കണ്ണൂര്‍: ബോംബുണ്ടാക്കുന്നതിനിടെ കൊല്ലപ്പെട്ടവര്‍ക്ക് സി.പി.എം സ്മാരകം നിര്‍മ്മിച്ചതിനെ ന്യായീകരിച്ച് സംസ്ഥാനകമ്മിറ്റിയംഗം പി.ജയരാജന്‍. രക്തസാക്ഷികള്‍ രക്തസാക്ഷികള്‍ തന്നെയെന്നും ചെറ്റക്കണ്ടിയില്‍ ജീവര്‍പ്പണം നടത്തിയവര്‍ക്ക് രക്തസാക്ഷി അനുസ്മരണം തുടരുമെന്നും പി. ജയരാജന്‍ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റില്‍ നിന്ന്: 2015 ല്‍ ജീവാര്‍പ്പണം ചെയ്ത ചെറ്റക്കണ്ടി രക്ത സാക്ഷികളെ അക്രമികളും സാമൂഹികവിരുദ്ധരുമായി താറടിച്ചു കൊണ്ട് വലതുപക്ഷ മാദ്ധ്യമങ്ങള്‍ രംഗത്തു വന്നിരിക്കുന്നു. അവര്‍ ബോംബ് രാഷ്ട്രീയക്കാരാണത്രെ!കേരളത്തിലെ സി.പി.എം- ആര്‍.എസ്.എസ് സംഘര്‍ഷങ്ങളുടെ വാര്‍ത്തകളും സമാനമായ രീതിയിലാണ് വലതുപക്ഷ മാദ്ധ്യമങ്ങള്‍ കൈകാര്യം ചെയ്യുന്നത്. സി.പി.എമ്മിന്റെ ‘ബോംബ് രാഷ്ട്രീയത്തെ’ വിമര്‍ശിക്കുന്നതിന് കൂട്ടുഹപിടിച്ചയാള്‍ കെ. പി.സി.സി പ്രസിഡന്റ് കെ. സുധാകരനാണ്! കണ്ണൂരിലെ ബോംബ് രാഷ്ട്രീയത്തിന്റെ തുടക്കക്കാരനാണ് അദ്ദേഹം. സുധാകരന്റെ അനുയായികളാണ് കണ്ണൂര്‍ ഡി.സി.സി. ഓഫീസില്‍ ബോംബ് നിര്‍മ്മിച്ചത്.. .
ചെറ്റക്കണ്ടി സംഭവത്തില്‍ കൊല്ലപ്പെട്ട രക്തസാക്ഷികള്‍ക്ക് ജനങ്ങള്‍ മുന്‍കൈയ്യെടുത്തു സ്മാരക മന്ദിരം ഉണ്ടാക്കിയതിനെതിരെ പ്രചരണ കോലാഹലം സൃഷ്ടിക്കുന്നവര്‍ ഒരു കാര്യം ബോധപൂര്‍വ്വം ആര്‍.എസ്.എസ് ആക്രമികള്‍ക്ക് വേണ്ടി മറച്ചുവയ്ക്കാന്‍ ശ്രമിക്കുകയാണ്. ഇതേ പഞ്ചായത്തിലെ പൊയിലൂരില്‍ ആര്‍.എസ്.എസ്സുകാര്‍ നിര്‍മ്മിച്ചതാണ് അശ്വിനി സുരേന്ദ്രന്‍ സ്മാരകം. 2002 ല്‍ പൊയിലൂരില്‍ ബോംബ് നിര്‍മ്മാണത്തിനി കൊല്ലപ്പെട്ടവരാണ് ഇരുവരും. പാട്യം പഞ്ചായത്തിലെ ചെറുവാഞ്ചേരി അത്യാറക്കാവില്‍ ബോംബ് ഉണ്ടാക്കുമ്പോള്‍ സ്പോടാനത്തില്‍ കൊല്ലപ്പെട്ട പ്രദീപന്‍, ദിലീഷ് എന്നിവര്‍ക്കും ആര്‍.എസ്.എസുകാര്‍ സ്മാരകം നിര്‍മ്മിച്ചിട്ടുണ്ട്. സമാധാനപരമായ അന്തരീക്ഷം നിലനിര്‍ത്തുന്നതിന് ഇങ്ങോട്ടുള്ള ആക്രമണങ്ങള്‍ ഉണ്ടായിട്ടും സംയമനം പാലിക്കുന്ന സമീപനം തുടരുകയാണ് സി.പി.എം.