തിരുവനന്തപുരം: പാറശ്ശാല പ്ലാമുട്ടുകടയില്‍ കെട്ടിടനിർമ്മാണ തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു.മാവിളക്കടവ്, കഞ്ചാംപഴിഞ്ഞി സ്വദേശി ഫ്രാൻസിസ് (55)ആണ് മരിച്ചത്. സൂര്യാഘാതമേറ്റാണ് മരണമെന്നാണ് നിഗമനം.
പ്ലാമൂട്ടുകടയില്‍ കെട്ടിടനിർമ്മാണത്തില്‍ ഏർപ്പെട്ടിരിക്കെയാണ് അദ്ദേഹം കുഴഞ്ഞു വീണത്.ശരീരമാകെ പൊള്ളിയ നിലയിലായിരുന്നു.
ഉടൻ മറ്റു തൊഴിലാളികള്‍ പാറശ്ശാല താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.മൃതദേഹം പാറശ്ശാല താലൂക്ക് ആശുപത്രി മോർച്ചറിയില്‍. പോസ്റ്റ്മോർട്ടം നടപടികള്‍ പൂർത്തിയായാല്‍ മാത്രമേ മരണകാരണം വ്യക്തമാവുകയുള്ളൂവെന്ന് ഡോക്ടർമാർ അറിയിച്ചു. ഭാര്യ: അനിത, മക്കള്‍: ശരത്ത്, ശരണ്‍.