Month: May 2024

  • Kerala

    കോഴിക്കോട് മെഡി. കോളജില്‍ നാലു വയസുകാരിക്ക് അവയവം മാറി ശസ്ത്രക്രിയ; വിരലിന് പകരം നാവില്‍ ഓപ്പറേഷന്‍

    കോഴിക്കോട്: മെഡിക്കല്‍ കോളജില്‍ അവയവം മാറി ശസ്ത്രക്രിയ. നാല് വയസുകാരിക്കാണ് അവയവം മാറി ശസ്ത്രക്രിയ നടത്തിയത്. കൈയിലെ ആറാം വിരല്‍ നീക്കാനാണ് കുട്ടി മെഡിക്കല്‍ കോളജിലെത്തിയത്. എന്നാല്‍ വിരലിന് പകരം കുട്ടിയുടെ നാവിനാണ് ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ നടത്തിയത്. മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തിലെ പീഡിയാട്രിക്‌സ് സര്‍ജറി വിഭാഗത്തില്‍ നടന്ന ശസ്ത്രക്രിയയിലാണ് ഗുരുതര വീഴ്ചയുണ്ടായത്. ഗുരുതര വീഴ്ചയാണ് അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്. ഇന്ന് രാവിലെയാണ് കുട്ടിക്ക് ശസ്ത്രക്രിയ പറഞ്ഞിരുന്നത്. ഇതിനായി ഓപറേഷന്‍ തിയേറ്ററില്‍ കയറ്റിയ കുഞ്ഞിനെ പുറത്തേക്കിറങ്ങിയപ്പോള്‍ കൈയില്‍ ശസ്ത്രക്രിയയയുടെ അടയാളമൊന്നും ഉണ്ടായിരുന്നില്ല. വായില്‍ ശസ്ത്രക്രിയ നടത്തിയ രീതിയിലാണ് നാവിനടിയില്‍ പഞ്ഞിവച്ച നിലയില്‍ കുഞ്ഞ് പുറത്തേക്ക് വന്നത്. ശസ്ത്രക്രിയ നടത്തിയില്ലേ എന്ന ചോദ്യത്തിന് വായില്‍ നടത്തിയല്ലോ എന്നായിരുന്നു മറുപടി. എന്നാല്‍ വായിലല്ല, കൈയിലല്ലേ ശസ്ത്രക്രിയ നടത്തേണ്ടിയിരുന്നത് എന്ന് വീട്ടുകാര്‍ പറഞ്ഞപ്പോഴാണ് അധികൃതര്‍ക്ക് അബദ്ധം മനസിലായത്. എന്നാല്‍ നാവിന് താഴെ ഒരു കെട്ടുപോലെ ഉണ്ടായിരുന്നെന്നും ഇത് ഡോക്ടര്‍മാര്‍ കണ്ടെത്തി ശസ്ത്രക്രിയ നടത്തുകയായിരുന്നെന്നുമായിരുന്നു ഡോക്ടമാരുടെ മറുപടി. ഇത്…

    Read More »
  • Kerala

    ഇടുക്കി കമ്പംമെട്ടിൽ കാറിനുള്ളിൽ മൂന്നുപേരുടെ മൃതദേഹങ്ങൾ, മരിച്ചത് കോട്ടയം സ്വദേശികളായ ഭാര്യയും ഭർത്താവും മകനും

         കേരള- തമിഴ്നാട് അതിര്‍ത്തിയായ കമ്പംമെട്ടില്‍ കാറിനുള്ളില്‍ മൂന്നുപേരെ മരിച്ചനിലയില്‍ കണ്ടെത്തി. കുമളി- കമ്പം പാതയില്‍ കമ്പംമെട്ടിന് സമീപത്തെ കൃഷിയിടത്തിലാണ് നിര്‍ത്തിയിട്ട കാറിനുള്ളില്‍ മൃതദേഹങ്ങള്‍ കണ്ടത്. മരിച്ചത് കോട്ടയം കാഞ്ഞിരത്തുംമൂട് സ്വദേശികളായ സജി(60), ഭാര്യ മേഴ്‌സി(58), മകന്‍ അഖില്‍(29) എന്നിവരാണെന്ന് പോലീസ് തിരിച്ചറിഞ്ഞു. കോട്ടയം വാകത്താനത്ത് വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു ഇവര്‍. ഇവരെ കാണാനില്ലെന്ന പരാതിയില്‍ വാകത്താനം പോലീസ് മിസ്സിങ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിനിടെയാണ് വ്യാഴാഴ്ച രാവിലെ മൂവരെയും മരിച്ചനിലയില്‍ കണ്ടത്. സജിയുടെ മകൻ അഖിലിന്റെ ഉടമസ്ഥതയിലുള്ള കോട്ടയം രജിസ്‌ട്രേഷൻ കാറിലാണ് മൂവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. അഖിലും പിതാവ് സജിയും കാറിന്റെ മുന്‍സീറ്റിലായിരുന്നു. പിന്‍സീറ്റില്‍ ഡോറിനോട് ചാരിയിരിക്കുന്നനിലയിലായിരുന്നു മേഴ്‌സിയുടെ മൃതദേഹം. സാമ്പത്തികബാധ്യതയെ തുടര്‍ന്നാകാം ഇവര്‍ വാകത്താനത്തുനിന്ന് പോയതെന്നാണ് പോലീസിന്റെ നിഗമനം. സംഭവത്തില്‍ തമിഴ്‌നാട് പോലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോലീസും ഫൊറന്‍സിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവം ആത്മഹത്യയാണ് എന്നാണ് പൊലീസിന്റെ പ്രാഥമികനിഗമനം

    Read More »
  • Crime

    ഓണ്‍ലൈന്‍ ഉഡായിപ്പില്‍ വേങ്ങരക്കാരന്റെ ഒരു കോടി തട്ടി; കര്‍ണാടകക്കാരന്‍ പ്രതിയുടെ 40,000 സിം കാര്‍ഡും 180 ഫോണും കണ്ടെടുത്തു

    മലപ്പുറം: ഓണ്‍ലൈന്‍ ട്രേഡിംഗ് തട്ടിപ്പിലൂടെ കോടികള്‍ തട്ടിയെടുത്ത കര്‍ണാടക സ്വദേശി അറസ്റ്റില്‍. മലപ്പുറത്തെ സൈബര്‍ ക്രൈം യൂണിറ്റിലെ പോലീസുദ്യോഗസ്ഥരാണ് പ്രതിയെ പിടികൂടിയത്. ഇയാളില്‍ നിന്നും 40,000 സിം കാര്‍ഡുകളും 180ലധികം മൊബൈല്‍ ഫോണുകളും പോലീസ് കണ്ടെത്തി. കര്‍ണാടകയിലെ കൊപ്പ സ്വദേശിയായ അബ്ദുള്‍ റോഷന്‍ ആണ് പിടിയിലായത്. ഓണ്‍ലൈന്‍ ട്രേഡിംഗ് തട്ടിപ്പിലൂടെ മലപ്പുറം വേങ്ങര സ്വദേശിയില്‍ നിന്നും ഇയാള്‍ 1.08 കോടി രൂപ തട്ടിയെന്നാണ് കേസ്. കൊടക് ജില്ലയിലെ മടിക്കേരി എന്ന സ്ഥലത്ത് വാടകയ്ക്ക് താമസിക്കുന്നയാളാണ് അബ്ദുള്‍ റോഷന്‍. തട്ടിപ്പ് സംഘങ്ങള്‍ക്ക് ഇയാള്‍ സിം കാര്‍ഡുകള്‍ വിതരണം ചെയ്തു വരികയായിരുന്നു. ഫേസ്ബുക്കില്‍ കണ്ട ഓഹരി വിപണിയുമായി ബന്ധപ്പെട്ട ലിങ്ക് വഴിയാണ് മലപ്പുറം വേങ്ങര സ്വദേശിയായ ചെറുപ്പക്കാരന്‍ ഇവരുടെ കെണിയില്‍ വീണത്. ഇദ്ദേഹത്തിന് 1 കോടിയോളം രൂപ നഷ്ടമാകുകയും ചെയ്തു. കര്‍ണാടക പോലീസിന്റെ സഹായത്തോടെ സൈബര്‍ ഇന്‍സ്പെക്ടര്‍ ഐ.സി ചിത്തരഞ്ജന്‍, മലപ്പുറം പോലീസ് മേധാവി എസ് ശശിധരന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ്…

    Read More »
  • Crime

    ആവേശം മോഡല്‍ ഗുണ്ടാപാര്‍ട്ടി; ഗണ്ടാത്തലവനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍വിട്ടു

    തൃശൂര്‍: ആവേശം മോഡല്‍ പാര്‍ട്ടി നടത്തിയ ഗുണ്ടാ നേതാവ് കുറ്റൂര്‍ അനൂപിനെതിരെ പൊലീസ് കേസെടുത്തു. ഐപിസി 151 വകുപ്പ് പ്രകാരം കേസെടുത്ത ശേഷം അനൂപിന്റെ അറസ്റ്റ് രേഖപ്പെടുത്തി പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. പാര്‍ട്ടിയില്‍ കൊലക്കേസില്‍ പ്രതികളായവരടക്കം പങ്കെടുത്തെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. പാര്‍ട്ടി സംബന്ധിച്ച് അനൂപില്‍ നിന്ന് വിശദമായ മൊഴി പോലീസ് ശേഖരിച്ചു. വിചാരണ തടവുകാരനായ അനൂപ് ജയിലില്‍ നിന്നും പുറത്തിറങ്ങിയ സന്തോഷത്തിലാണ് ഗുണ്ടാസംഘം പാര്‍ട്ടി നടത്തിയത്. തൃശൂര്‍ കുറ്റൂരിലെ പാട ശേഖരത്തായിരുന്നു കുപ്രസിദ്ധ ഗുണ്ടകള്‍ അടക്കം ആളുകളെ പങ്കെടുപ്പിച്ച് പാര്‍ട്ടി. അനൂപിനെ വലിയ ആരവത്തോടെ ആണ് സുഹൃത്തുക്കള്‍ സ്വീകരിച്ചത്. കഴിഞ്ഞ മാസം അവസാനം നടന്ന പാര്‍ട്ടിയിലെ ആഘോഷം ഇവര്‍ തന്നെയാണ് ചിത്രീകരിച്ചു സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്. ആവേശം സിനിമയിലെ ‘എട മോനെ’ എന്ന ഹിറ്റ് ഡയലോഗ് ഓടെ ആണ് സംഘം ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചത്. ഇത് നിരവധി പേര്‍ ഷെയര്‍ ചെയ്തിരുന്നു. പാര്‍ട്ടി നടക്കുന്നതിനിടെ പോലീസും സ്ഥലത്ത് എത്തിയിരുന്നു. സുഹൃത്തുക്കളുമായി ഒന്നിച്ച് ഭക്ഷണം…

    Read More »
  • Crime

    പെരിയാറില്‍ അനധികൃത മണല്‍വാരല്‍; പുത്തന്‍വേലിക്കരയില്‍ 18 പേര്‍ അറസ്റ്റില്‍

    എറണാകുളം: പെരിയാറില്‍ പറവൂര്‍ പുത്തന്‍വേലിക്കര പുഴയില്‍ അനധികൃത മണല്‍വാരല്‍ സംഘത്തിലെ പതിനെട്ട് പേരെ പുത്തന്‍വേലിക്കര പൊലീസ് അറസ്റ്റ് ചെയ്തു. ആറ് വള്ളങ്ങള്‍, മണല്‍വാരുന്ന ഉപകരങ്ങള്‍ എന്നിവ പിടിച്ചെടുത്തു. പെരുമ്പടന്ന മട്ടുമ്മേല്‍ വിനോജ് (47), ഇടവിലങ്ങ് പൊയിലിങ്ങല്‍ അബ്ദുള്‍ സലാം (62), ചാലക്കല്‍ വിതയത്തില്‍ ജെയിംസ് (62), കുന്നുകര കല്ലുമടപ്പറമ്പില്‍ സന്തോഷ് (48), എടവന വീട്ടില്‍ സാബു (52), അഴീക്കോട് ചീക്കോത്ത് ബാബു (53), കോട്ടുവള്ളിക്കാട് ചേറാടി ഷാജി (60), ചെട്ടിക്കാട് കിഴക്കിനിപ്പുര സെയ്‌നാന്‍ (54 ), മടപ്ലാത്തി തുരുത്ത് വേലിക്കകത്ത് തമ്പി (57), കണ്ടന്‍കുളം കൊല്ലംപറമ്പില്‍ ജയാനന്ദന്‍ (53), കള്ളിക്കാട്ട് ഉണ്ണികൃഷ്ണന്‍ (51), തയ്യില്‍ ഉണ്ണി (45), കുറുമ്പാത്തുരുത്ത് ഓളാട്ടുപറമ്പില്‍ പ്രജോഷ് (35), പെരങ്ങേടത്ത് സുധീഷ് (36), മൂത്തകുന്നം കണക്കാശേരി ശിവപ്രസാദ് (52), ഗോതുരുത്ത് പാണ്ടിപ്പിള്ളി തോമസ് (63), ചേന്ദമംഗലം ഇരുനൂലില്‍ വിന്‍സന്റ് (51), ചേന്ദമംഗലം തൂയിത്തറ സുധി (44) എന്നിവരാണ് അറസ്റ്റിലായത്. വെള്ളോട്ടുപുറം, കുരിശിങ്കല്‍കടവുകളില്‍ നിന്നാണ് സംഘം മണല്‍വാരിയിരുന്നത്. 14ന്…

    Read More »
  • India

    ബി.ജെ.പി 200-220 സീറ്റുകളിലേക്ക് ഒതുങ്ങും; വീണ്ടും ആഞ്ഞടിച്ച് നിര്‍മലയുടെ ഭര്‍ത്താവ്

    ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് 200-220 സീറ്റുകള്‍ വരെ മാത്രമേ ലഭിക്കൂവെന്ന് പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനും കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്റെ ഭര്‍ത്താവും ബി.ജെ.പിയുടെ കടുത്ത വിമര്‍ശകനുമായ പരകാല പ്രഭാകര്‍. എന്‍ഡിഎക്ക് 272 സീറ്റുകളില്‍ താഴെ മാത്രമേ നേടാനാകൂവെന്നും ദി വയറിന് വേണ്ടി കരണ്‍ ഥാപ്പര്‍ നടത്തിയ അഭിമുഖത്തില്‍ പ്രഭാകര്‍ വ്യക്തമാക്കി. ബി.ജെ.പി മോശം പ്രകടനമാണ് കാഴ്ച വയ്ക്കുന്നതെങ്കില്‍ നരേന്ദ്ര മോദിയുടെ ഭാവി എന്തായിരിക്കുമെന്ന ചോദ്യത്തിന് ലോകചരിത്രം നോക്കുകയാണെങ്കില്‍ മിക്കവാറും എല്ലാ സ്വേച്ഛാധിപതികളും കൈവിലങ്ങുകളിലോ ശവപ്പെട്ടികളിലോ അവസാനിക്കുന്നു എന്നായിരുന്നു പരകാല പ്രഭാകറിന്റെ മറുപടി. ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് പിറ്റേന്ന് ജൂണ്‍ 5ന് തന്നെ ബി.ജെ.പി ഇതര സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രഭാകര്‍ പറഞ്ഞു. ഉത്തരേന്ത്യയില്‍ ബി.ജെ.പിക്ക് കുറഞ്ഞത് ’80-95′ സീറ്റുകളെങ്കിലും നഷ്ടപ്പെടും. ലോക്സഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച് ബി.ജെ.പി വീണ്ടും അധികാരത്തില്‍ വന്നാല്‍ ഇന്ത്യയുടെ ഭൂപടം തന്നെ മാറുമെന്നും പ്രഭാകര്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. നരേന്ദ്ര മോദി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടാല്‍ ലഡാക്ക്-മണിപ്പൂര്‍ പോലെയുള്ള…

    Read More »
  • Crime

    രാഹുല്‍ മുന്‍പ് മറ്റൊരു പെണ്‍കുട്ടിയെ വിവാഹം കഴിച്ചു; ചെയ്ത തെറ്റിന് മാപ്പ് ചോദിക്കുന്നുവെന്ന് അമ്മ

    കോഴിക്കോട്: പന്തീരാങ്കാവില്‍ നവവധുവിനെ ആക്രമിച്ച കേസിലെ പ്രതിയായ രാഹുല്‍ മുന്‍പ് വിവാഹം കഴിച്ചിട്ടുണ്ടെന്ന് സമ്മതിച്ച് അമ്മ. ഈരാറ്റുപേട്ടയിലെ പെണ്‍കുട്ടിയുമായി രജിസ്റ്റര്‍ വിവാഹം നടന്നിട്ടുണ്ടെന്ന് രാഹുലിന്റെ അമ്മ പറഞ്ഞു. രാഹുലിനായി പൊലീസ് തിരച്ചില്‍ തുടരുന്നതിനിടെയാണ്, വേറൊരു വിവാഹം കഴിച്ചിരുന്നതായി അമ്മയുടെ വെളിപ്പെടുത്തല്‍. രാഹുലിന്റെ അമ്മ പറഞ്ഞത്: ”ആ പെണ്‍കുട്ടിയെ വിദേശത്തേക്ക് കൊണ്ടുപോകാനുള്ള ശ്രമം നടത്തിയിട്ടുണ്ട്. പറവൂരിലെ പെണ്‍കുട്ടിയുമായി സ്ത്രീധനത്തെപ്പറ്റി സംസാരിച്ചിട്ടില്ല. പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ ആരോപണങ്ങള്‍ വസ്തുതാവിരുദ്ധമാണ്. രാഹുല്‍ ചെയ്ത തെറ്റിന് മാപ്പ് ചോദിക്കുന്നു. വിഷമമുണ്ട്.” രാഹുലിനായി പൊലീസ് തെരച്ചില്‍ തുടരുകയാണ്. ഇയാള്‍ ഒളിവില്‍ കഴിയുന്നത് ബെംഗളൂരുവിലാണെന്ന് അന്വേഷണസംഘം സംശയിക്കുന്നത്. ഇന്നലെ വൈകിട്ട് ആറുമണിക്ക് പെണ്‍കുട്ടിയുടെ വീട്ടിലെത്തി പൊലീസ് മെഴിയെടുത്തു. മൊഴിയെടുക്കല്‍ രാത്രി 10 വരെ നീണ്ടു. നവ വധു, മാതാപിതാക്കള്‍, അടുത്ത ബന്ധുക്കള്‍ തുടങ്ങി പലരുടെയും മൊഴി പൊലീസ് വിശദമായി രേഖപ്പെടുത്തി. മര്‍ദ്ദിച്ച് പരുക്കേല്‍പ്പിച്ചതും അസഭ്യം പറഞ്ഞതും കൊലപ്പെടുത്താന്‍ ശ്രമിച്ചതും അടക്കം ഭര്‍ത്താവിന്റെ കൊടും ക്രൂരതകള്‍ പെണ്‍കുട്ടി പ്രത്യേക അന്വേഷണ സംഘത്തിനോട് വിശദീകരിച്ചു.…

    Read More »
  • Kerala

    മസ്‌കറ്റില്‍ മരിച്ച രാജേഷിന്റെ മൃതദേഹവുമായി എയര്‍ ഇന്ത്യാ ഓഫീസിന് മുന്നില്‍ കുടുംബത്തിന്റെ പ്രതിഷേധം

    തിരുവനന്തപുരം: മസ്‌കറ്റില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ച നമ്പി രാജേഷിന്റെ മൃതദേഹവുമായി തിരുവനന്തപുരം വിമാനത്താവളത്തിലെ എയര്‍ ഇന്ത്യ ഓഫീസിനുമുന്നില്‍ പ്രതിഷേധവുമായി കുടുംബം. വ്യാഴാഴ്ച രാവിലെ ഏഴരയോടെയാണ് രാജേഷിന്റെ മൃതദേഹം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ കാര്‍ഗോ വിഭാഗത്തില്‍ എത്തിയത്. ഇവിടെനിന്ന് മൃതദേഹം കൈപ്പറ്റിയ കുടുംബം ഈഞ്ചയ്ക്കലിലെ എയര്‍ ഇന്ത്യയുടെ ഓഫീസിന് മുന്നിലെത്തിയാണ് പ്രതിഷേധം നടത്തുന്നത്. രാജേഷിന്റെ ഭാര്യ അമൃതയുടെ കുടുംബാംഗങ്ങളും നാട്ടുകാരായ കരമന നെടുങ്കാട് സ്വദേശികളുമാണ് സമരവുമായി രംഗത്തെത്തിയിരിക്കുന്നത്. മസ്‌കറ്റിലെ ആശുപത്രിയില്‍ ഹൃദ്രോഗ അത്യാഹിത വിഭാഗത്തില്‍ കഴിയുന്ന ഭര്‍ത്താവിനെ കാണാന്‍ ഈ മാസം എട്ടിനായിരുന്നു കരമന നെടുങ്കാട് സ്വദേശിനി അമൃത സി. രവി പുറപ്പെട്ടത്. പുലര്‍ച്ചെ അഞ്ചിന് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് വിമാനം റദ്ദാക്കിയത് അറിയുന്നത്. രാവിലെ 8.30-നാണ് വിമാനം പുറപ്പെടേണ്ടിയിരുന്നത്. രാജേഷിന് ഹൃദയാഘാതം ഉണ്ടായെന്ന് അറിഞ്ഞപ്പോള്‍ മുതല്‍ വിവിധ ട്രാവല്‍ ഏജന്‍സികളിലൂടെ ടിക്കറ്റിനായി ശ്രമിച്ചശേഷമാണ് എയര്‍ ഇന്ത്യ എക്സ്പ്രസില്‍ ടിക്കറ്റ് ലഭിച്ചത്. ഗുരുതരാവസ്ഥയില്‍ കഴിഞ്ഞ ഭര്‍ത്താവിനെ കാണാന്‍കഴിയാതെ വിങ്ങിപ്പൊട്ടിയ അമൃതയെ ആശ്വസിപ്പിക്കാനാവാതെ വിമാനത്താവളത്തില്‍…

    Read More »
  • India

    400 സീറ്റ് ആര്‍ക്കും ലഭിക്കില്ല; ബിജെപി ഒറ്റയ്ക്ക് 300 പിന്നിടും, പി.കെയുടെ വിലയിരുത്തലുകള്‍ ഇങ്ങനെ

    ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി 300ലധികം സീറ്റുകള്‍ നേടുമെന്ന് പ്രവചിച്ച് തെരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോര്‍. സീറ്റുമായി ബന്ധപ്പെട്ട ബിജെപിയുടെ കണക്കുകൂട്ടലില്‍ കാര്യമായ കുറവുണ്ടാകാന്‍ സാധ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു. ”വടക്ക്-പടിഞ്ഞാറ് ഭാഗത്ത് ബിജെപിയ്ക്ക് ലഭിച്ചേക്കാവുന്ന സീറ്റുകളില്‍ കാര്യമായ കുറവൊന്നുമുണ്ടാകില്ല. ദക്ഷിണേന്ത്യ-കിഴക്ക് പ്രദേശം എന്നിവിടങ്ങളില്‍ ബിജെപിയുടെ വോട്ടുശതമാനവും സീറ്റും കൂടും. ഇതെല്ലാം കൂടി ചേര്‍ക്കുമ്പോള്‍ ബിജെപിയ്ക്ക് നിലവില്‍ 300ലധികം സീറ്റുകളാണുള്ളത്. ഇത്തവണ അതില്‍ കാര്യമായ കുറവുണ്ടാകില്ലെന്നാണ് എനിക്ക് തോന്നുന്നത്,” പ്രശാന്ത് കിഷോര്‍ പറഞ്ഞു. ഉത്തരേന്ത്യയിലും പടിഞ്ഞാറന്‍ പ്രദേശത്തും ചില ചെറിയ തിരിച്ചടികള്‍ ഉണ്ടായേക്കാം എന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഒഡിഷ, പശ്ചിമ ബംഗാള്‍, തെലങ്കാന, തമിഴ്നാട്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ ബിജെപിയ്ക്ക് കാര്യമായ നേട്ടം കൊയ്യാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്‍ഡിഎയ്ക്ക് തെരഞ്ഞെടുപ്പില്‍ മുന്‍തൂക്കം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഒരു പാര്‍ട്ടിയ്ക്കും 400 സീറ്റുകള്‍ ലഭിക്കാന്‍ സാധ്യതയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയിലെ പ്രതിപക്ഷം ദുര്‍ബലമല്ല. എന്നാല്‍ ബിജെപിയ്ക്കെതിരെ മത്സരിക്കുന്ന പാര്‍ട്ടികള്‍ ദുര്‍ബലമാണ് എന്നും…

    Read More »
  • Kerala

    തിരുവനന്തപുരം കലക്ടര്‍ സ്ഥിരമായി ചികിത്സ തേടുന്നത് സ്വകാര്യ ആശുപത്രിയില്‍; നടപടി ആവശ്യം ശക്തമാക്കാന്‍ സര്‍വീസ് സംഘടനകള്‍

    തിരുവനന്തപുരം: സര്‍ക്കാര്‍ ഡോക്ടറെ വീട്ടിലേക്ക് വിളിച്ചുവരുത്തി വിവാദത്തില്‍ പെട്ട തിരുവനന്തപുരം ജില്ലാ കലക്ടര്‍ ജെറോമിക് ജോര്‍ജ് സ്ഥിരമായി ചികിത്സ തേടുന്നത് സ്വകാര്യ ആശുപത്രിയില്‍. ഈ വര്‍ഷം ഇതുവരെ 53,000 ത്തോളം രൂപയാണ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയതിന് സര്‍ക്കാര്‍ അനുവദിച്ചത്. കലക്ടര്‍ക്ക് എതിരെ നടപടി ആവശ്യം ശക്തമാക്കാന്‍ ആണ് സര്‍വീസ് സംഘടനകളുടെ നീക്കം. സര്‍ക്കാര്‍ ആശുപത്രിയില്‍ വലിയ തിരക്കുള്ള സമയത്താണ് കുഴിനഖ ചികിത്സയ്ക്ക് ഡോക്ടറെ ജില്ലാ കലക്ടര്‍ വീട്ടിലേക്ക് വിളിച്ചു വരുത്തിയത്. ഇതിനെ വിമര്‍ശിച്ച ജോയിന്റ് കൗണ്‍സില്‍ നേതാവിനെതിരെ കളക്ടര്‍ പരാതി നല്‍കുകയും പരാതിയുടെ അടിസ്ഥാനത്തില്‍ റവന്യൂ സെക്രട്ടറി സംഘടനാനേതാവിനെതിരെ ചാര്‍ജ് മെമ്മോ നല്‍കുകയും ചെയ്തിരുന്നു. സാധാരണ നിലയില്‍ കലക്ടറും കുടുംബവും തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സ തേടുന്നതെന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഈ വര്‍ഷം തന്നെ ആറ് തവണ ജില്ലാ കലക്ടര്‍ ജെറോമിക് ജോര്‍ജിന് വേണ്ടി സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ചികിത്സാ ചെലവ് അനുവദിച്ചിട്ടുണ്ട്.. ജനുവരി മൂന്നിന് 3,603രൂപയും, ജനുവരി…

    Read More »
Back to top button
error: