IndiaNEWS

ഉത്തരേന്ത്യയില്‍ ഉഷ്ണതരംഗം രൂക്ഷമായി തുടരുന്നു; ഒരാഴ്ചക്കിടെ മരിച്ചത് 40ല്‍ അധികം പേര്‍

ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ രൂക്ഷമായി തുടരുന്ന ഉഷ്ണതരംഗത്തില്‍ ഒരാഴ്ചക്കിടെ വിവിധ സംസ്ഥാനങ്ങളില്‍ മരിച്ചത് 40ല്‍ അധികം പേര്‍. രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ഡല്‍ഹി അടക്കമുള്ള സംസ്ഥാനങ്ങളില്‍ ജാഗ്രതാനിര്‍ദേശമുണ്ട്. ഹിമാലയ സന്ദര്‍ശനത്തിനെത്തിയ മലയാളി സൂര്യാതപമേറ്റു മരിച്ചു. പെരുമ്പാവൂര്‍ സ്വദേശി ഉണ്ണികൃഷ്ണനാണ് അലഹബാദില്‍ മരിച്ചത്.

14 വര്‍ഷത്തിന് ശേഷമാണ് ഇത്ര രൂക്ഷമായ ഉഷ്ണതരംഗം ഉത്തരേന്ത്യയില്‍ ഉണ്ടാവുന്നത് എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്. ഡല്‍ഹിയില്‍ കഴിഞ്ഞ ദിവസം 52.3 ഡിഗ്രി സെല്‍ഷ്യല്‍ ചൂടാണ് രേഖപ്പെടുത്തിയത്. രാജ്യത്ത് ഏറ്റവും ഉയര്‍ന്ന ചൂട് രേഖപ്പെടുത്തുന്ന സ്ഥലമായി ഡല്‍ഹി മാറി.

Signature-ad

കനത്ത ചൂടില്‍ സൂര്യാതപമേറ്റ് ബിഹാറില്‍ 12 പേരാണ് മരിച്ചത്. 20ല്‍ അധികം പേര്‍ ചികിത്സയിലാണ്. ഒഡീഷയില്‍ 10 ആളുകളാണ് മരിച്ചത്. രാജസ്ഥാനില്‍ ആറു പേരും ഡല്‍ഹിയില്‍ രണ്ടുപേരും യു.പിയില്‍ ഒരാളും മരിച്ചു. നാല് ദിവസം കൂടി ശക്തമായ ഉഷ്ണതരംഗം തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്.

Back to top button
error: