Month: May 2024

  • Crime

    നാല് ദിവസത്തിനിടെ മുക്കിയത് 3000 രൂപയുടെ 11 കുപ്പി മദ്യം; ഒടുവില്‍ നാല് യുവാക്കള്‍ പിടിയില്‍

    കോഴിക്കോട്: കക്കോടി ബിവറേജസ് സെല്‍ഫ് സര്‍വീസ് ഔട്ട്ലെറ്റില്‍ മോഷണം പതിവാക്കിയ ‘കുപ്പിക്കള്ളന്മാര്‍’ പിടിയില്‍. നാലുദിവസങ്ങളിലായി 11 കുപ്പി മദ്യം കവര്‍ന്ന നാലുപേരില്‍ രണ്ടുപേരാണ് പിടിയിലായത്. അന്നശ്ശേരി പരപ്പാറ എടവനക്കുഴി കോളനിയിലെ മുഹമ്മദ് ആസിഫ് (20), സച്ചിന്‍ പ്രഭാകരന്‍ (23) എന്നിവരെയാണ് ചേവായൂര്‍ പോലീസ് അറസ്റ്റുചെയ്തത്. അവധിയിലായിരുന്ന ബിവറേജസ് ഔട്ട്ലെറ്റ് മാനേജര്‍ ജോലിയില്‍ തിരികെയെത്തി കണക്കെടുത്തപ്പോഴാണ് കുപ്പികളുടെ കുറവുകണ്ടെത്തിയത്. തുടര്‍ന്ന് ജീവനക്കാരുടെ സഹായത്തോടെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് മോഷണം കണ്ടെത്തിയത്. മേയ് 16, 19, 24, 25 തീയതികളിലാണ് മോഷണം നടന്നത്. തിരക്കുള്ള മൂന്നിനും അഞ്ചിനും ഇടയ്ക്കുള്ള സമയത്തും എട്ടിനും ഒമ്പതിനും ഇടയ്ക്കുള്ള സമയത്തുമായിരുന്നു കുപ്പിമോഷണം. ഔട്ട്ലെറ്റിനകത്തു കയറി നാലുപേരും കുപ്പികളെടുക്കുന്നതും അരയിലേക്ക് തിരുകി കടന്നുകളയുന്നതും ദൃശ്യങ്ങളില്‍ വ്യക്തമായുണ്ട്. ഇതോടെ മാനേജര്‍ 28-ന് ചേവായൂര്‍ പോലീസില്‍ പരാതിനല്‍കുകയായിരുന്നു. 3000 രൂപവരെ വിലയുള്ള ഇന്ത്യന്‍ നിര്‍മിത വിദേശമദ്യമാണ് മോഷണംപോയതെല്ലാം. ഇനി പിടിയിലാവാനുള്ള രണ്ടുപേരെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവരെയും അടുത്തദിവസങ്ങളിലായി പിടികൂടുമെന്നും പോലീസ് അറിയിച്ചു.…

    Read More »
  • India

    കര്‍ണാടക സര്‍ക്കാരിനെതിരേ കേരളത്തില്‍ ശത്രുസംഹാര പൂജ; ആടിനെയും പോത്തിനെയും പന്നിയെയും ബലിനല്‍കിയെന്ന് ഡി.കെ

    ബംഗളൂരു: കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരിനും മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കും തനിക്കുമെതിരെ കേരളത്തില്‍ മന്ത്രവാദം നടത്തിയെന്ന ആരോപണവുമായി ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍. മാധ്യമങ്ങളോടാണ് ഡി.കെ.ശിവകുമാര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. മൃഗങ്ങളെ ബലി നല്‍കുന്നതടക്കമുള്ള ശത്രുസംഹാര പൂജയാണ് കേരളത്തിലെ ഒരു ക്ഷേത്രത്തില്‍ നടത്തിയത്. തന്നെയും മുഖ്യമന്ത്രിയെയും കര്‍ണാടക സര്‍ക്കാരിനെയും ലക്ഷ്യമിട്ടായിരുന്നു ഇതെന്നും അദ്ദേഹം വ്യക്തമാക്കി. ‘കര്‍ണാടകയിലെ ഞങ്ങളുടെ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ കേരളത്തിലെ ഒരു ക്ഷേത്രത്തിനടുത്തുള്ള ഒറ്റപ്പെട്ട സ്ഥലത്ത് മന്ത്രവാദ ചടങ്ങുകള്‍ നടത്തിയതായി എനിക്ക് വിശ്വസനീയമായ വിവരം ലഭിച്ചു. അവര്‍ ‘രാജകണ്ഡക’, ‘മരണ മോഹന സ്തംഭന’ യാഗങ്ങള്‍ നടത്തി. കേരളത്തില്‍ നടക്കുന്ന മന്ത്രവാദ ചടങ്ങുകളേക്കുറിച്ച് അറിയുന്നവരാണ് യാഗങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരെ സംബന്ധിച്ച വിവരങ്ങള്‍ ഞങ്ങള്‍ക്ക് നല്‍കിയത്’, ഡി.കെ.ശിവകുമാര്‍ പറഞ്ഞു. താനൊരു വിശ്വാസിയാണ്. തനിക്കും സിദ്ധരാമയ്യയ്ക്കും ജനങ്ങളുടെ അനുഗ്രഹമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ”അഘോരികള്‍ നടത്തിയിരുന്ന യാഗങ്ങളാണ് നടന്നത്. ‘പഞ്ച ബലി’ (അഞ്ച് യാഗങ്ങള്‍) അനുഷ്ഠാനങ്ങള്‍ നടത്തിയിരുന്നതായും ഞങ്ങള്‍ക്ക് വിവരമുണ്ട്. 21 ആടുകള്‍, മൂന്ന് പോത്തുകള്‍, 21 കറുത്ത ചെമ്മരിയാടുകള്‍, അഞ്ച്…

    Read More »
  • Crime

    നടുക്കുന്ന ക്രൂരത: അത്താഴം നൽകാത്തതിൻ്റെ പേരിൽ യുവതിയെ ഭർത്താവ് കൊലപ്പെടുത്തി; തല വെട്ടിമാറ്റി, തൊലി ഉരിഞ്ഞു

           അത്താഴം നല്‍കാത്ത കാരണം പറഞ്ഞ് ഭാര്യയെ കൊലപ്പെടുത്തി, തലവെട്ടി മാറ്റി തോലുരിഞ്ഞ് ഭര്‍ത്താവിന്റെ ക്രൂരത. കര്‍ണാടകയിലെ തുംകൂരിലാണ് സംഭവം. കുനിഗാല്‍ താലൂക്കിലെ ഹുളിയുരുദുര്‍ഗയില്‍ തടിമില്ല് ജീവനക്കാരനായ ശിവരാമയെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ ഭാര്യ പുഷ്പലത(35) ആണ് അതിദാരുണമായി കൊല്ലപ്പെട്ടത്. ശിവരാമയും പുഷ്പലതയും തമ്മില്‍ പതിവായി വഴക്കുണ്ടാകാറുണ്ടായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസ് നൽകുന്ന വിവരം. വഴക്കിനെ തുടര്‍ന്ന് അടുക്കളയില്‍ വെച്ച് പുഷ്പലതയെ കുത്തിയ ശിവരാമ, കത്തി ഉപയോഗിച്ച് തല വെട്ടിമാറ്റുകയായിരുന്നു. തുടര്‍ന്ന് ദേഹത്തെ തൊലി അതേ കത്തി കൊണ്ടു തന്നെ അടര്‍ത്തി മാറ്റുകയായിരുന്നുവെന്നും  പൊലീസ് പറയുന്നു. ക്രൂരകൃത്യം നടത്തുമ്പോള്‍ ഇവരുടെ എട്ടുവയസ്സുകാരന്‍ മകന്‍ ആ വീട്ടില്‍ തന്നെ ഉറങ്ങുന്നുണ്ടായിരുന്നു. ഹുളിയുരുദുര്‍ഗയില്‍ വാടകയ്ക്കായിരുന്നു ദമ്പതിമാരുടെ താമസം. കുറ്റകൃത്യത്തിന് ശേഷം വീട്ടുടമയെ വിളിച്ച് ശിവരാമ തന്നെയാണ് കൊലപാതകത്തെക്കുറിച്ച് പറഞ്ഞത്. അദ്ദേഹമാണ്  പൊലീസിനെ വിവരം അറിയിച്ചത്. ചോദ്യം ചെയ്യലില്‍ ശിവരാമ കുറ്റം സമ്മതിച്ചതായി തുംകൂര്‍ എസ്.പി…

    Read More »
  • Kerala

    എയർ ഹോസ്റ്റസ് മലദ്വാരത്തിലൊളിപ്പിച്ച് 960 ഗ്രാം സ്വർണം കടത്തി, കണ്ണൂരിൽ കുടുങ്ങി

        മലദ്വാരത്തിൽ  ഒളിപ്പിച്ച് സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച എയര്‍ ഹോസ്റ്റസ് പിടിയില്‍. കൊല്‍ക്കത്ത സ്വദേശിയായ സുരഭി ഖത്തൂണ്‍ ആണ് കണ്ണൂര്‍ അന്താരാഷ്ട്രവിമാനത്താവളത്തില്‍ റവന്യൂ ഇന്റലിജന്‍സ് ഡയറക്ടറേറ്റിന്റെ പിടിയിലായത്. മസ്‌കത്തില്‍നിന്ന്‌ എയര്‍ഇന്ത്യ എക്‌സ്പ്രസിന്റെ ഐ.എക്‌സ്. 714 വിമാനത്തിലാണ്‌ സുരഭി കണ്ണൂരില്‍ എത്തിയത്. 960 ഗ്രാം സ്വര്‍ണ്ണമാണ് പരിശോധനയില്‍ ഇവരുടെ പക്കല്‍നിന്ന് പിടിച്ചെടുത്തത്. പ്രാഥമിക ചോദ്യംചെയ്യലിന് ശേഷം ഇവരെ മജിസ്‌ട്രേറ്റിനുമുന്നില്‍ ഹാജരാക്കി. 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത സുരഭിയെ കണ്ണൂര്‍ വനിതാ ജയിലിലേക്ക് മാറ്റി. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായി ഡി.ആര്‍.ഐ. വൃത്തങ്ങള്‍ അറിയിച്ചു. മുമ്പ് പലതവണ ഇവര്‍ സ്വര്‍ണ്ണം കടത്തിയതായാണ് ഇതുവരെ ലഭിച്ച തെളിവുകള്‍ സൂചിപ്പിക്കുന്നത്. മലദ്വാരത്തിലൊളിപ്പിച്ച് സ്വര്‍ണ്ണം കടത്തിയതിന് വിമാനജീവനക്കാര്‍ പിടിയിലാവുന്ന ഇന്ത്യയിലെ ആദ്യ സംഭവമാണിത്.

    Read More »
  • Kerala

    ഷോൺ ജോർജും മനോരമയും പറഞ്ഞത് നുണ, മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയുമായി ബന്ധമില്ലന്ന് ദുബായിലെ എക്സാലോജിക് കൺസൾട്ടിങ് കമ്പനി

          മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകള്‍ വീണ വിജയന്റെ എക്സാലോജിക് സൊല്യൂഷൻസുമായി ബന്ധമില്ലെന്നു വ്യക്തമാക്കി ദുബായിലെ എക്സാലോജിക് കൺസൾട്ടിങ് കമ്പനി. ഈ കമ്പനിയുടെ സഹ സ്ഥാപകരായ സസൂൺ സാദിഖ്, നവീൻ കുമാർ എന്നിവരാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കി രം​ഗത്തെത്തിയത്. എസ്എൻസി ലാവ്‍ലിൻ, പിഡബ്ല്യുസി കമ്പനികളുമായി ബിസിനസ് ബന്ധമില്ലെന്നും ഇരുവരും വ്യക്തമാക്കി. എക്സാലോജിക് സൊല്യൂഷൻസ് എന്ന കമ്പനി യുഎഇയിൽ പ്രവർത്തിക്കുന്നില്ലെന്നും ഇരുവരും പറഞ്ഞു. ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയാണ് തങ്ങളുടെ എക്സാലോജിക് കൺസൾട്ടിങ് കമ്പനി. പേ റോളിലോ, മറ്റേതെങ്കിലും സ്ഥാനത്തോ വീണ വിജയൻ, എം സുനീഷ് എന്നിവർ ഇല്ല. യുഎഇ, സൗദി ആറേബ്യ, ബ്രിട്ടൻ, ഇന്ത്യ എന്നിവിടങ്ങളിൽ തങ്ങളുടെ കമ്പനി പ്രവർത്തിക്കുന്നു. ഇന്ത്യയിൽ ബം​ഗളൂരുവിലാണ് കമ്പനിക്ക് ബിസിനസ് ഉള്ളത്. 400 ജീവനക്കാരുള്ള കമ്പനിയാണിത്. കമ്പനിക്ക് യുഎഇയിൽ മൂന്ന് ഓഫീസുകളുണ്ട്. 2013ൽ ഷാർജയിലാണ് ആദ്യത്തെ ഓഫീസ് ആരംഭിച്ചത്. തങ്ങൾ സർക്കാരുമായി ബന്ധപ്പെട്ട കരാറുകൾ ഏറ്റെടുത്തിട്ടില്ലെന്നും ഇരുവരും വിശദീകരിച്ചു. ആറ് മാസമായി വിവാദത്തെക്കുറിച്ച് തങ്ങൾക്ക്…

    Read More »
  • Crime

    ആസ്പത്രി മുറിയിൽ വച്ച്  ലൈംഗീകമായി പീഡിപ്പിച്ചു, നഗ്നരംഗങ്ങള്‍ മൊബൈലില്‍  പകർത്തി: പീഡനത്തിനിരയായ യുവതി ആത്മഹത്യക്ക് ശ്രമിച്ചു; പ്രതി അറസ്റ്റില്‍

       മംഗളൂരുവിലെ സ്വകാര്യ ആസ്പത്രി മുറിയില്‍ ലൈംഗികപീഡനത്തിന് ഇരയായ കാസര്‍കോട് സ്വദേശിനിയായ യുവതി വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. സംഭവത്തില്‍ കേസെടുത്ത മംഗളൂരു പൊലീസ് കാസര്‍കോട് ജില്ലയിലെ പുല്ലൂര്‍ കൊടവലം സ്വദേശിയായ യുവാവിനെ അറസ്റ്റ് ചെയ്തു. ജിംനേഷ്യം പരിശീലകനായ കെ. സുജിത്താണ് അറസ്റ്റിലായത്. യുവതിക്കൊപ്പം സുജിത്ത് മംഗളൂരുവിലെ സ്വകാര്യാസ്പത്രിയിലേക്ക് പോയിരുന്നു. ആസ്പത്രി മുറിയില്‍ വെച്ച് യുവതിയെ സുജിത്ത് പീഡിപ്പിക്കുകയും നഗ്‌നരംഗങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു. പിന്നീട് ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി മംഗളൂരുവിലെ ഹോട്ടലില്‍ വെച്ച് വീണ്ടും പീഡിപ്പിച്ചുവെന്നാണ് കേസ്. സംഭവം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് യുവതിയെ സുജിത്ത് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു. യുവതി വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചതോടെയാണ് പീഡനവിവരം പുറത്തുവന്നത്. സുജിത്തിനെ കോടതി റിമാൻ്റു ചെയ്തു

    Read More »
  • Kerala

    ശരത് കുമാർ കേന്ദ്ര കഥാപാത്രമാവുന്ന ‘ഹിറ്റ് ലിസ്റ്റ്’ നാളെ എത്തും

    സിനിമ സി.കെ അജയ് കുമാർ ‘പോർ തൊഴിൽ,’ ‘പരം പൊരുൾ’ എന്നീ ഹിറ്റ് സിനിമകൾക്ക് ശേഷം ശരത് കുമാർ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഇൻവെസ്റ്റിഗേഷൻ ആക്ഷൻ ത്രില്ലറായ ‘ഹിറ്റ് ലിസ്റ്റ്’ നാളെ റിലീസ് ചെയ്യും. ഒട്ടേറെ സവിശേതകളുള്ള ചിത്രത്തിൻ്റെ നിർമ്മാതാവ് പ്രശസ്ത സംവിധായകൻ കെ.എസ്.രവികുമാറാണ്. നവാഗതരായ സൂര്യ കതിർ കാക്കല്ലാർ, കെ.കാർത്തികേയൻ എന്നിവർ ചേർന്നാണ് ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്. കുടുംബ പ്രേക്ഷകരുടെ പ്രിയ സംവിധായകൻ എന്ന് ഖ്യാതി നേടിയ വിക്രമൻ്റെ പുത്രൻ വിജയ് കനിഷ്‌ക ‘ഹിറ്റ് ലിസ്റ്റി’ലൂടെ തമിഴ് സിനിമയിൽ നായകനായി അരങ്ങേറ്റം കുറിക്കുന്നു. ഐശ്വര്യാ ദത്ത , സ്മൃതി വെങ്കട്ട് , സിത്താര, അഭി നക്ഷത്ര, അനുപമ കുമാർ, കെ ജി എഫ് വില്ലൻ രാമചന്ദ്ര രാജു ( ഗരുഡ റാം ), ഗൗതം വാസുദേവ് മേനോൻ, സമുദ്രക്കനി, മുനിഷ് കാന്ത്, റെഡിൻ കിങ്സ്‌ലി, ബാലശരവണൻ എന്നിങ്ങനെ വലിയൊരു താരനിര മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കെ. രാം…

