Month: May 2024

  • Kerala

    ബിരിയാണി കഴിച്ച ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് ഭക്ഷ്യവിഷബാധ; കോഴിക്കോട് 11 കാരി ഐസിയുവില്‍

    കോഴിക്കോട്: ചാത്തമംഗലത്ത് ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് ഭക്ഷ്യവിഷബാധ. 11 കാരി ആരാധ്യ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. വൈത്തിരിയിലെ ഒരു റസ്റ്റോറന്റില്‍ നിന്നും കഴിഞ്ഞദിവസം ഇവര്‍ ബിരിയാണി കഴിച്ചിരുന്നു. രാജേഷ്, ഷിംന, ആദിത് എന്നിവരുടെ ആരോഗ്യനില തൃപ്തികരമാണ്. മീനങ്ങാടിയിലെ സുഹൃത്തിന്റെ വീട്ടിലെത്തി അല്‍പ്പസമയത്തിനകം പെണ്‍കുട്ടിക്ക് പനിയും തലവേദനയും അനുഭവപ്പെട്ടു. കുറച്ചു കഴിഞ്ഞപ്പോള്‍ വയറിളക്കവും ഛര്‍ദ്ദിയുമുണ്ടായായി. മറ്റുള്ളവര്‍ക്കും ഛര്‍ദ്ദിയും വയറിളക്കവും അനുഭവപ്പെട്ടു. ഉടന്‍ തന്നെ അമ്പല വയലിലെ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കി. എന്നാല്‍ രോഗശമനം ഇല്ലാത്തതിനാല്‍ ഇവരെ കോഴിക്കോട് മുക്കത്തെ സ്വകാര്യആശുപത്രിയിലേക്ക് മാറ്റി. 11 കാരി ഐസിയുവിലാണ്. സംഭവത്തില്‍ പരാതി നല്‍കുമെന്ന് വീട്ടുകാര്‍ സൂചിപ്പിച്ചു.  

    Read More »
  • Kerala

    വാഴൂര്‍ സോമന് ആശ്വാസം; പീരുമേട് തെരഞ്ഞെടുപ്പ് ഹര്‍ജി തള്ളി

    കൊച്ചി: പീരുമേട് തിരഞ്ഞെടുപ്പു കേസില്‍ വാഴൂര്‍ സോമന്‍ എം.എല്‍.എയ്ക്ക് ആശ്വാസം. സോമന്‍ വസ്തുതകള്‍ മറച്ചുവെച്ചെന്നും തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് യു.ഡി.എഫ്. സ്ഥാനാര്‍ഥി സിറിയക് തോമസ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. വിഷയത്തില്‍ സുപ്രീം കോടതിയെ സമീപിക്കുമെന്ന് സിറിയക് മാധ്യമങ്ങളോടു പ്രതികരിച്ചു. തിരഞ്ഞെടുപ്പ് നാമനിര്‍ദേശ പത്രികയ്ക്കൊപ്പം നല്‍കുന്ന സത്യവാങ്മൂലത്തില്‍ വാഴൂര്‍ സോമന്‍ പൂര്‍ണവിവരങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്നില്ല എന്നതായിരുന്നു ഹര്‍ജിയിലെ പ്രധാന ആരോപണം. ഭാര്യയുടെ ബാങ്ക് സ്റ്റേറ്റ്മെന്റ്, പാന്‍ കാര്‍ഡ് തുടങ്ങിയവ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ നല്‍കിയിട്ടില്ല, ഇന്‍കംടാക്സ് റിട്ടേണ്‍ ഒരു കൊല്ലത്തെ മാത്രമാണ് ഫയല്‍ചെയ്തിട്ടുള്ളത് എന്നീ ആരോപണങ്ങളും ഹര്‍ജിയിലുണ്ടായിരുന്നു. വെയര്‍ ഹൗസിങ് കോര്‍പറേഷന്റെ ചുമതലകൂടി വഹിച്ചിരുന്ന സമയത്താണ് സോമന്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചത്. ഇക്കാര്യം ചൂണ്ടിക്കാണിച്ച് ഇരട്ടപ്പദവി ആരോപണവും സിറിയക് തോമസ് ഹര്‍ജിയില്‍ ഉന്നയിച്ചിരുന്നു. എന്നാല്‍, ബോധപൂര്‍വം ഒരു കാര്യവും മറച്ചുവെച്ചിട്ടില്ലെന്നും തിരുത്തലുകള്‍ വരുത്തിയത് വരണാധികാരിയുടെ അനുമതിയോടെ ആണെന്നും സോമന്‍ കോടതിയില്‍ മറുപടി നല്‍കിയിരുന്നു. കേസ് പരിഗണിച്ച വേളയില്‍ തിരഞ്ഞെടുപ്പു കമ്മിഷനില്‍നിന്ന് ഹൈക്കോടതി വിശദാംശങ്ങള്‍ തേടിയിരുന്നു. ഇതെല്ലാം…

    Read More »
  • Social Media

    ”കെട്ടുകഴിഞ്ഞു മൂന്നാം ദിവസം സ്വര്‍ണ്ണം ഇല്ല, കല്യാണദിവസം കണ്ടത് മാത്രമേ ഉള്ളൂ; വീട് വരെ വില്‍ക്കേണ്ടി വന്നു”…

    റിയാലിറ്റി ഷോകളിലൂടെ മലയാളത്തിന് പ്രിയ താരമായി മാറിയ നടിയാണ് മഞ്ജു പത്രോസ്. മഞ്ജുവിന്റെതായി ഇറങ്ങുന്ന പോസ്റ്റുകള്‍ എല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് പതിവ്. എന്നാല്‍ പലപ്പോഴും വിമര്‍ശനങ്ങള്‍ വരാറുണ്ടെങ്കിലും അവയ്ക്ക് തക്കതായ മറുപടികളും താരം നല്‍കും. എന്നെ കൊണ്ട് വന്നു ഒരു നടുക്കടലില്‍ ഇട്ട പോലത്തെ അവസ്ഥ ആയിരുന്നു ആഫ്റ്റര്‍ മാര്യേജ് എന്നും മഞ്ജു പറയുന്ന വീഡിയോ ആണ് വീണ്ടും വൈറലായി മാറുന്നത്. എവിടെ തിരിഞ്ഞു നോക്കിയാലും കടവും കടത്തിന്റെ കടലും മാത്രമായിരുന്നു എന്റെ ജീവിതം. സുനിച്ചന്‍ വിവാഹം ഒക്കെ ആയപ്പോള്‍ വീട് ഒക്കെ പുതുക്കി. അങ്ങനെ കുറെ കടം വാങ്ങി. തിരികെ കൊടുക്കാന്‍ നമുക്ക് ഒരു മാര്‍ഗ്ഗം ഉണ്ടെങ്കില്‍ മാത്രമേ നമ്മള്‍ അത് വാങ്ങാന്‍ പാടൊള്ളൂ. എനിക്ക് അത് തന്നെയാണ് ആളുകളോട് പറയാനുള്ളത്. വിവാഹം കഴിക്കുന്ന ആളുകളോടും പറയാന്‍ ഇത് മാത്രം. എനിക്ക് ഇങ്ങനെ ഒരു ജോലി കിട്ടിയതുകൊണ്ടാണ് അത് വീട്ടാന്‍ ആയത്. ബിഗ് ബോസ് ഷോയൊക്കെ ജീവിതത്തില്‍…

    Read More »
  • Crime

    വീട്ടില്‍നിന്ന് വിളിച്ചിറക്കി അച്ഛനെയും മകനെയും വെട്ടി; മൂന്നുപേര്‍ പിടിയില്‍

    കോഴിക്കോട്: വ്യക്തിവൈരാഗ്യത്തിന്റെപേരില്‍ പെരുമണ്ണ മുണ്ടുപാലത്ത് വീട്ടില്‍നിന്ന് വിളിച്ചിറക്കി പിതാവിനെയും മകനെയും വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍. മുണ്ടുപാലം പൊന്നാരിത്താഴം മയൂരംകുന്ന് റോഡ് വളയംപറമ്പില്‍ വാടകയ്ക്ക് താമസിക്കുന്ന കോഴിക്കോട് ഗവ. ആര്‍ട്സ് കോളേജ് കോയവളപ്പ് എരഞ്ഞിക്കല്‍ അബൂബക്കര്‍(52), മകനായ ഷാഫിര്‍(26) എന്നിവര്‍ക്ക് വെട്ടേറ്റ സംഭവത്തില്‍ അയല്‍വാസിയടക്കം മൂന്നുപേരെയാണ് പന്തീരാങ്കാവ് പോലീസും സ്‌പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പും ചേര്‍ന്ന് പിടികൂടിയത്. പെരുമണ്ണ മുണ്ടുപാലം വളയംപറമ്പ് ഷനൂബ്(42), പന്തീരാങ്കാവ് വള്ളിക്കുന്ന് വെണ്മയത്ത് രാഹുല്‍(35), പന്തീരാങ്കാവ് പന്നിയൂര്‍ക്കുളം തെക്കേതാനിക്കാട്ട് റിഷാദ്(33) എന്നിവരാണ് പിടിയിലായത്. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സംഭവം. ബെല്ലടിച്ച് വീട്ടുകാരെ വിളിച്ചുണര്‍ത്തിയ അക്രമികള്‍ കൊടുവാളുകൊണ്ട് ഷാഫിറിനെയാണ് ആദ്യം വെട്ടിയത്. തടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അബൂബക്കറിന് വെട്ടേറ്റത്. ഷാഫിറിന് കഴുത്തിനും തലയിലും ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. അബൂബക്കറിന് കൈപ്പത്തിയിലും നെഞ്ചത്തുമാണ് വെട്ടേറ്റത്. സംഭവത്തിനുശേഷം ഓടിരക്ഷപ്പെട്ട അക്രമികളെ വ്യാഴാഴ്ച വൈകീട്ട് കോഴിക്കോട് മാങ്കാവിലെ സ്വകാര്യ ആശുപത്രിക്ക് സമീപമുള്ള ലോഡ്ജില്‍നിന്നാണ് പോലീസ് പിടികൂടിയത്. പന്തീരാങ്കാവ് പോലീസ് ഇന്‍സ്‌പെക്ടര്‍ കെ.പി. വിനോദ് കുമാറിന്റെ നേതൃത്വത്തില്‍ അന്വേഷണം…

    Read More »
  • Kerala

    ‘കാഫിര്‍’ സ്‌ക്രീന്‍ഷോട്ട്; യൂത്ത് ലീഗ് നേതാവിന്റെ ഹര്‍ജിയില്‍ പൊലീസിന് നോട്ടീസ്

    കൊച്ചി: വടകരയിലെ കാഫിര്‍ പരാമര്‍ശത്തില്‍ പൊലീസിന് ഹൈക്കോടതി നോട്ടീസ്. കാഫിര്‍ പരാമര്‍ശമുള്ള സ്‌ക്രീന്‍ഷോട്ട് പ്രചരിപ്പിച്ചത് ആരാണെന്ന് കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് യൂത്ത് ലീഗ് നേതാവായ പി.കെ കാസിം ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിലാണ് ഹൈക്കോടതി കോഴിക്കോട് റൂറല്‍ എസ്.പിക്ക് നോട്ടീസ് അയച്ചത്. കാസിമിന്റെ പരാതിയില്‍ പൊലീസ് സ്വീകരിച്ച നടപടികള്‍ രണ്ടാഴ്ചക്കകം അറിയിക്കണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. കാസിമിന്റെ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി വാട്സ്ആപ്പ് സന്ദേശങ്ങള്‍ പ്രചരിപ്പിച്ചെന്നാണ് പരാതി. വ്യാജ വീഡിയോ പ്രചരിപ്പിച്ചതിനെതിരെ യൂത്ത് ലീഗ് നല്‍കിയ കേസില്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചുവെന്ന റിപ്പോര്‍ട്ടും സമര്‍പ്പിക്കണം. 14-ാം തീയതിക്ക് മുമ്പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് പൊലീസിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം മുന്‍ എം.എല്‍.എ കെ.കെ ലതികയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. രണ്ടുദിവസം മുമ്പാണ് വടകര എസ്.എച്ച്.ഒയുടെ നേതൃത്വത്തില്‍ മൊഴിയെടുത്തത്. വര്‍ഗീയ പരാമര്‍ശമുള്ള സ്‌ക്രീന്‍ഷോട്ട് ലതിക ഷെയര്‍ ചെയ്തിരുന്നു.    

    Read More »
  • Kerala

    എന്‍ജിനീയറിങ് പ്രവേശന പരീക്ഷാസമയത്തില്‍ മാറ്റം; 11.30ന് പരീക്ഷാഹാളില്‍ എത്തണം

    തിരുവനന്തപുരം: ദൂരസ്ഥലങ്ങളിലുള്ള കേന്ദ്രങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് എത്തിപ്പെടാനുള്ള ബുദ്ധിമുട്ട് സംബന്ധിച്ച് പരാതികള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ ജൂണ്‍ അഞ്ചിന് തുടങ്ങുന്ന എന്‍ജിനീയറിങ് പ്രവേശനപരീക്ഷാസമയം മാറ്റി. രാവിലെ പത്തിന് തുടങ്ങാനിരുന്ന പരീക്ഷ ഉച്ചയ്ക്ക് രണ്ടിന് തുടങ്ങുന്ന രീതിയിലാണ് മാറ്റം. ജൂണ്‍ ആറിന് ഉച്ചയ്ക്ക് ശേഷം നടത്താനിരുന്ന ഫാര്‍മസി പ്രവേശന പരീക്ഷ ജൂണ്‍ 10ന് വൈകീട്ട് മൂന്നരയ്ക്കും തുടങ്ങും. ഒമ്പതിന് ഐസര്‍ പരീക്ഷ നടക്കുന്നതിനാല്‍ വിദ്യാര്‍ഥികള്‍ക്ക് ബുദ്ധിമുട്ടുണ്ടാവുമെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു. ഐസര്‍ പരീക്ഷയെഴുതുന്നവര്‍ മുന്‍കൂട്ടി അറിയിച്ചാല്‍ അവര്‍ക്ക് എന്‍ജിനീയറിങ് പരീക്ഷയെഴുതാനുള്ള ദിവസം മാറ്റിനല്‍കാമെന്ന് അറിയിച്ചിരുന്നതായി അധികൃതര്‍ വ്യക്തമാക്കി. ജൂണ്‍ അഞ്ചുമുതല്‍ ഒമ്പതുവരെയാണ് എന്‍ജിനീയറിങ് പ്രവേശനപരീക്ഷ. പുതിയ സമയക്രമമനുസരിച്ച് രണ്ടിന് തുടങ്ങുന്ന പരീക്ഷയ്ക്കായി വിദ്യാര്‍ഥികള്‍ 11.30ന് റിപ്പോര്‍ട്ട് ചെയ്യണം. ഒന്നരയ്ക്ക് ശേഷം പ്രവേശനം അനുവദിക്കില്ല. പത്തിന് വൈകീട്ട് മൂന്നരമുതല്‍ അഞ്ചുവരെ നടക്കുന്ന ഫാര്‍മസി പ്രവേശനപരീക്ഷയ്ക്ക് ഒരുമണിക്ക് റിപ്പോര്‍ട്ട് ചെയ്യണം. മൂന്ന് മണിക്ക് ശേഷം പ്രവേശനം അനുവദിക്കില്ല. അഡ്മിറ്റ് കാര്‍ഡുകള്‍ ജൂണ്‍ 5 മുതല്‍ 9 വരെ കേരളത്തിലെ വിവിധ…

    Read More »
  • Crime

    ‘പാട്ടി’ മുതല്‍ കോളജ് ബ്യൂട്ടി വരെ… ആരെയും വെറുതേവിടാത്ത കാമവെറി; 2976 ലൈംഗിക വീഡിയോ ക്ലിപ്, ഫോണ്‍ നശിപ്പിച്ച് പ്രജ്വല്‍

    ബംഗളൂരു: ലൈംഗിക പീഡന വിവാദത്തില്‍ ഉള്‍പ്പെട്ട ജനതാദള്‍ (എസ്) എംപി പ്രജ്വല്‍ രേവണ (33) സ്ത്രീകളുടെ പീഡന ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണുകള്‍ നശിപ്പിച്ചെന്ന് സംശയം. ലൈംഗികാതിക്രമ ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണുകള്‍ കണ്ടെത്താനായില്ല. ജര്‍മനിയില്‍നിന്ന് ഇന്നു പുലര്‍ച്ചെ ഒന്നിനു ബെംഗളൂരു വിമാനത്താവളത്തിലെത്തിയ പ്രജ്വലിനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്തിരുന്നു. പ്രജ്വലില്‍നിന്ന് പിടിച്ചെടുത്ത 2 ഫോണുകളും ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഉപയോഗിച്ചവയല്ല. നശിപ്പിച്ചെന്ന് തെളിഞ്ഞാല്‍ കേസെടുക്കുമെന്ന് പ്രത്യേക അന്വേഷണ സംഘം പറഞ്ഞു. ഇന്റര്‍പോള്‍ ബ്ലൂ കോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിച്ചിരുന്നതിനാല്‍ വിമാനത്തില്‍നിന്ന് നേരിട്ട് പിടികൂടി വിഐപി ഗേറ്റിലൂടെ പ്രജ്വലിനെ പുറത്തെത്തിക്കുകയായിരുന്നു. വിദേശത്ത് 34 ദിവസത്തെ ഒളിവിനു ശേഷമാണു തിരിച്ചെത്തിയത്. ബിസിനസ് ക്ലാസില്‍ പ്രജ്വല്‍ യാത്ര ചെയ്ത ലുഫ്താന്‍സ വിമാനം മ്യൂണിക്കില്‍ നിന്നു പുറപ്പെട്ട് പുലര്‍ച്ചെ 12.48നാണ് ബെംഗളൂരുവില്‍ ടെര്‍മിനല്‍ രണ്ടില്‍ ലാന്‍ഡ് ചെയ്തത്. ബെംഗളൂരു വിമാനത്താവളത്തില്‍ കാത്തുനിന്ന പൊലീസ് സംഘം തൊട്ടു പിന്നാലെ വിമാനത്തിലേക്ക് എത്തുകയായിരുന്നു. പുറത്തെത്തിച്ചതിനു പിന്നാലെ പ്രജ്വലിനെ ബൗറിങ് ആശുപത്രിയില്‍ മെഡിക്കല്‍ പരിശോധനയ്ക്കായി…

    Read More »
  • Kerala

    ഒരാള്‍ക്ക് 14 ലക്ഷം മുതല്‍ ഒന്നേകാല്‍ കോടി വരെ; ഇന്ന് വിരമിക്കുന്നവര്‍ക്ക് കൊടുക്കേണ്ട പെന്‍ഷന്‍ ആനുകൂല്യം

    തിരുവനന്തപുരം: പൊലീസിലെ 800 പേരടക്കം സംസ്ഥാന സര്‍വീസിലെ 16,638 ജീവനക്കാര്‍ ഇന്നു പടിയിറങ്ങും. ഇതില്‍ പകുതിയോളം അദ്ധ്യാപകരാണ്. ആകെ 22,000 പേരാണ് ഈ വര്‍ഷം വിരമിക്കുന്നത്. ഒരു മാസം ഇത്രയും പേര്‍ ഒരുമിച്ച് വിരമിക്കുന്നത് സംസ്ഥാന ചരിത്രത്തില്‍ ആദ്യമാണ്. വിദ്യാഭ്യാസ വകുപ്പില്‍ 23 ഡി.ഇ.ഒമാരും 8 ഡി.ഡി.ഇമാരും രണ്ട് റീജണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍മാരും വിരമിക്കും. എട്ട് ചീഫ് എന്‍ജിനിയര്‍മാര്‍, 17 ഡെപ്യൂട്ടി ചീഫ് എന്‍ജിനിയര്‍മാര്‍, 33 എക്സിക്യുട്ടീവ് എന്‍ജിനിയര്‍മാര്‍ എന്നിവരടക്കം കെ.എസ്.ഇ.ബിയില്‍ 1099 പേര്‍ വിരമിക്കും. പൊലീസില്‍ നിന്ന് പടിയിറങ്ങുന്നവരില്‍ 15 എസ്.പിമാരും 27 ഡിവൈ.എസ്.പിമാരും ഉള്‍പ്പെടുന്നു. ഗുണ്ടാബന്ധത്തിന്റെ പേരില്‍ കഴിഞ്ഞ ദിവസം സസ്പെന്‍ഡ് ചെയ്യപ്പെട്ട എം.ജി.സാബുവും വിരമിക്കുന്ന ഡിവൈ.എസ്.പിമാരിലുള്‍പ്പെടുന്നു. ഇന്‍സ്പെക്ടര്‍മാര്‍ മുതല്‍ ഡിവൈ.എസ്.പിമാര്‍ വരെ 87 ഉദ്യോഗസ്ഥര്‍ വിരമിക്കും. പി.എസ്.സിയില്‍ അഡിഷണല്‍ സെക്രട്ടറിമാര്‍ ഉള്‍പ്പെടെ 48 പേര്‍ വിരമിക്കും. പി.എസ്.സി ആസ്ഥാനത്ത് 22 പേരും ജിാ ഓഫീസുകളില്‍ നിന്നായി 26 പേരുമാണ് വിരമിക്കുക. കെ.എസ്.ആര്‍.ടി.സിയില്‍ ഡ്രൈവര്‍മാരും കണ്ടക്ടര്‍മാരും അടക്കം 674…

    Read More »
  • India

    ഉത്തരേന്ത്യയില്‍ ഉഷ്ണതരംഗം രൂക്ഷമായി തുടരുന്നു; ഒരാഴ്ചക്കിടെ മരിച്ചത് 40ല്‍ അധികം പേര്‍

    ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ രൂക്ഷമായി തുടരുന്ന ഉഷ്ണതരംഗത്തില്‍ ഒരാഴ്ചക്കിടെ വിവിധ സംസ്ഥാനങ്ങളില്‍ മരിച്ചത് 40ല്‍ അധികം പേര്‍. രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ഡല്‍ഹി അടക്കമുള്ള സംസ്ഥാനങ്ങളില്‍ ജാഗ്രതാനിര്‍ദേശമുണ്ട്. ഹിമാലയ സന്ദര്‍ശനത്തിനെത്തിയ മലയാളി സൂര്യാതപമേറ്റു മരിച്ചു. പെരുമ്പാവൂര്‍ സ്വദേശി ഉണ്ണികൃഷ്ണനാണ് അലഹബാദില്‍ മരിച്ചത്. 14 വര്‍ഷത്തിന് ശേഷമാണ് ഇത്ര രൂക്ഷമായ ഉഷ്ണതരംഗം ഉത്തരേന്ത്യയില്‍ ഉണ്ടാവുന്നത് എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്. ഡല്‍ഹിയില്‍ കഴിഞ്ഞ ദിവസം 52.3 ഡിഗ്രി സെല്‍ഷ്യല്‍ ചൂടാണ് രേഖപ്പെടുത്തിയത്. രാജ്യത്ത് ഏറ്റവും ഉയര്‍ന്ന ചൂട് രേഖപ്പെടുത്തുന്ന സ്ഥലമായി ഡല്‍ഹി മാറി. കനത്ത ചൂടില്‍ സൂര്യാതപമേറ്റ് ബിഹാറില്‍ 12 പേരാണ് മരിച്ചത്. 20ല്‍ അധികം പേര്‍ ചികിത്സയിലാണ്. ഒഡീഷയില്‍ 10 ആളുകളാണ് മരിച്ചത്. രാജസ്ഥാനില്‍ ആറു പേരും ഡല്‍ഹിയില്‍ രണ്ടുപേരും യു.പിയില്‍ ഒരാളും മരിച്ചു. നാല് ദിവസം കൂടി ശക്തമായ ഉഷ്ണതരംഗം തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്.

    Read More »
  • Kerala

    ജോസിന് കേന്ദ്രമന്ത്രിയാകാനുള്ളതാണ്! രാജ്യസഭാ സീറ്റ് കിട്ടിയേ തീരൂവെന്ന് മാണി ഗ്രൂപ്പ്

    കോട്ടയം: കേരളത്തില്‍ ഒഴിവു വരുന്ന രാജ്യസഭ സീറ്റുകളില്‍ ഒന്നില്‍ ആവശ്യം ശക്തമാക്കി കേരള കോണ്‍ഗ്രസ് എം. ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം കേന്ദ്രത്തില്‍ ‘ഇന്ത്യാ’ മുന്നണി അധികാരത്തില്‍ വരും. അപ്പോള്‍ നിലവിലെ സാഹചര്യത്തില്‍ ജോസ് കെ മാണി കേന്ദ്രമന്ത്രിയാകും. ഇതിനാല്‍ ജോസ് കെ മാണിക്കായി രാജ്യസഭ സീറ്റ് അനുവദിക്കണമെന്നാണ് കേരള കോണ്‍ഗ്രസ് ആവശ്യം ഉന്നയിക്കുന്നത്. കേരളത്തില്‍ രാജ്യസഭയില്‍ നിന്നും എളമരം കരീം, ബിനോയ് വിശ്വം, ജോസ് കെ മാണി എന്നിവര്‍ വിരമിക്കുന്ന മൂന്ന് ഒഴിവുകളാണുള്ളത്. മൂന്നു സീറ്റില്‍ ഒരെണ്ണം യുഡിഎഫിന് ലഭിക്കും. ശേഷിക്കുന്ന രണ്ടു സീറ്റുകളില്‍ ഒരെണ്ണം സിപിഎം നിലനിര്‍ത്തും. അവശേഷിക്കുന്ന സീറ്റിനായിട്ടാണ് സിപിഐയും കേരള കോണ്‍ഗ്രസും ആവകാശവാദവുമായി രംഗത്തുള്ളത്. സിപിഎമ്മിന്റെ ഇന്നു ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം രാജ്യസഭ സീറ്റ് വിഷയം ചര്‍ച്ച ചെയ്തേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. തുടര്‍ന്ന് സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് കേരള കോണ്‍ഗ്രസ്, സിപിഐ പാര്‍ട്ടികളുമായി ഉഭയകക്ഷി ചര്‍ച്ച നടക്കും. ഇരു പാര്‍ട്ടികളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് ചര്‍ച്ച…

    Read More »
Back to top button
error: