കാസർകോട്: ഡെങ്കിപ്പനി ബാധിച്ച് അധ്യാപിക മരിച്ചു.ബളാലിലെ ഇഞ്ചിയില്‍ രാകേഷ് ബാബുവിന്‍റെ ഭാര്യ വൃന്ദ (34) ആണ് മരിച്ചത്.
ബളാല്‍ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ താത്കാലിക അധ്യാപികയായിരുന്നു.
ഗർഭിണിയായ യുവതി കഴിഞ്ഞമാസമാണ് പോണ്ടിച്ചേരിയില്‍ ജോലിചെയ്യുന്ന ഭർത്താവിനൊപ്പം താമസിക്കാൻ പോയത്. അവിടെവച്ചാണ് പനി ബാധിച്ചത്.ചികിത്സയിലിരിക്കെയാണ് മരണം.
സംസ്കാരം ഇന്നു രാവിലെ ബളാലിലെ വീട്ടുപറമ്ബില്‍. ബളാല്‍ ചെമ്മഞ്ചേരിയിലെ ശാന്തയുടെ മകളാണ്. ഏകമകള്‍: ധ്വനി.