MovieNEWS

കപ്പിള്‍ ഡയറക്ടേഴ്‌സ് ഒരുക്കുന്ന ‘ദി മിസ്റ്റേക്കര്‍ ഹൂ’ മെയ് 31 ന്

സംവിധായക ദമ്പതികളായ മായ ശിവയും ശിവ നായരും സംവിധാനം ചെയ്യുന്ന സസ്‌പെന്‍സ് ഹൊറര്‍ ത്രില്ലര്‍ ചിത്രം ‘ ദി മിസ്റ്റേക്കര്‍ ഹൂ’ മെയ് 31 ന് തീയേറ്ററുകളിലെത്തുന്നു.
തന്റെ കുടുംബത്തിന്റെ തകര്‍ച്ചയ്ക്ക് കാരണക്കാരായവരോടു പ്രതികാരം ചെയ്യാന്‍ ഇറങ്ങിത്തിരിക്കുന്ന നായകന് നേരിടേണ്ടി വരുന്ന സങ്കീര്‍ണ്ണമായ പ്രശ്‌നങ്ങളും മാനസിക സംഘര്‍ഷങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.

സംവിധായകരായ മായയുടെയും ശിവയുടെയും മകനായ ആദിത്യദേവാണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഥന്‍, മെയ്ഡ് ഇന്‍ ട്രിവാന്‍ഡ്രം തുടങ്ങിയ ചിത്രങ്ങളിലെ നായകനായിരുന്നു ആദിത്യദേവ്.
ആദിത്യദേവിനൊപ്പം ദയ, ആര്യ, അഡ്വ. രാജീവ് കുളിക്കിലേരി, ശ്രീലത, രമണി, രേശ്മ, ക്രിസ്റ്റീന, ജയ, രാമവര്‍മ്മ, ബിപിന്‍, ബിജു, വിനീഷ്, മണിയന്‍ ശ്രീവരാഹം, സുബ്രമണി എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു.

Signature-ad

ബാനര്‍ – ആദിത്യദേവ് ഫിലിംസ്, നിര്‍മ്മാണം -മായ ശിവ, സംവിധാനം – മായ ശിവ, ശിവ നായര്‍, കഥ, തിരക്കഥ, ഗാനരചന, സംഗീതം, കല, വസ്ത്രാലങ്കാരം – മായ ശിവ, ഛായാഗ്രഹണം – മായ ശിവ, ആദിത്യദേവ്, ആലാപനം – രവിശങ്കര്‍, വിതരണം – ഫിയോക്, ചമയം – മായ ശിവ, ശിവനായര്‍, എഡിറ്റിംഗ് – ആദിത്യദേവ്, ത്രില്‍സ് – ശിവ നായര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – അനില്‍ പെരുന്താന്നി, പിആര്‍ഓ- അജയ് തുണ്ടത്തില്‍

 

Back to top button
error: