NEWS

പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി മണിക്കൂറുകളോളം  ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

ഡല്‍ഹി: എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. ഡല്‍ഹിയിലെ കോട്‌ല മുബാറക്പൂരിലാണ് സംഭവമുണ്ടായത്.

പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ ശേഷം മണിക്കൂറുകളോളം ക്രൂരതയ്ക്ക് ഇരയാക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. നേപ്പാള്‍ സ്വദേശിനിയാണ് പെണ്‍കുട്ടി. സംഭവത്തില്‍ അർജുൻ എന്ന യുവാവാണ് അറസ്റ്റിലായത്.

പൊലീസ് രക്ഷപ്പെടുത്തി  ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടി ഇപ്പോള്‍ ചികിത്സയിലാണ്.പെണ്‍കുട്ടിയുടെ ശരീരത്തില്‍ ഒന്നിലധികം സ്ഥലങ്ങളില്‍ പല്ലുകള്‍ കൊണ്ടുള്ള മുറിവുകള്‍ കണ്ടെത്തിയതായും പൊലീസ് പറയുന്നു.

Signature-ad

പ്രതി മുമ്ബും സമാനമായ ഹീനമായ പ്രവൃത്തികള്‍ ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. മെയ് 6 ന് ഉച്ചയ്ക്ക് ശേഷം അന്ധേരിയ മോഡിലെ തൻ്റെ വീട്ടിലേക്ക് പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച്‌ ഇയാള്‍ കൊണ്ടുപോവുകയായിരുന്നു. അധികൃതരുടെ പെട്ടെന്നുള്ള ഇടപെടലാണ് പെണ്‍കുട്ടിയെ രക്ഷപ്പെടുത്താനും പ്രതിയെ പിടികൂടാനും ഇടയാക്കിയത്.പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ കേസില്‍ നിർണായക തെളിവായി പുറത്തുവന്നിട്ടുണ്ട്.

Back to top button
error: