Month: April 2024
-
Kerala
പാളയം ഇമാം കേരള സ്റ്റോറി സിനിമ കണ്ടിട്ടുണ്ടോ;കേരള സ്റ്റോറി വിഷയത്തില്‍ മുസ്ലിം പണ്ഡിതർക്കെതിരെ ബിജെപി ദേശീയ ഉപാധ്യക്ഷൻ എ പി അബ്ദുള്ളക്കുട്ടി
മലപ്പുറം: കേരള സ്റ്റോറി വിഷയത്തില്‍ മുസ്ലിം പണ്ഡിതർക്കെതിരെ ബിജെപി ദേശീയ ഉപാധ്യക്ഷൻ എ പി അബ്ദുള്ളക്കുട്ടി.പാളയം ഈദ് ഗാഹില്‍ നടത്തിയ പ്രസംഗത്തില്‍ കേരള സ്റ്റോറി സിനിമയ്ക്കെതിരെ മത പണ്ഡിതർ നടത്തിയ പ്രസംഗം മോശമായി പോയെന്ന് അദ്ദേഹം വ്യക്തമാക്കി. പാളയം ഇമാം ഈ സിനിമ കണ്ടിട്ടുണ്ടോ.മത ചടങ്ങുകളില്‍ ഇത്തരം പ്രസംഗങ്ങള്‍ നടത്തുന്നത് തെറ്റായ നടപടിയാണ്.ഈ സിനിമ മുസ്ലിം വിരുദ്ധമല്ല.എന്നാൽ പലരും സിനിമയെ വർഗീയ വത്കരിച്ച്, മുസ്ലിം വികാരംഉണർത്താൻ പറ്റുമോ എന്ന് നോക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഈദ് നമസ്കാരത്തിന്‍റെ ഭാഗമായുളള സന്ദേശത്തിനിടെയാണ് പാളയം ഇമാം ഷുഹൈബ് മൗലവിയും കെഎന്‍എം സംസ്ഥാന വൈസ് പ്രസിഡണ്ട് ഹുസൈന്‍ മടവൂരും കേരളസ്റ്റോറി സിനിമയെയും ലൗ ജിഹാദ് ആരോപണങ്ങളെയും ശക്തമായി എതിര്‍ത്തത്.
Read More » -
Kerala
ഇതാണ് യഥാർത്ഥ കേരള സ്റ്റോറി
ഇത് അഭയകുമാറും ഡാഫിനയും. യഥാർത്ഥ കേരള സ്റ്റോറിയിലെ കഥാപാത്രങ്ങൾ. കേരള പോലീസിൽ സബ് ഇൻസ്പെക്ടറാണ് പ്രിയപ്പെട്ട അഭയൻ. ഹൈന്ദവ കുടുംബത്തിൽ ജനിച്ച് അവിശ്വാസിയായ അഭയകുമാറും ക്രൈസ്തവ കുടുംബത്തിൽ ജനിച്ച് വിശ്വാസിയായ ഡാഫിനയും 1995 മാർച്ച് മാസത്തിൽ വിവാഹിതരായി. ഇന്ന് കുടുംബ ജീവിതം മുപ്പതാം വർഷത്തിലേക്ക് എത്തി നിൽക്കുന്നു. അവിശ്വാസിയായ അഭയൻ സ്വന്തം വിശ്വാസത്തിലും, വിശ്വാസിയായ ഡാഫിന എല്ലാ ഞായറാഴ്ചകളിലും പള്ളിയിൽ പോയി കുർബാനയിൽ പങ്കെടുത്ത് സ്വന്തം വിശ്വാസത്തിലൂടെയും മാതൃകാപരമായി ജീവിക്കുന്നു. മിക്കവാറും എല്ലാ ആഴ്ചയും പള്ളിയിലേക്കും തിരികെയും ഡാഫിനയെ വാഹനത്തിൽ കൊണ്ടു പോകുന്നതും അഭയനാണ്. ഇത് മലയാള നാടിന്റെ ജാതി-മത ചിന്തകൾക്കപ്പുറമുള്ള മാനവികതയുടെ നിരവധി ഉദാഹരണങ്ങളിൽ ഒന്ന് മാത്രമാണ്. ഇത്തരത്തിൽ മാനവികതാ മൂല്യങ്ങൾ മതാതീതമായി ഉയർത്തിപ്പിടിക്കേണ്ട മാതൃകാ സ്ഥാനമാണ് കേരളത്തിന് വേണ്ടത്. അല്ലാതെ വിദ്വേഷപ്രചരണത്തിനും വിദ്വേഷ ബോധം വളർത്തിയെടുക്കുന്നതിനുള്ള പ്രചാരണം പ്രബുദ്ധ കേരളത്തിൽ ഉണ്ടാകാതിരിക്കട്ടെ.
Read More » -
India
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്തണമെന്ന് ആര്‍ എസ് എസ്
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്തണമെന്ന ആഹ്വാനവുമായി നാഗ്പൂരില്‍ ആർ എസ് എസ് നേതാക്കളുടെ വാർത്താസമ്മേളനം. രാഷ്ട്രീയ സ്വയം സേവക് സംഘ് എന്ന ബാനറിന് കീഴിലായി നേതാക്കള്‍ നടത്തിയ വാർത്താസമ്മേളനത്തില്‍ ബിജെപിയെ പരാജയപ്പെടുത്തണമെന്നും ഇന്ത്യാ സഖ്യത്തിനെ ആർ എസ് എസ് പിന്തുണയ്ക്കുമെന്നുമാണ് പറയുന്നത്.ഇതിന്റെ വീഡിയോ ദൃശ്യങ്ങളാണ് ബിജെപി വിരുദ്ധ ഗ്രൂപ്പുകളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത് വീഡിയോ വ്യാജമല്ലെങ്കിലും കേരളത്തിലെ ബിജെപി വിരുദ്ധർ ആഘോഷിക്കുന്നത് പോലെ ഡോ. മോഹൻ ഭാഗവത് സർസംഘചാലക് ആയുള്ള രാഷ്ട്രീയ സ്വയം സേവക് സംഘ് അല്ല ഈ വാർത്താ സമ്മേളനം നടത്തിയത് എന്നതാണ് വാസ്തവം. ആവാസ് ഇന്ത്യ ടിവി എന്ന യൂട്യൂബ് ചാനലിലാണ് ഈ വാർത്താ സമ്മേളനത്തിന്റെ വീഡിയോ പബ്ലിഷ് ചെയ്തിട്ടുള്ളത്. മാർച്ച് 24നാണ് നാഗ്പൂരില്‍ ഈ വാർത്താസമ്മേളനം സംഘടിപ്പിച്ചത്. ജനാർദൻ മൂണ്‍ എന്ന വ്യക്തിയാണ് വൈറലായ വീഡിയോയില്‍ ബിജെപിയെ പരാജയപ്പെടുത്താൻ ആഹ്വാനം ചെയ്യുന്നത്. എന്നാല്‍, ബിജെപിയുടെ പ്രത്യയശാസ്ത്ര പിൻബലമായ ആർഎസ്‌എസുമായി ജനാർദൻ മൂണിനോ അദ്ദേഹത്തിന്റെ ആർഎസ്‌എസിനോ യാതൊരു…
Read More » -
Kerala
മണ്ണാര്‍ക്കാട് രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു; ഒരാൾ ഗുരുതരാവസ്ഥയിൽ
പാലക്കാട്: മണ്ണാർക്കാട് കരിമ്ബുഴയില്‍ രണ്ട് വിദ്യാർഥികള്‍ മുങ്ങി മരിച്ചു. ഒരാളെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പാറക്കല്‍ സ്വദേശിനി റിസ്വാനയും (19) ചെറുമല സ്വദേശിനി ദീമ മെഹ്ബ ( 19) എന്നിവരാണ് മുങ്ങിമരിച്ചത്. പുത്തൻ വീട്ടില്‍ ബാദുഷ ( 17 ) യാണ് ചികിത്സയിലുള്ളത്. കൂട്ടിലക്കടവ് ചെറുപുഴ പാലത്തിന് സമീപമാണ് മൂന്ന് കുട്ടികളും പുഴയില്‍ അകപ്പെട്ടത് നാട്ടുകാരും ട്രോമാകെയർ വളണ്ടിയർമാരും ചേർന്നാണ് കുട്ടികളെ കരയ്ക്ക് കയറ്റിയത്. കാരാക്കൂർശ്ശി അരപ്പാറ സ്വദേശികളാണ് മൂന്ന് കുട്ടികളും.
Read More » -
Sports
നാളെ കേരള ബ്ലാസ്റ്റേഴ്സ് vs ഹൈദരാബാദ്; ഇതെങ്കിലും ജയിക്കുമോന്ന് ആരാധകർ
ഹൈദരാബാദ്: 2023-24 ഐഎസ്‌എൽ സീസണിലെ തങ്ങളുടെ അവസാന ലീഗ് മത്സരത്തിൽ നാളെ കേരള ബ്ലാസ്റ്റേഴ്സ് ഹൈദരാബാദുമായി ഏറ്റുമുട്ടും.വൈകിട്ട് 7:30 ന് ഹൈദരാബാദിൽ വച്ചാണ് മത്സരം. ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തില്‍ കഴിഞ്ഞ ദിവസം നോർത്ത് ഈസ്റ്റിനെ നേരിട്ട കേരള ബ്ലാസ്റ്റേഴ്സിന് 2-0 എന്ന നിലയിൽ തോറ്റിരുന്നു.ലീഗില്‍ ആദ്യ ഘട്ടത്തില്‍ ഒന്നാം സ്ഥാനത്തായിരുന്ന ടീമാണ് ബ്ലാസ്റ്റേഴ്സ്.എന്നാൽ ടീം രണ്ടാം ഘട്ടത്തില്‍ പതറുന്ന കാഴ്ചയാണ് കാണുന്നത്.ഒരു വിജയവും ആറ് തോൽവിയുമാണ് രണ്ടാം ഘട്ടത്തിൽ അവർ നേരിട്ടത്. അതിനാൽ തന്നെ ഹൈദരാബാദിനോടെങ്കിലും തോല്‍ക്കരുതേയെന്നാണ് ആരാധകരുടെ ആവശ്യം.നിലവില്‍ ഏറ്റവും അവസാന സ്ഥാനത്തുള്ള ടീമാണ് മുൻ ഐഎസ്‌എല്‍ ജേതാക്കള്‍ കൂടിയായ ഹൈദരാബാദ്.21 കളികളില്‍നിന്ന് എട്ട് പോയിന്റ് മാത്രമാണ് ഹൈദരാബാദിന്റെ ഈ സീസണിലെ സമ്പാദ്യം. നിലവിൽ കേരള ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫിൽ കടന്നിട്ടുണ്ട്. മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സ്, മുംബൈ സിറ്റി, ഒഡീഷ എഫ്.സി., എഫ്.സി. ഗോവ, ചെന്നൈയിൻ എന്നിവരാണു പ്ലേ ഓഫില്‍ കടന്ന മറ്റു ടീമുകള്‍.
Read More » -
Kerala
സുല്‍ത്താൻ ബത്തേരി എന്ന പേര് മാറ്റിയാൽ പാവപ്പെട്ടവന്റെ വയറ് നിറയുമോ: ഡോ. കെ.കെ. എൻ കുറുപ്പ്
കോഴിക്കോട്: സുല്‍ത്താൻ ബത്തേരി എന്ന പേര് ഗണപതി വട്ടമാക്കിയാല്‍ പാവപ്പെട്ടവന്റെ വയറ് നിറയുമോയെന്ന് പ്രമുഖ ചരിത്രകാരനും കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലറുമായ ഡോ.കെ.കെ. എൻ കുറുപ്പ്. ഇന്ത്യയില്‍ ഭരിക്കുന്ന പാർട്ടിയുടെ സ്ഥാനാർഥി, സുല്‍ത്താൻ ബത്തേരി എന്ന പേര് ഗണപതി വട്ടമാക്കി മാറ്റുമെന്ന് പറയുകയാണ്. അങ്ങനെ ചെയ്താൻ പാവപ്പെട്ട വയറ് നിറയുമോ?, ആദിവാസികളുടെ ജീവിത പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുമോ? വന്യജീവി ഭീഷണി ഇല്ലാതാകുമോ?. ജീവല്‍ പ്രശ്നങ്ങളില്‍ നിന്നും ഒളിച്ചോടാനാണീ ഇത്തരം വിവാദ പ്രസ്താവനകള്‍ പുറത്തുവിടുന്നതെന്നും കെ.കെ.എൻ കുറുപ്പ് പറഞ്ഞു. അടിസ്ഥാന പ്രശ്നങ്ങളെ കുറിച്ച് ചിന്തിക്കുകയും ചർച്ചയാക്കുകയുമാണിപ്പോള്‍ വേണ്ടത്. എന്നാല്‍, അത്തരം സന്ദർഭങ്ങള്‍ ഒഴിവാക്കാനുള്ള ബോധപൂർവമായ ശ്രമമാണിപ്പോള്‍ നടക്കുന്നത്. ഗണപതി വട്ടം എന്ന് ഇന്ന് വിളിക്കുന്ന ക്ഷേത്രം ഒരു ജൈനക്ഷേത്രമായിരുന്നുവെന്നത് 1973-ല്‍ അവിടെ സന്ദർശിച്ചപ്പോള്‍ ബോധ്യപ്പെട്ടതാണ്.എളംകുളം കുഞ്ഞൻപിള്ളയുടെ പുസ്തകത്തില്‍ ഈ ക്ഷേത്രം ഗണപതിക്ഷേത്രമാണെന്ന് എഴുതി കണ്ടു. ഇക്കാര്യത്തെ കുറിച്ച് ഞാൻ എളംകുളം കുഞ്ഞൻ പിള്ളയോട് അന്വേഷിച്ചപ്പോള്‍ ഞാൻ അവിടെ പോയില്ലെന്ന മറുപടിയാണ് ലഭിച്ചത്.എന്നാൽ ഞാനവിടെ…
Read More » -
Kerala
യു ഡി എഫ് സ്ഥാനാർത്ഥി ശശി തരൂരിന് പോലീസ് സംരക്ഷണം നല്‍കണം: ബിജെപി
തിരുവനന്തപുരം: യു ഡി എഫ് സ്ഥാനാർത്ഥി ശശി തരൂരിന് പോലീസ് സംരക്ഷണം നല്‍കണമെന്ന ആവശ്യവുമായി ബിജെപി രംഗത്ത്. ഇന്ന് തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് വി വി രാജേഷാണ് ആവശ്യം ഉന്നയിച്ചത്. പ്രചാരണവുമായി പോകുന്നിടത്തെല്ലാം ശശി തരൂരിനെ കോണ്‍ഗ്രസ്സുകാർ ആക്രമിക്കുകയാണ്. ബാലരാമപുരത്തും, മണ്ണന്തലയിലും, കരിക്കകത്തും ഇത്തരം ആക്രമണങ്ങളുണ്ടായി. ബാലരാമപുരത്ത് പ്രതിഷേധം മാത്രമല്ല തോർത്ത് സ്ഥാനാർത്ഥിയുടെ മുഖത്ത് വലിച്ചെറിയുകപോലുമുണ്ടായി. മണ്ണന്തലയില്‍ സ്ഥാനാർത്ഥിയെ കയ്യേറ്റം ചെയ്യുന്ന നിലയിലേക്ക് കാര്യങ്ങൾ പോയി. കരിക്കകത്ത് തരൂരിനെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മില്‍ കയ്യാങ്കളി നടന്നു. പാർട്ടി പ്രവർത്തകർക്ക് സ്വീകാര്യനല്ലാത്ത ഒരാളെ കോണ്‍ഗ്രസ് രംഗത്തിറക്കിയത് കാരണം. തെരഞ്ഞെടുപ്പ് അടുക്കുമ്ബോള്‍ മണ്ഡലം അനാവശ്യ സംഘർഷത്തിലേക്ക് പോകുന്നുവെന്നും അക്കാരണം കൊണ്ടുതന്നെ യു ഡി എഫ് സ്ഥാനാർത്ഥിക്ക് സംരക്ഷണം നല്‍കാൻ പോലീസ് തയ്യാറാകണമെന്നും വി വി രാജേഷ് ആവശ്യപ്പെട്ടു. ആക്രമണ ദൃശ്യങ്ങള്‍ ഷൂട്ട് ചെയ്ത കോണ്‍ഗ്രസ് പ്രവർത്തകന്റെ മൊബൈല്‍ ഫോണ്‍ പോലീസ് പിടിച്ചു വച്ചിരിക്കുകയാണെന്നും ഇത്തരം പ്രവർത്തനങ്ങളില്‍ നിന്ന് മാറി സ്ഥാനാർത്ഥിക്ക്…
Read More » -
Kerala
തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കോഴയാരോപണത്തില്‍ കുടുങ്ങി ബി.ജെ.പി; നേതാക്കൻമാരുടെ വാദങ്ങൾ പൊളിച്ച് ദൃശ്യങ്ങൾ പുറത്ത്
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കോഴയാരോപണത്തില്‍ കുടുങ്ങി ബി.ജെ.പി. ഇഷ്ടമില്ലാത്തവരെയെല്ലാം സാമ്ബത്തികക്കുറ്റം ആരോപിച്ചും അന്വേഷണ ഏജൻസികളെ ഉപയോഗിച്ചും തകർക്കാനോ വരുതിയിലാക്കാനോ ബി.ജെ.പി.ശ്രമിക്കുന്നുവെന്ന പ്രതിപക്ഷ ആരോപണം ശക്തമായുള്ളപ്പോഴാണ് പത്തനംതിട്ടയില്‍ പാർട്ടിയുടെ പ്രസ്റ്റീജ് സ്ഥാനാർഥി അനില്‍ ആന്റണിയുടെ പേരില്‍ സാമ്ബത്തിക ആരോപണം ഉയർന്നിരിക്കുന്നത്. 2021-ലെ കൊടകര കുഴല്‍പ്പണക്കേസ് ഇപ്പോഴും പാർട്ടിക്ക് അലട്ടലുണ്ടാക്കുന്നുണ്ട്.അന്നത് ആർഎസ്എസ്സുകാരുടെ തലയിൽ വച്ചാണ് ബിജെപി നേതൃത്വം തടിയൂരിയത്.ഇതിനിടയിലാണ് കേന്ദ്രനേതൃത്വത്തിന്റെ സ്വന്തം സ്ഥാനാർഥി അനില്‍ ആന്റണിക്കെതിരേ 25 ലക്ഷത്തിന്റെ കോഴയാരോപണം. ആരോപണത്തിന് ബലംകൂട്ടി കോണ്‍ഗ്രസ് നേതാവ് പി.ജെ. കുര്യനും രംഗത്തെത്തിയതോടെ ബി.ജെ.പി. വെട്ടിലായി.ഇതൊക്കെ തങ്ങളുടെ ഭരണകാലത്ത് നടന്നതല്ല എന്നത് ആശ്വാസമാണെങ്കിലും തിരഞ്ഞെടുപ്പുകാലത്തുയർന്ന ആരോപണത്തിന് മറുപടി നല്‍കാതിരിക്കാൻ ബി.ജെ.പി.ക്കാവില്ല.കാരണം അയാളിന്ന് ബിജെപി സ്ഥാനാർത്ഥിയാണ്. പണംവാങ്ങിയെന്നു തെളിയിക്കാൻ നന്ദകുമാറിനെ അനില്‍ ആന്റണി വെല്ലുവിളിച്ചെങ്കിലും പാർട്ടിയുടെ ഭാഗത്തുനിന്ന് കാര്യമായ പ്രതികരണമില്ല. ആരോപണത്തിന് അടിസ്ഥാനമായ സംഭവം പണ്ടത്തേതാണെന്നും കോണ്‍ഗ്രസിന്റെ ഗൂഢാലോചനയാണെന്നുമാണ് പാർട്ടിയുടെ വാദം. അടുത്തിടെയാണ് ബി.ജെ.പിയ്ക്കെതിരേ വാഷിങ് മെഷീൻ പരസ്യവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയത്. അഴിമതിക്കാരെ വെളുപ്പിച്ചെടുക്കുന്ന വാഷിങ് മെഷീനാണ് ബി.ജെ.പി…
Read More » -
India
ഇന്ത്യ ഭരിക്കാന്‍ ശക്തനായ മോദിക്ക് കീഴില്‍ ശക്തമായ സര്‍ക്കാര്‍ ഉണ്ടെന്ന് പ്രധാനമന്ത്രി
ഡെറാഡൂൺ: ഇന്ത്യ ഭരിക്കാന്‍ ശക്തനായ മോദിക്ക് കീഴില്‍ ശക്തമായ മോദി സര്‍ക്കാര്‍ ഉണ്ടെന്ന് പ്രധാനമന്ത്രി. ഉത്തരാഖണ്ഡില്‍ തിരഞ്ഞെടുപ്പ് റാലിക്കിടെയാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന. എപ്പോഴൊക്കെ ഇന്ത്യ ഭരിച്ചത് മോശം സര്‍ക്കാരാണോ അപ്പോഴൊക്കെ ശത്രുക്കള്‍ക്ക് രാജ്യത്തെ നശിപ്പിക്കാനുള്ള അവസരമുണ്ടായിട്ടുണ്ട് എന്നും മോദി ആരോപിച്ചു. കോണ്‍ഗ്രസ് ഭരണ കാലത്ത് സൈനികര്‍ക്ക് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ഉണ്ടായിരുന്നില്ല. ശത്രുക്കളുടെ വെടിയുണ്ടയില്‍ നിന്ന് അവര്‍ക്ക് സുരക്ഷ ഉണ്ടായിരുന്നില്ല. ബിജെപി എത്തിയാണ് അവരുടെ ജീവന്‍ രക്ഷിച്ചത്. ബിജെപി ഭരണത്തില്‍ വന്നതിന് ശേഷമാണ് ആധുനിക റൈഫിളുകള്‍, യുദ്ധവിമാനങ്ങള്‍, വിമാനവാഹിനിക്കപ്പലുകള്‍ എന്നിവ നല്‍കിയത്. ബിജെപി എന്നും സൈനികരുടെ ജീവനും സുരക്ഷയ്ക്കും പ്രാധാന്യം നല്‍കുന്നുണ്ട്. കൂടാതെ സുരക്ഷാ മുന്‍കരുതലുകള്‍ക്കായി പുതിയ റോഡുകള്‍, തുരങ്കങ്ങള്‍,അതിര്‍ത്തികളില്‍ ആധുനിക അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങിയ വികസിപ്പിച്ചെടുത്തെന്നും മോദി പറഞ്ഞു. അതേസമയം പുൽവാമയെ പറ്റി സ്വന്തം ഗവർണർ തന്നെ പറഞ്ഞിരുന്നല്ലോയെന്നും ഇതിൽ കൂടുതൽ തങ്ങൾ എന്ത് പറയാനാണെന്നും വിഷയത്തിൽ കോൺഗ്രസ് പ്രതികരിച്ചു.
Read More » -
Kerala
വിവാഹിതയായ യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു;27 വര്‍ഷത്തിന് ശേഷം പ്രതി പിടിയിൽ
അഞ്ചല്‍: വിവാഹിതയായ ഇരുപത്താറുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തയാള്‍ 27 വർഷത്തിന് ശേഷം പിടിയില്‍. വർക്കല ശ്രീനിവാസപുരം സ്വദേശി സജീവാണ് അറസ്റ്റിലായത്. 1997 ജൂലൈയില്‍ കുളത്തൂപ്പുഴയില്‍ ക്ഷേത്ര ദർശനം കഴിഞ്ഞു സ്വകാര്യ ബസില്‍ വീട്ടിലേക്ക് മടങ്ങിയ യുവതിയെ തട്ടികൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത കേസിലെ പ്രതിയാണ് സജീവ്. ബസുടമയുടെ മകൻ അടക്കം പത്തുപേരാണ് കേസിലെ പ്രതികള്‍. ഇരുപത്തിയാറുകാരിയും വിവാഹിതയുമായ യുവതിയെ തട്ടിക്കൊണ്ടുപോയി ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ച് പ്രതിയും സുഹൃത്തുക്കളും ദിവസങ്ങളോളം പീഡിപ്പിക്കുകയായിരുന്നു. യുവതിയുടെ പരാതിയില്‍ കേസെടുത്ത പൊലീസ് പിന്നീട് സജീവനെ അറസ്റ്റ് ചെയ്തു. റിമാൻഡില്‍ കഴിയവേ ജാമ്യം എടുത്ത് മുങ്ങിയ സജീവ് പിന്നീട് വിദേശത്തേക്ക് കടക്കുകയായിരുന്നു. വർഷങ്ങള്‍ക്കു ശേഷം വിദേശത്ത് നിന്ന് വന്ന ശേഷം നാട്ടിലെത്തിയ സജീവ് ഓട്ടോറിക്ഷ ഡ്രൈവറായി ജോലി നോക്കി വരികയായിരുന്നു. പ്രതിയെ കുറിച്ച് രഹസ്യ വിവരം ലഭിച്ച പൊലീസ് തിരുവനന്തപുരം ചേങ്കോട്ടുകോണത്ത് നിന്നുമാണ് സജീവിനെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Read More »