LIFELife Style

സൗദി അറേബ്യയില്‍ സ്വിം സ്യൂട്ട് ഫാഷന്‍ ഷോ! ചരിത്രത്തിലാദ്യം

രിത്രത്തിലാദ്യമായി സൗദി അറേബ്യയില്‍ സ്വിം സ്യൂട്ട് ഫാഷന്‍ ഷോ നടന്നു. ഒരു ദശാബ്ദത്തിനു മുമ്പ് സ്ത്രീകള്‍ ശരീരം മുഴുവന്‍ മറയ്ക്കുന്ന വസ്ത്രം ധരിക്കണമെന്ന് നിഷ്‌കര്‍ഷിച്ച രാജ്യത്താണ് ഈ മാറ്റമെന്നതാണ് പ്രത്യേകത.

മൊറോക്കന്‍ ഡിസൈനറായ യാസ്മിന്‍ ഖാന്‍സായിയുടെ ഡിസൈനര്‍ സ്വിം സ്യൂട്ടുകളാണ് വെള്ളിയാഴ്ച നടന്ന ഷോയില്‍ അണിനിരത്തിയത്. ചുവപ്പ്, നീല, ബീജ് നിറങ്ങളിലുള്ള സ്വിം സ്യൂട്ടുകള്‍ ധരിച്ച മോഡലുകള്‍ ആത്മവിശ്വാസത്തോടെ ചുവടുവെച്ചു.

Signature-ad

ഈ രാജ്യം വളരെ യാഥാസ്ഥിതികമാണെന്നത് ശരിയാണെങ്കിലും അറബ് രാജ്യത്തെ പ്രതിനിധീകരിക്കുന്ന സ്വിംസ്യൂട്ടുകള്‍ അവതരിപ്പിക്കാനാണ് ശ്രമിച്ചതെന്ന് യാസ്മിന്‍ പറഞ്ഞു.

സൗദി അറേബ്യയില്‍ സ്വിംസ്യൂട്ട് ഫാഷന്‍ ഷോ നടത്തുക എന്നത് ചരിത്രപരമാണെന്ന് ഇങ്ങോട്ടു വന്നപ്പോള്‍ തന്നെ മനസ്സിലായി. കാരണം ഇതാദ്യമായാണ് ഇത്തരത്തിലൊന്ന് ഇവിടെ നടക്കുന്നത്. അതിന്റെ ഭാ?ഗമാകാന്‍ കഴിഞ്ഞത് ആദരമായി കരുതുന്നു- യാസ്മിന്‍ പറഞ്ഞു.

റെഡ് സീ ഫാഷന്‍ വീക്കിന്റെ ഭാഗമായാണ് സൗദി അറേബ്യയുടെ പടിഞ്ഞാറന്‍ തീരത്തുള്ള സെന്റ് റെജിസ് റെഡ് സീ റിസോര്‍ട്ടില്‍ വച്ച് സ്വിം സ്യൂട്ട് ഫാഷന്‍ ഷോ നടത്തിയത്. സിറിയയില്‍നിന്നുള്ള ഫാഷന്‍ ഇന്‍ഫ്‌ളുവന്‍സറായ ഷൗഖ് മുഹമ്മദും ഷോയില്‍ പങ്കെടുത്തിരുന്നു.

ലോകത്തിന് മുന്നില്‍ ഫാഷന്‍, ടൂറിസം ലോകങ്ങള്‍ തുറന്നുകൊടുക്കാനുള്ള സൗദിയുടെ ശ്രമത്തില്‍ അത്ഭുതപ്പെടാനില്ലെന്ന് ഷൗഖ് മുഹമ്മദ് പറഞ്ഞു. സൗദി അറേബ്യയിലും സ്വിം സ്യൂട്ട് ഫാഷന്‍ ഷോ സാധ്യമാണെന്നും അതിപ്പോള്‍ തെളിയിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ഫ്രഞ്ച് ഫാഷന്‍ ഇന്‍ഫ്‌ളുവന്‍സറായ റാഫേല്‍ സിമാകോര്‍ബെയും ഷോയില്‍ പങ്കെടുത്തിരുന്നു. വളരെ ധീരമായ തീരുമാനമാണെന്നും അതിന്റെ ഭാഗമാകാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Back to top button
error: