Month: May 2024
-
Kerala
5 കോടിയോളം സൊസൈറ്റിയില്‍ നിന്ന് തട്ടിയെടുത്ത് സെക്രട്ടറി മുങ്ങി, കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയതോടെ പ്രതി കീഴടങ്ങിയേക്കുമെന്ന് സൂചന
കാസർകോട്: കാറഡുക്ക അഗ്രിക്കള്‍ച്ചറിസ്റ്റ് കോപ്പറേറ്റീവ് സൊസൈറ്റിയില്‍ നിന്ന് 4.76 കോടി രൂപ തട്ടിയെടുത്ത കേസിന്റെ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി. ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി എം. സുനില്‍ കുമാറിന്റെ നേതൃത്വത്തിലാണ് ഈ കേസില്‍ ഇനി അന്വേഷണം നടക്കുക. ജില്ലാ പൊലീസ് മേധാവിയാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. ആദൂര്‍ സി.ഐ പി.സി സഞ്ജയ്കുമാറിന്റെ നേതൃത്വത്തിലായിരുന്നു കേസില്‍ അന്വേഷണം നടത്തിവന്നത്. എന്നാല്‍ കോടികള്‍ തട്ടിയ കേസില്‍ പ്രതിയായ സൊസൈറ്റി സെക്രട്ടറി കെ. രതീഷിനെ കണ്ടെത്താനുള്ള പൊലീസിന്റെ ശ്രമം വിജയിച്ചില്ല. രതീഷ് കര്‍ണ്ണാടകയിൽ ഒളിവിലുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം. ബംഗളൂരുവിലുണ്ട് എന്നാണ് ആദ്യം ലഭിച്ച സൂചന. ആദൂര്‍ എസ്.ഐ കെ. അനുരൂപിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ബംഗളൂരുവിലെത്തി അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. രതീഷ് ബംഗളൂരുവില്‍ നിന്ന് ഹാസനിലേക്ക് പോയതായി പൊലീസിന് വിവരം ലഭിച്ചു. ഹാസനിലെത്തി നടത്തിയ അന്വേഷണവും ഫലം കണ്ടില്ല. രതീഷ് മൊബൈല്‍ ഫോണ്‍ ഇടയ്ക്കിടെ ഓണ്‍ ചെയ്യുന്നുണ്ട്. പിന്നീട് സ്വിച്ച് ഓഫാക്കും. ഇതാണ് പൊലീസിനെ…
Read More » -
Crime
കോടികളുടെ തട്ടിപ്പ്, ഭാര്യയുടെ പേരില്‍ സ്വത്ത് വാങ്ങിക്കൂട്ടി; മാസ്റ്റേഴ്സ് ഫിന്‍സെര്‍വ് ഉടമ അറസ്റ്റില്‍
കൊച്ചി: ഓഹരി വ്യാപാരത്തിലൂടെ വന്‍ ലാഭം നല്‍കാമെന്ന് വാഗ്ദാനം നടത്തി കോടികളുടെ തട്ടിപ്പ് നടത്തിയ കാക്കനാട്ടെ മാസ്റ്റേഴ്‌സ് ഫിന്‍സെര്‍വ് ഉടമ കാക്കനാട് മൂലേപ്പാടം റോഡില്‍ സ്ലീബാവീട്ടില്‍ എബിന്‍ വര്‍ഗീസിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) അറസ്റ്റ് ചെയ്തു. ഫിന്‍സെര്‍വിന്റെ 30.41 കോടി രൂപയുടെ സ്വത്തുക്കള്‍ ഇ.ഡി. നേരത്തേ കണ്ടുകെട്ടിയിരുന്നു. എബിന്‍ വര്‍ഗീസിന്റെ ഭാര്യ എ. ശ്രീരഞ്ജിനിയുടെ പേരിലുള്ള സ്വത്തും കണ്ടുകെട്ടിയിട്ടുണ്ട്. എബിനെ ഇ.ഡി. അന്വേഷണ സംഘം കോടതിയില്‍ ഹാജരാക്കും. മാസ്റ്റേഴ്‌സ് ഫിന്‍സെര്‍വ് വന്‍തോതില്‍ നിക്ഷേപം സ്വീകരിച്ച ശേഷം വഞ്ചിച്ചുവെന്ന് ഇ.ഡി. അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഓഹരി വിപണിയില്‍ പണം മുടക്കിയാല്‍ വന്‍ ലാഭം വാഗ്ദാനം ചെയ്ത് 2018 ജൂണ്‍ 25 മുതല്‍ 2022 ജൂലൈയ് ഏഴുവരെയുള്ള സമയത്തായിരുന്നു തട്ടിപ്പ്. നിക്ഷേപകര്‍ പരാതിയുമായി രംഗത്തുവരുകയും പോലീസ് കേസെടുക്കകയും ചെയ്തതോടെ ദുബായിയിലേക്കു കടന്ന എബിന്‍ വര്‍ഗീസ്, ഭാര്യ ശ്രീരഞ്ജിനി എന്നിവരെ ഡല്‍ഹിയില്‍നിന്ന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കേരള പോലീസ് രജിസ്റ്റര്‍ ചെയ്ത വിവിധ എഫ്.ഐ.ആറുകളുടെ അടിസ്ഥാനത്തിലാണ് ഇ.ഡി.…
Read More » -
Crime
ടിടിഇമാരെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമം; ശുചിമുറിയില്‍നിന്ന് പൊക്കിയ പ്രതികളുടെ കൈയില്‍ കഞ്ചാവും
കൊച്ചി: സംസ്ഥാനത്ത് ടിടിഇമാര്‍ക്ക് നേരെ വീണ്ടും ആക്രമണം. ബംഗളൂരു-കന്യാകുമാരി എക്സ്പ്രസ് ട്രെയിന്‍ വടക്കാഞ്ചേരി എത്തിയപ്പോഴാണ് ആക്രമണം ഉണ്ടായത്. സംഭവത്തില്‍ പിടിയിലായ രണ്ടു യുവാക്കളില്‍ നിന്ന് ആര്‍പിഎഫ് കഞ്ചാവും പിടിച്ചെടുത്തു. കൊല്ലം സ്വദേശി അശ്വിന്‍, പൊന്നാനി സ്വദേശി ആഷിഖ് എന്നിവരെ ആണ് റെയില്‍വേ പൊലീസ് പിടികൂടിയത്. പുലര്‍ച്ചെ 5.30ഓടേയാണ് സംഭവം. ടിക്കറ്റ് ചോദിച്ചപ്പോള്‍ ടിടിഇയെ തള്ളിയിട്ടശേഷം മറ്റൊരു കോച്ചിന്റെ ടോയ്‌ലെറ്റില്‍ ഒളിച്ചിരിക്കുകയായിരുന്നു പ്രതികളിലൊരാളായ അശ്വിന്‍. ടിടിഇമാരായ യുപി സ്വദേശി മനോജ് വര്‍മ, തിരുവനന്തപുരം സ്വദേശി ഷമ്മി രാജ് എന്നിവരെ ആണ് പ്രതികള്‍ തള്ളിയിട്ടു രക്ഷപ്പെടാന്‍ ശ്രമിച്ചത്. സ്ലീപ്പര്‍ കോച്ചില്‍ ഇരുന്ന യുവാവിനോട് ടിക്കറ്റ് ചോദിച്ചപ്പോള്‍ ജനറല്‍ ടിക്കറ്റാണ് നല്‍കിയതെന്ന് ടിടിഇ മനോജ് വര്‍മ പറഞ്ഞു. പിഴ നല്‍കുകയോ അതല്ലെങ്കില്‍ അല്ലെങ്കില്‍ ജനറല്‍ കോച്ചിലേക്ക് പോകാനോ പറഞ്ഞു. പൈസയില്ലെന്നായിരുന്നു യുവാവിന്റെ മറുപടി. ഈ സമയത്ത് ട്രെയിന്‍ വടക്കാഞ്ചേരി എത്തി. അപ്പോഴാണ് തന്നെ തള്ളിയിട്ട് രക്ഷപ്പെടാന്‍ ശ്രമിച്ചതെന്നും ടിടിഇ മനോജ് വര്‍മ പറഞ്ഞു. ഉടന്‍ തന്നെ…
