിച്ച്, വെറും 1-രൂപ അധികമായി നല്‍കിയാല്‍ ബിഎസ്‌എൻഎല്‍ 2ജിബി ഡാറ്റ ലഭിക്കുകയും ചെയ്യും.