    Read More »
  • India

    സന്തോഷ വാർത്ത: രാജ്യത്തെ 4000ത്തോളം സിനിമ സ്ക്രീനുകളിൽ 99 രൂപയ്ക്ക് സിനിമ കാണാം

         സിനിമ പ്രേമികൾക്ക് ഏറ്റവും സന്തോഷം പകരുന്ന വാർത്തയാണിത്. രാജ്യത്തെമ്പാടുമുള്ള 4000 ത്തോളം സിനിമാസ്ക്രീനുകളിൽ  മെയ് 31ന് കേവലം 99 രൂപയ്ക്ക് സിനിമ ആസ്വദിക്കാൻ സുവർണാവസരം. മൾട്ടിപ്ലക്സ് അസോസിയേഷൻ ഓഫ് ഇന്ത്യ (എം.എ.ഐ) ‘സിനിമ ലവേഴ്സ് ഡേ’യായി മെയ് 31ന് ആചരിക്കുന്നതിൻ്റെ ഭാഗമായാണ് ഈ ഓഫർ. പി.വി.ആർ, ഇറോക്സ്, സിനിപോളിസ്, മിറർ സിനിമാസ് അടക്കം വിവിധ മൾട്ടിപ്ലക്സ് ചെയിനുകളിൽ ഈ ഓഫർ ലഭിക്കും. മാർച്ച് മാസം മുതൽ വിവിധ ഭാഷകളിലും ബോളിവുഡിലും വലിയ റിലീസുകൾ ഇല്ലാത്തതിനാൽ തീയറ്ററുകൾ വലിയ പ്രതിസന്ധിയിലായ അവസ്ഥയിലാണ് ‘സിനിമ ലവേഴ്സ് ഡേ’ നടത്തുന്നത്. പൊതു തിരഞ്ഞെടുപ്പ് വലിയ റിലീസുകളെ ബാധിച്ചിട്ടുണ്ട്.എന്നാൽ ജൂൺ മാസത്തിൽ വൻ റിലീസുകൾ പ്രഖ്യാപിച്ചതിനാൽ വലിയ പ്രതീക്ഷയിലാണ് തിയേറ്റർ സിനിമ വ്യവസായം. അതിന് മുന്നോടിയായി ആളുകളെ തിയേറ്ററിലേക്ക് ആകർഷിക്കാനാണ് ‘സിനിമ ലവേഴ്സ് ഡേ’ നടത്തുന്നത് എന്നാണ് മൾട്ടിപ്ലക്സ് അസോസിയേഷൻ ഓഫ് ഇന്ത്യ ഭാരവാഹികൾ പറയുന്നത്. “എല്ലാ പ്രായത്തിലുമുള്ള പ്രേക്ഷകരെയും തിയേറ്ററുകളിലേക്ക് ഒരുമിച്ചു കൊണ്ടുവരിക…

    Read More »
  • NEWS

    ഒമര്‍ ആരെയാണ് പീഡിപ്പിച്ചതെന്ന് ഇവര്‍ പറയും; ശോഭ വിശ്വനാഥിന്റെയും ദിയ സനയുടെയും പ്രിയപ്പെട്ട ഇക്കയെന്ന് അഖില്‍ മാരാര്‍

    യുവനടിയുടെ പീഡനപരാതിയില്‍ സംവിധായകന്‍ ഒമര്‍ ലുലുവിനെതിരെ കേസെടുത്ത സംഭവത്തില്‍ പ്രതികരണവുമായി സംവിധായകനും മുന്‍ ബിഗ് ബോസ് താരവുമായ അഖില്‍ മാരാര്‍. ഇരുവരും ബിഗ് ബോസ് സീസണ്‍ 5ലെ മത്സരാര്‍ത്ഥികളായിരുന്നു. ഒമര്‍ ലുലുവുമായി ബന്ധപ്പെട്ട കേസിലെ യുവനടി ആരാണെന്ന് വ്യക്തമാക്കാത്തതുകൊണ്ട് മലയാള സിനിമയിലെ യുവനടിമാരെല്ലാം സൈബര്‍ ബുള്ളിയിംഗ് കാരണം ജീവിക്കാന്‍ കഴിയാത്ത അവസ്ഥയിലാണെന്ന് അഖില്‍ മാരാര്‍ പറഞ്ഞു. ”ബിഗ് ബോസിലെ ശോഭാ വിശ്വനാഥിന്റെ ഏറെ പ്രിയപ്പെട്ട ഒമര്‍ ഇക്കയാണ് പീഡനക്കേസില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. സ്ത്രീകള്‍ക്കുവേണ്ടി എപ്പോഴും വാദിക്കുന്നയാളാണ് ദിയ സന. ഒമര്‍ ലുലുവിന്റെ അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിച്ച ദിയ സന ഒമറിനെ ഗുരുവായി കാണുന്നയാളാണ്. കേരളത്തിലെ എല്ലാ പെണ്‍കുട്ടികളെയും രക്ഷിക്കാന്‍ ശ്രമിച്ച ഇവര്‍ രണ്ടുപേരും ഒമര്‍ ലുലു ഏത് യുവനടിയെയാണ് പീഡിപ്പിച്ചതെന്ന് വാര്‍ത്താ മാദ്ധ്യമങ്ങളോട് വ്യക്തമാക്കാന്‍ പറയണമെന്ന് അപേക്ഷിക്കുകയാണ്. ഇരുവരും ബിഗ് ബോസിലെ സ്ത്രീകളെ മാത്രമല്ല, എല്ലാ സ്ത്രീകളെയും രക്ഷപ്പെടുത്തണം”- അഖില്‍ മാരാര്‍ ആവശ്യപ്പെട്ടു. ഫേസ്ബുക്ക് വീഡിയോയിലൂടെയായിരുന്നു ആവശ്യപ്പെട്ടത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം അവസരം…

    Read More »
  • Crime

    ലണ്ടനില്‍ മലയാളി പെണ്‍കുട്ടിക്ക് വെടിയേറ്റു

    ലണ്ടന്‍: യു.കെയില്‍ മലയാളി പെണ്‍കുട്ടിക്ക് വെടിയേറ്റു. പറവൂര്‍ ഗോതുരുത്ത് സ്വദേശിയായ പത്തു വയസ്സുകാരി ലിസ്സെല്‍ മരിയക്കാണ് വെടിയേറ്റത്. ആനത്താഴത്ത് വിനയ, അജീഷ് ദമ്പതികളുടെ മകളാണ് ലിസ്സെല്‍ മരിയ. രണ്ട് വര്‍ഷത്തിലേറെയായി ബെര്‍മിന്‍ഹാമിലാണ് കുടുംബം താമസിക്കുന്നത്. ഇന്നലെ വൈകിട്ട് ലണ്ടനിലെ ഹോട്ടലില്‍ ഭക്ഷണം കഴിക്കുമ്പോഴാണ് സംഭവം. ബൈക്കില്‍ എത്തിയ സംഘം ഹോട്ടലിനോട് ചേര്‍ന്ന ജനലിന് നേരേ വെടിയുതിര്‍ക്കുകയായിരുന്നു. അക്രമികള്‍ ഓടി രക്ഷപ്പെട്ടു. കുട്ടിയുടെ തലയില്‍ നെറ്റിയോട് ചേര്‍ന്നാണ് ആഴത്തില്‍ മുറിവുണ്ട്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ ശസ്ത്രക്രിയക്ക് വിധേയമാക്കിയെങ്കിലും വെടിയുണ്ട പുറത്തെടുക്കാനായാട്ടില്ല. കുടുംബത്തിന് തൊട്ടടുത്തിരുന്നയാളെയായിരുന്നു അക്രമി സംഘം ലക്ഷ്യമിട്ടതെന്നാണ് വിവരം.  

    Read More »
Back to top button
error: