അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസാണ് (എഡിആർ) ആവശ്യവുമായി കോടതിയെ സമീപിച്ചത്.
ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ടർമാരുടെ കണക്കുകള്‍ പുറത്തുവിടാൻ കാലതാമസമെടുക്കുന്നുവെന്നും ഇതില്‍ ആശങ്കയുണ്ടെന്നും ഹർജിയില്‍ ചൂണ്ടിക്കാട്ടി.
ഏപ്രില്‍ 19ന് നടന്ന ആദ്യഘട്ട വോട്ടെടുപ്പ് സംബന്ധിച്ച വിവരങ്ങള്‍ 11 ദിവസത്തിനുശേഷവും രണ്ടാം ഘട്ടത്തിലേത് നാലു ദിവസത്തിനുശേഷവുമാണ് പ്രസിദ്ധപ്പെടുത്തിയത്.ആദ്യം പുറത്തുവന്ന വിവരങ്ങളില്‍നിന്ന് അന്തിമ കണക്കുകള്‍ പുറത്തുവിട്ടപ്പോള്‍ അഞ്ചു ശതമാനത്തിലധികം വ്യത്യാസമുണ്ടെന്നും ഹർജിയില്‍ സൂചിപ്പിക്കുന്നു.
പൊതുതെരഞ്ഞെടുപ്പിലെ ഓരോ ഘട്ടത്തിലും പോളിംഗ് അവസാനിച്ചശേഷം എല്ലാ പോളിംഗ് സ്റ്റേഷനുകളും തിരിച്ചുള്ള വോട്ടുകളുടെ എണ്ണം തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വെബ്സൈറ്റില്‍ അപ്പോള്‍തന്നെ പ്രസിദ്ധീകരിക്കുക, പോള്‍ ചെയ്ത വോട്ടുകള്‍ പോളിംഗ് സ്റ്റേഷൻ തിരിച്ചുള്ള ടാബുലേഷൻ ഡാറ്റ നല്‍കുക, സ്ഥാനാർഥികളുടെ തെരഞ്ഞെടുപ്പ് ഫലം രേഖപ്പെടുത്തിയ ഫോം കമ്മീഷന്‍റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുക തുടങ്ങിയ കാര്യങ്ങളാണ് എഡിആർ സമർപ്പിച്ച ഹർജിയില്‍ ആവശ്യപ്പെടുന്നത്.