Read More » -
Kerala
ജല അതോറിറ്റി കുഴിച്ച കുഴിയില്‍ വീണു; ഇരുചക്ര വാഹനയാത്രക്കാരന്‍ മരിച്ചു
പാലക്കാട്: റോഡരികിലെ കുഴിയില്‍ വീണ് ഇരുചക്ര വാഹനയാത്രക്കാരന്‍ മരിച്ചു. പാലക്കാട് പറക്കുന്നത്ത് വടക്കന്തറ മനയ്ക്കല്‍ത്തൊടി സുധാകരന്‍ (65) ആണ് മരിച്ചത്. ഇന്നലെ രാത്രി എട്ടോടെയായിരുന്നു അപകടം. ഭക്ഷണം വാങ്ങാന്‍ ഇരുചക്രവാഹനത്തില്‍ പോകുന്നിനിടെ ആയിരുന്നു അപകടം. റോഡരികില്‍ ജല അതോറിറ്റി കുഴിച്ച കുഴിയില്‍പ്പെട്ട് തെറിച്ചുവീണാണ് അപകടം. ഉടന്‍ ജില്ലാ ആശുപത്രിയിലും അവിടെനിന്ന് തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പൈപ്പിടാനായി ജല അതോറിറ്റി കുഴിച്ച കുഴയാണ് അപകടത്തിനിടയാക്കിയത്. പൊലീസ് അന്വേഷണം തുടങ്ങി.
Read More » -
Crime
ലഹരിമുക്ത ചികിത്സയ്ക്ക് കൊണ്ടുപോയതില്‍ പക; കടയില്‍കയറി യുവാവിനെ കുത്തിക്കൊന്ന പ്രതി പിടിയില്‍
കൊച്ചി: ഫോര്‍ട്ട്‌കൊച്ചിയില്‍ കടയില്‍കയറി യുവാവിനെ കുത്തിക്കൊന്ന കേസിലെ പ്രതി അലനെ അറസ്റ്റില്‍. പൂട്ടിക്കിടന്ന വീട്ടില്‍ നിന്നാണ് ഇയാളെ പിടികൂടിയതെന്നാണ് സൂചന. അലനെ ഇപ്പോള്‍ മട്ടാഞ്ചേരി അസി. പൊലീസ് കമ്മിഷണര്‍ ഓഫിസില്‍ ചോദ്യം ചെയ്തുവരികയാണ്. തോപ്പുംപടി മൂലംകുഴി സ്വദേശി ബിനോയി സ്റ്റാന്‍ലിയെയാണ് തോപ്പുംപടി അത്തിപ്പുഴ സ്വദേശിയായ അലന്‍ ഇന്നലെ വൈകിട്ട് 7.45ന് കുത്തിക്കൊന്നത്. ഇതിനു ശേഷം ഒളിവിലിരുന്ന വീട്ടിലെത്തി അലന്‍ കിടന്നുറങ്ങുകയായിരുന്നു എന്ന് പറയപ്പെടുന്നു. അലന്റെ വീടിനടുത്തു തന്നെയുള്ള ഈ വീട് പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. അലനെ ലഹരിമുക്ത ചികിത്സക്കായി കൊണ്ടുപോയതിന്റെ പകയാണ് കൊലപാതകത്തിന് കാരണമായത് എന്നാണ് സൂചന. ഇക്കാര്യങ്ങളെ ചൊല്ലി ഇരുവരും തര്‍ക്കിക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് കേള്‍ക്കാം. തന്നെ എല്ലാവരും ഭ്രാന്തനെപ്പോലെയാണ് കാണുന്നത് എന്ന് അലന്‍ പറയുന്നുണ്ട്. എന്നാല്‍, ലഹരി അടിച്ചു നടന്നയാളെ കൊണ്ടു പോയി രക്ഷപെടുത്താന്‍ നോക്കിയതാണോ തെറ്റ് എന്ന രീതിയില്‍ ബിനോയിയും സംസാരിക്കുന്നുണ്ട്. സംസ്ഥാനത്തിന് പുറത്തൊരിടത്താണ് അലനെ ലഹരിമുക്തി ചികിത്സക്കായി പ്രവേശിപ്പിച്ചിരുന്നത് എന്നറിയുന്നു. ഇവിടെ തന്നെ സൈക്യാട്രിസ്റ്റ്…
Read More » -
Crime
വനത്തില്‍വെച്ച് യുവതിയുടെ ഇരുകാല്‍മുട്ടുകളും ചുറ്റികയ്ക്ക് അടിച്ചുതകര്‍ത്തു; ഭര്‍ത്താവ് അറസ്റ്റില്‍
തിരുവനന്തപുരം: പാലോട് വനത്തിനുള്ളില്‍വെച്ച് ഭാര്യയുടെ ഇരുകാല്‍മുട്ടുകളും ചുറ്റിക കൊണ്ട് അടിച്ചു തകര്‍ത്ത ഭര്‍ത്താവ് അറസ്റ്റില്‍. പാലോട് പച്ച സ്വദേശി സോജിയാണ് പാങ്ങോട് പോലീസിന്റെ പിടിയിലായത്. ഗുരുതരമായി പരിക്കേറ്റ, സോജിയുടെ ഭാര്യയും മൈലമൂട് സ്വദേശിനിയുമായ ഷൈനിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷൈനിയുടെ തലയ്ക്കും പരിക്കേറ്റിട്ടുണ്ട്. വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. സോജിയും ഷൈനിയും തമ്മില്‍ കുറച്ചുനാളുകളായി പിണക്കത്തിലാണ്. എന്നാല്‍ തമ്മില്‍ ഫോണ്‍ വിളിക്കാറുണ്ടായിരുന്നു. വ്യാഴാഴ്ച രാവിലെ സോജി, ഷൈനിയെ ഫോണ്‍ വിളിക്കുകയും കരുമണ്‍കോട് വനത്തില്‍ വരാനും പറഞ്ഞു. തുടര്‍ന്ന് ഷൈനി വനത്തില്‍ എത്തുകയും അവിടെവെച്ച് സോജിയുമായി വാക്കുതര്‍ക്കം ഉണ്ടാകുകയും ചെയ്തു. തുടര്‍ന്ന് സോജി, കയ്യില്‍ കരുതിയിരുന്ന ചുറ്റിക കൊണ്ട് ഷൈനിയുടെ ഇരുകാല്‍മുട്ടുകളിലും അടിക്കുകയായിരുന്നു. ഷൈനിയുടെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടിയെത്തി. പാലോട് പോലീസ് സോജിയെ കസ്റ്റഡിയില്‍ എടുക്കുകയും ഷൈനിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
Read More » -
Crime
”തല്ലിയത് ശരിയാണ്, എന്റെ ഭാവി എന്താകുമെന്ന് അറിയില്ല; ഏതോ സ്ഥലത്ത് തെണ്ടിത്തിരിയുന്നു”… സമൂഹമാദ്ധ്യമ ലൈവില്‍ രാഹുല്‍ ഗോപാല്‍
കോഴിക്കോട്: ഭാര്യയെ തല്ലിയെന്നൊരു തെറ്റ് തന്റെ ഭാഗത്തുണ്ടായെന്നും എന്നാല്‍ സ്ത്രീധനം ചോദിച്ചിട്ടില്ലെന്നും പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിലെ പ്രതി രാഹുല്‍ പി ഗോപാല്‍ (29). സമൂഹമാദ്ധ്യമത്തില്‍ ലൈവില്‍ വന്ന് സംസാരിക്കുകയായിരുന്നു രാഹുല്‍. ”എന്റെ ഭാവി എന്താകുമെന്ന് എനിക്കറിയില്ല. ഇപ്പോള്‍ ഭക്ഷണം പോലും കഴിക്കാതെ ഏതോ സ്ഥലത്ത് തെണ്ടിത്തിരിഞ്ഞ് പണ്ടാരമടങ്ങി നടക്കുകയാണ് ഞാനിപ്പോള്‍. നാട്ടില്‍ നില്‍ക്കാത്തതിന് രണ്ട് കാരണമുണ്ട്. എന്നെ അറസ്റ്റ് ചെയ്തുകൊണ്ട് പോകുമ്പോള്‍ അമ്മയ്ക്കത് കണ്ട് താങ്ങാനാകില്ല. അമ്മ അതുകണ്ട് ചങ്കുപൊട്ടി മരിച്ചുപോകുമോയെന്ന് പേടിച്ചു. പിന്നെ അത്യാവശ്യം ഭീഷണിയും ഉണ്ടായിരുന്നു. കൊണ്ടോട്ടിയിലൊക്കെ ആള്‍ക്കാരുണ്ട് നിന്നെ കാണിച്ചുതരാമെന്നാണ് അവളുടെ ചേട്ടനൊക്കെ ഭീഷണിപ്പെടുത്തിയത്. അങ്ങനെയുള്ള കൈക്രിയകള്‍ക്ക് നിന്നുകൊടുക്കാന്‍ താത്പര്യമില്ലായിരുന്നു. നിങ്ങള്‍ എല്ലാവരും ആസ്വദിക്കുന്നത് എന്റെ ജീവിതമാണ്. പത്തുമുപ്പത് കൊല്ലം കൊണ്ട് ഞാന്‍ കെട്ടിപ്പടുത്ത എന്റെ ജീവിതമാണ് എല്ലാവരും ആസ്വദിക്കുന്നത്. അവളെ തല്ലിയെന്നുള്ള തെറ്റ് ഞാന്‍ ചെയ്തു. അതിന് എന്ത് ശിക്ഷയും സ്വീകരിക്കാന്‍ തയ്യാറായിരുന്നു. എന്നാലത് ഒരിക്കലും സ്ത്രീധനം ചോദിച്ചോ കാര്‍ ചോദിച്ചോ കൊണ്ടായിരുന്നില്ല. ജര്‍മ്മനിയില്‍ ജോലി…
Read More » -
Movie
പരസ്പരം മുഖം തിരിച്ച് വിനായകനും സുരാജും: ‘തെക്ക് വടക്ക്’ സിനിമയുടെ ഗെറ്റപ്പ് പുറത്ത്
ആദ്യമായി വിനായകനും സുരാജ് വെഞ്ഞാറമ്മൂടും ഒന്നിച്ച് നായകരാകുന്ന തെക്ക് വടക്ക് സിനിമയിലെ ഇരുവരുടേയും ഗെറ്റപ്പ് വ്യത്യസ്തമായി പുറത്തു വിട്ടു. ക്യാരക്ടര്‍ റിവീലിങ് ടീസറാണ് പുറത്തിറക്കിയിരിക്കുന്നത്. കഷണ്ടി കയറിയ തലയും പിരിച്ചു വെച്ച കൊമ്പന്‍ മീശയുമായി വിനായകനും നരച്ച താടിയും മുടിയുമായി സുരാജ് വെഞ്ഞാറമ്മൂടും പരസ്പരം മുഖം തിരിക്കുന്നതാണ് വീഡിയോ. മധ്യവയസ്‌ക്കരായ കഥാപാത്രങ്ങളാണ് ഇരുവരുമെന്ന് വീഡിയോ വ്യക്തമാക്കുന്നു. ഒപ്പം സിനിമയുടെ തമാശ സ്വഭാവവും ടീസറിലുണ്ട്. അന്‍ജന ഫിലിപ്പും വി.എ ശ്രീകുമാറും അന്‍ജന തിയറ്റേഴ്‌സിന്റെയും വാര്‍സ് സ്റ്റുഡിയോസിന്റെയും ബാനറില്‍ ചിത്രീകരിക്കുന്ന തെക്ക് വടക്ക് സിനിമ പാലക്കാട് ചിത്രീകരണം പൂര്‍ത്തിയാക്കി. പ്രേം ശങ്കര്‍ സംവിധാനം ചെയ്യുന്ന സിനിമ എസ്. ഹരീഷിന്റെ ”രാത്രി കാവല്‍” എന്ന കഥയെ ആസ്പദമാക്കിയാണ്. എസ് ഹരീഷാണ് രചന. ജയിലറിനു ശേഷം വിനായകന്‍ അഭിനയിക്കുന്ന സിനിമയാണ് തെക്ക് വടക്ക്. ഈ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയാലുടന്‍ വിക്രമിനൊപ്പമുള്ള സിനിമയിലേക്ക് സുരാജ് പ്രവേശിക്കും. ഇരു പ്രതിഭകളുടേയും പ്രകടനം തമാശയില്‍ ഒന്നിക്കുന്നു എന്ന പ്രത്യേകത തെക്ക് വടക്ക്…
Read More » -
Kerala
വരുംദിവസങ്ങളില്‍ സംസ്ഥാനത്ത് അതിശക്തമായ മഴ; തിങ്കളാഴ്ച ഏഴു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രത
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത. ശനി, ഞായര്‍,തിങ്കള്‍ ദിവസങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശനിയാഴ്ച പാലക്കാട്, മലപ്പുറം ജില്ലകളിലും ഞായറാഴ്ച പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലും തിങ്കളാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും അതിശക്തമായ മഴ സാധ്യത കണക്കിലെടുത്ത് കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ ലഭിക്കുന്ന ശക്തമായ മഴയാണ് ഓറഞ്ച് അലര്‍ട്ട് കൊണ്ട് കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്. തിങ്കളാഴ്ച വരെ പരക്കെ ഇടിമിന്നലോട് കൂടിയ വേനല്‍മഴ ലഭിക്കുമെന്നാണ് പ്രവചനം. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയും പ്രതീക്ഷിക്കുന്നു. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെ പത്തനംതിട്ട, എറണാകുളം,…
Read More » -
Crime
യുവതിയായ വീട്ടമ്മയ്ക്ക് തുടര്‍ച്ചയായി നഗ്‌നചിത്രങ്ങള്‍ അയച്ചു, ഭീഷണിപ്പെടുത്തി; തൊട്ടില്‍പ്പാലം സ്വദേശി അറസ്റ്റില്‍
കോഴിക്കോട്: ഭര്‍ത്തൃമതിയായ യുവതിക്ക് തുടര്‍ച്ചയായി മൊബൈലില്‍ നഗ്നചിത്രങ്ങള്‍ അയച്ച് ശല്യം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത യുവാവിനെ പോലീസ് അറസ്റ്റുചെയ്തു. തൊട്ടില്‍പ്പാലം സ്വദേശിയായ പാറശ്ശേരി വീട്ടില്‍ ബിജോ സെബാസ്റ്റ്യനെയാണ് (കുണ്ടുതോട്-45) കൂരാച്ചുണ്ട് സ്വദേശിയായ യുവതിയുടെ പരാതിയില്‍ അറസ്റ്റുചെയ്തത്. കൂരാച്ചുണ്ടിലെത്തിയ യുവാവിനെ പോലീസ് തന്ത്രപൂര്‍വം അറസ്റ്റു ചെയ്യുകയായിരുന്നു. കൂരാച്ചുണ്ട് പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എല്‍. സുരേഷ് ബാബു, സബ് ഇന്‍സ്പെക്ടര്‍ പി.കെ. മനോജ്, എ.എസ്.ഐ രാജേഷ് കുമാര്‍ എന്നിവര്‍ അറസ്റ്റിന് നേതൃത്വം നല്‍കി. കൊയിലാണ്ടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
Read More »