CrimeNEWS

മുംബൈയില്‍ ഹോര്‍ഡിങ് തകര്‍ന്നുവീണ സംഭവം; പരസ്യ ഏജന്‍സി ഉടമ ബലാത്സംഗക്കേസിലും പ്രതി

മുംബൈ: ഘാട്‌കോപ്പറിലെ ചെഡ്ഡാ നഗറില്‍ കൂറ്റന്‍ പരസ്യ ബോര്‍ഡ് പെട്രോള്‍ പമ്പിനു മുകളിലേക്ക് തകര്‍ന്നുവീണ് 14 പേര്‍ മരിച്ച സംഭവത്തില്‍ പരസ്യ ഏജന്‍സി ഉടമ ഭവേഷ് ഭിന്‍ഡെയ്ക്കെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസ് റജിസ്റ്റര്‍ ചെയ്തു. നിലവില്‍ ഭവേഷ് ഒളിവിലാണ്, ഇയാളുടെ ഫോണ്‍ സ്വിച്ച് ഓഫാണെന്നും പൊലീസ് വ്യക്തമാക്കി.

ഇഗോ മീഡിയ ഡയറക്ടറായ ഭവേഷിന്റെ പേരില്‍ ഇരുപതിലധികം കേസുകള്‍ ഉള്ളതായി പൊലീസ് പറയുന്നു. ഇതിലൊന്ന് ബലാംത്സംഗക്കേസാണ്. ഈ വര്‍ഷം ജനുവരിയിലാണ് ഈ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 2009ല്‍ മുലുന്‍ഡ് നിയോജക മണ്ഡലത്തില്‍നിന്നു സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ചിട്ടുള്ള ഭവേഷിനെതിരെ റജിസ്റ്റര്‍ ചെയ്തിരിക്കുനതില്‍ ചെക്കുകേസുകളുമുണ്ട്. ചെഡ്ഡാനഗറിലെ പടുകൂറ്റന്‍ ഹോര്‍ഡിങ് തകര്‍ന്നുവീണതിന്റെ പശ്ചാത്തലത്തില്‍ നടപടികള്‍ കര്‍ശനമാക്കിയിരിക്കുകയാണ് ബിഎംസി അധികൃതര്‍.

Signature-ad

എന്നാല്‍ ഹോര്‍ഡിങ് സ്ഥാപിക്കുന്നതിന് അസിസ്റ്റന്റ് കമ്മിഷണര്‍ ഓഫ് പൊലീസില്‍നിന്ന് അനുമതി ലഭിച്ചതായാണ് ഏജന്‍സി വ്യക്തമാക്കുന്നത്. ഇതുമാത്രം പോര മുനിസിപ്പല്‍ കോര്‍പറേഷന്‍ അനുമതിയും പ്രധാനമാണെന്ന് ബിഎംസി അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നു. ഇത്തരത്തില്‍ നഗരത്തില്‍ ഹോര്‍ഡിങ് സ്ഥാപിക്കുന്നതിനു മുനിസിപ്പല്‍ കോര്‍പറേഷന്‍ അനുമതി തേടുന്നില്ലെന്നു കാണിച്ച് അധികൃതര്‍ക്കു റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നും ബിഎംസി അധികൃതര്‍ വ്യക്തമാക്കി. നിലവില്‍ പരുക്കേറ്റവരുടെ സുരക്ഷയ്ക്കാണ് തങ്ങള്‍ പ്രധാന്യം നല്‍കുന്നതെന്നും അവര്‍ വ്യക്തമാക്കി.

Back to top button
error: