Month: April 2024
-
Kerala
കൊട്ടാരക്കരയില്‍ ഗ്യാസ് ടാങ്കര്‍ ലോറി മറിഞ്ഞു; എം.സി റോഡില്‍ ഗതാഗത നിയന്ത്രണം
കൊല്ലം: കൊട്ടാരക്കര പനവേലിയില്‍ എം.സി റോഡില്‍ ഗ്യാസ് ടാങ്കര്‍ ലോറി മറിഞ്ഞു. പുലര്‍ച്ചെ അഞ്ചു മണിക്കാണ് അപകടം. ഇന്ധന ചോര്‍ച്ച ഉണ്ടായിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. കൊട്ടാരക്കരയില്‍ നിന്ന് ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. നിയന്ത്രണം നഷ്ടപ്പെട്ട് റോഡിന്റെ സൈഡിലേക്ക് ലോറി മറിയുകയായിരുന്നു. ഡ്രൈവര്‍ ഉറങ്ങിയതാകാം അപകടകാരണമെന്നാണ് പൊലീസ് പറയുന്നത്. പരിക്കേറ്റ തമിഴ്‌നാട് സ്വദേശിയായ ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റൊരു ടാങ്കര്‍ എത്തിച്ചത്തിനു ശേഷം ഇന്ധനം മാറ്റും. അപകടത്തെ തുടര്‍ന്ന് എം.സി റോഡില്‍ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തി. വെട്ടിക്കവലയില്‍ നിന്നും വാഹനങ്ങള്‍ വഴിതിരിച്ചുവിട്ട് സദാനന്ദപുരത്ത് കയറുന്ന രീതിയിലാണ് നിലവില്‍ ഗതാഗത പുനഃക്രമീകരണം.
Read More » -
India
ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്താല്‍ അഴിമതി കാണാം ! തമിഴ്‌നാട്ടില്‍ ബിജെപിക്കെതിരെ ‘ജി പേ’ പോസ്റ്റര്‍
ചെന്നൈ: തമിഴ്‌നാട്ടില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും, ബിജെപിക്കുമെതിരെ ‘ജി പേ’ പോസ്റ്ററുകള്‍ പ്രചരിക്കുന്നു.’ജി പേ’ എന്ന പേരില്‍ മോദിയുടെ ചിത്രം പതിപ്പിച്ച പോസ്റ്ററുകള്‍ തമിഴ്‌നാട്ടില്‍ വിവിധയിടങ്ങളില്‍ പതിച്ചിട്ടുണ്ട്. പോസ്റ്ററിലെ കോഡ് സ്‌കാന്‍ ചെയ്താല്‍ അഴിമതി കാണാമെന്നും എഴുതിയിട്ടുണ്ട്. ക്യുആർ കോഡ് സ്‌കാൻ ചെയ്‌താല്‍ മോദിക്കും ബിജെപിക്കുമെതിരെ ഡിഎംകെ ഉന്നയിച്ച ആരോപണങ്ങളാണ് ലഭിക്കുന്നത്.
Read More » -
Kerala
കണ്ണൂരിലും മലപ്പുറത്തും ക്രിസ്ത്യന്‍ പള്ളി മൈതാനിയില്‍ ഈദ്ഗാഹ്
കണ്ണൂർ: എടക്കാട് ചാല അമലോദ്ഭവ മാതാ ദേവാലയ മൈതാനിയില്‍ നടന്ന ഈദ്ഗാഹ് മതസൗഹാര്‍ദം വിളിച്ചോതുന്നതായിരുന്നു. ചാലയിലെ സംയുക്ത കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഈദ് ഗാഹ് സംഘടിപ്പിച്ചത്. കഴിഞ്ഞവര്‍ഷം മുതല്‍ പള്ളി മൈതാനത്തില്‍ ഈദ്ഗാഹിനായി അനുമതി നല്‍കിയിരുന്നു. പ്രാര്‍ത്ഥനയ്ക്കായി സൗകര്യങ്ങളും സഹായങ്ങളും ഒരുക്കി പള്ളി ഭാരവാഹികളും കമ്മിറ്റിക്കൊപ്പമുണ്ടായിരുന്നു. സ്ത്രീകളും പുരുഷന്മാരും ഉള്‍പ്പെടെ നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്ത ഈദ്ഗാഹിന് നേതൃത്വം നല്‍കിയത് എ.പി. അബ്ദുല്‍ റഹീമാണ്. ജാതിയുടെ മതത്തിന്റെയും പേരില്‍ കലുഷിതമായ അന്തരീക്ഷം സൃഷ്ടിക്കപ്പെടുന്ന കാലത്ത് സൗഹാര്‍ദത്തെ ഹൃദയത്തോട് ചേര്‍ക്കുന്ന സമീപനമാണിതെന്നും അതിന്റെ അടയാളമാണ് മൈതാനിയില്‍ നടന്ന ഈദ് നമസ്‌കാരമെന്നും ഖത്തീബ് എ.പി. അബ്ദുറഹീം വിശ്വാസികളോട് പറഞ്ഞു. കണ്ണൂരില്‍ മാത്രമല്ല മലപ്പുറം മഞ്ചേരി സി.എസ്.ഐ നിക്കോളാസ് മെമ്മോറിയല്‍ ദേവാലയ മുറ്റവും പെരുന്നാള്‍ ദിനത്തില്‍ തക്ബീര്‍ ധ്വനികളാല്‍ മുഖരിതമായിരുന്നു. മഞ്ചേരി സംയുക്ത ഈദ്ഗാഹ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചുള്ളക്കാട് യു.പി സ്‌കൂള്‍ മൈതാനത്തായിരുന്നു ഈദ്ഗാഹ് നടന്നിരുന്നത്. എന്നാല്‍ ഇത്തവണ സ്‌കൂള്‍ ലോക്‌സഭ തെരഞ്ഞെടുപ്പ് പോളിങ് സാമഗ്രികളുടെ വിതരണകേന്ദ്രമായതിനാല്‍ ആ…
Read More » -
Kerala
പള്ളാത്തുരുത്തി പാലത്തില്‍ നിന്നും യുവാവും യുവതിയും ആറ്റിലേക്ക് ചാടി; തിരച്ചിൽ
ആലപ്പുഴ: പള്ളാത്തുരുത്തി പാലത്തില്‍ നിന്നും യുവാവും യുവതിയും ആറ്റിലേക്ക് ചാടി. ഇതുവഴി പോയ ലോറി ഡ്രൈവർ സംഭവം കണ്ട് പോലീസില്‍ അറിയിക്കുകയായിരുന്നു. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ ആണ് സംഭവം. വിവരമറിഞ്ഞ് നെടുമുടി പോലിസും അഗ്‌നിശമന സേനയും എത്തി പരിശോധിച്ചെങ്കിലും ഇരുവരെയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ആറ്റില്‍ തിരച്ചില്‍ തുടരുകയാണ്.
Read More » -
India
പിണറായി ‘ദരിദ്രനായ’ മുഖ്യമന്ത്രി; ഏറ്റവും കൂടുതല്‍ ആസ്തി ജഗന്; മുഖ്യമന്ത്രിമാരുടെ ആസ്തി വിവരങ്ങൾ പുറത്ത്
ന്യൂദല്‍ഹി: രാജ്യത്തെ 30 മുഖ്യമന്ത്രിമാരുടെ ആസ്തി വിവരങ്ങള്‍ പുറത്ത്. ഇലക്ഷന്‍ വാച്ച്‌ഡോഗായ അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് (എഡിആര്‍) ആണ് മുഖ്യമന്ത്രിമാരുടെ ആസ്തി വിവരങ്ങള്‍ ശേഖരിച്ചത്. 30 മുഖ്യമന്ത്രിമാരില്‍ 27 പേരും കോടീശ്വരന്‍മാരാണ് എന്നാണ് എഡിആര്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാര്‍ തുടങ്ങിയവരാണ് ഏറ്റവും ആസ്തി കുറഞ്ഞ മുഖ്യമന്ത്രിമാര്‍. അതേസമയം ആന്ധാപ്രദേശ് മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡിയാണ് ഏറ്റവും കൂടുതല്‍ ആസ്തിയുള്ള മുഖ്യമന്ത്രി. 28 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടേയും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലെ മുഖ്യമന്ത്രിമാരുടേയും ആസ്തി വിവരങ്ങളാണ് പട്ടികയില്‍ ഉള്ളത്.
Read More » -
Kerala
ട്രെയിൻ യാത്രക്കിടെ കുഴഞ്ഞ് വീണ് മലയാളിക്ക് ദാരുണാന്ത്യം
മുംബൈ: ട്രെയിൻ യാത്രക്കിടെ കുഴഞ്ഞ് വീണ് മലയാളിക്ക് ദാരുണാന്ത്യം. തൃശ്ശൂർ മുല്ലശേരി സ്വദേശിയും നവിമുംബൈ ഖാർഘർ നിവാസിയുമായ കെ എം ശശി (61)യാണ് മരണപ്പെട്ടത്. 12618 മംഗളാ എക്സ്പ്രസ്സ് ട്രെയിനില്‍ ഇന്നലെ രാത്രി 10.30ന് ആയിരുന്നു സംഭവം.പൻവേലില്‍ നിന്നും തൃശൂരിലേക്കുള്ള യാത്രക്കിടെ കുഴഞ്ഞുവീഴുകയായിരുന്നു.റയിൽവേ ജീവനക്കാർ അടുത്ത സ്റ്റേഷനിൽ ഇറക്കി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
Read More » -
Kerala
അട്ടപ്പാടിയില്‍ രണ്ടരമാസം പ്രായമായ ശിശു മരിച്ചു
അട്ടപ്പാടി: ആനക്കല്ല് ഊരില്‍ രണ്ടരമാസം പ്രായമുള്ള ശിശു മരിച്ചു. രേണുക – സമീഷ് ദമ്ബതികളുടെ മകള്‍ സായിഷ സമിഷ് ആണ് മരിച്ചത്. വയറിളക്കത്തെതുടർന്ന് കോട്ടത്തറ ട്രൈബല്‍ സ്പെഷാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുഞ്ഞിനെ വിദഗ്ധ ചികിത്സയ്ക്കായി മൂന്നുദിവസംമുമ്ബ് കോയമ്ബത്തൂർ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റിയിരുന്നു. കോയമ്ബത്തൂരില്‍ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെയാണു മരിച്ചത്.
Read More » -
Kerala
കോതമംഗലത്ത് കിണറ്റില്‍ വീണ കാട്ടാനയെ രക്ഷിക്കാൻ ശ്രമം; മയക്കുവെടി വയ്ക്കണമെന്ന് നാട്ടുകാർ
എറണാകുളം: കോതമംഗലത്ത് സ്വകാര്യ വ്യക്തിയുടെ കിണറ്റില്‍ കാട്ടാന വീണു. കോട്ടപ്പടി പഞ്ചായത്തിലെ വടക്കുംഭാഗം പ്ലാച്ചേരിയില്‍ ഇന്നലെ രാത്രിയോടെയാണ് സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള കിണറ്റില്‍ കാട്ടാന വീണത്. കാട്ടാനയെ രക്ഷപ്പെടുത്താനുള്ള ശ്രമം സ്ഥലത്ത് തുടരുകയാണ്.കൃഷിയിടത്തിലെ ആള്‍മറയില്ലാത്തെ ചെറിയ കുളത്തിന് സമാനമായ കിണറ്റിലാണ് കാട്ടാന വീണത്. ചതുരാകൃതിയിലുള്ള കിണറിന് വലിയ ആഴമില്ലാത്തതിനാല്‍ ആനയെ എത്രയും വേഗം രക്ഷപ്പെടുത്താൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആനയ്ക്ക് തനിയെ കയറിപോകാനായില്ലെങ്കില്‍ മണ്ണിടിച്ച് രക്ഷപ്പെടുത്താനാണ് ശ്രമിക്കുന്നത്.എന്നാൽ ആനയെ മയക്കുവെടിവെച്ച ശേഷം പുറത്തെത്തിച്ചാൽ മതിയെന്നാണ് നാട്ടുകാരുടെ ആവശ്യം.
Read More » -
Kerala
പിടിയിലായത് മദ്യപിച്ചെത്തിയ 41 കെഎസ്‌ആര്‍ടിസി ഡ്രൈവര്‍മാർ; പല ട്രിപ്പുകളും മുടങ്ങി
തിരുവനന്തപുരം: മദ്യപിച്ച് ബസോടിക്കുന്ന കെ എസ് ആർ ടി സി ഡ്രൈവർമാരെ പൂട്ടാനുറച്ച് ഗതാഗത വകുപ്പ്. കഴിഞ്ഞ മൂന്നു ദിവസത്തിനിടെ നടത്തിയ പരിശോധനയില്‍ 41 കെ എസ് ആർ ടി സി ഡ്രൈവർമാരാണ് മദ്യപിച്ച് ബസോടിച്ചതിന് പിടിയിലായത്. കെ എസ് ആർ ടി സിയിലെ തൊഴിലാളി സംഘടനകളുടെ പ്രതിഷേധം വകവെക്കാതെയാണ് ഗതാഗത മന്ത്രിയുടെ നിർദ്ദേശമനുസരിച്ച് പരിശോധന കർശനമാക്കിയത്. ജോലിക്ക് കയറുന്നതിന് മുമ്ബ് നടത്തുന്ന പരിശോധനയിലാണ് മദ്യപിച്ചെത്തിയ ഡ്രൈവർമാർ കുടുങ്ങിയത്. മദ്യപിച്ച് വാഹനം ഓടിക്കുന്ന ഡ്രൈവർമാരുടെ എണ്ണം വർദ്ധിച്ച പശ്ചാത്തലത്തിലാണ് ഗതാഗത വകുപ്പ് നടപടി കർശനമാക്കിയത്.ജോലിക്ക് കയറുന്നതിന് മുമ്ബ് ഡ്രൈവർമാക്ക് ബ്രീത്ത് അനലൈസർ ടെസ്റ്റ് നിർബന്ധമാക്കിയിരുന്നു. കഴിഞ്ഞ മൂന്നു ദിവസത്തിനിടെ അനലൈസർ ടെസ്റ്റില്‍ കുടുങ്ങിയത് 41 ഡ്രൈവർമാരാണ്. ഇവരില്‍ പലരുടെയും രക്തത്തില്‍ 185ന് മുകളിലാണ് മദ്യത്തിന്റെ അളവ്. പല ജില്ലകളിലും സ്‌ക്വാഡ് വരുന്നതറിഞ്ഞു ഡ്രൈവർമാർ മുങ്ങുന്ന സാഹചര്യവും ഉണ്ടായി. ഇതിലൂടെ ലക്ഷങ്ങളുടെ നഷ്ടമാണ് കോർപ്പറേഷന് ഉണ്ടായത്. ഇത്തരത്തില്‍ സർവീസ് മുടങ്ങുന്ന സാഹചര്യം ഉണ്ടായാല്‍ നഷ്ടം…
Read More » -
Kerala
കുടമാളൂർ മുത്തിയമ്മക്ക് കാഴ്ച വയ്ക്കാൻ വാഴ നട്ടു; വീട്ടുകാരെ അത്ഭുതപ്പെടുത്തി കുലയ്ക്ക് അഞ്ചരയടി നീളം
കോട്ടയം: കുടമാളൂർ മുത്തിയമ്മക്ക് കാഴ്ച വയ്ക്കാൻ നട്ട വാഴ കുലച്ചപ്പോൾ കുലയ്ക്ക് അഞ്ചരയടി നീളം.റിട്ട. പൊലീസ് ഉദ്യോഗസ്ഥനായ പനമ്ബാലം ആലുങ്കല്‍ ജോസിന്റെ മുറ്റത്താണ് സംഭവം. വീടിനോട് ചേർന്ന 30 സെന്റ് സ്ഥലത്ത് എഴുപതോളം റോബസ്റ്റാ വാഴകളാണ് റിട്ട. പൊലീസ് ഉദ്യോഗസ്ഥനായ ജോസ് നട്ടത്. കഴിഞ്ഞ വർഷത്തെ നാടൻ റോബസ്റ്റ വാഴകളുടെ വിത്താണ് ഇക്കുറിയും നട്ടത്.നട്ടു വന്നപ്പോഴാണ് ഒരു വിത്ത് മിച്ചം വന്നത്. അടുക്കള വാതിലിന് അഭിമുഖമായി കുഴിയെടുത്ത് ആ വിത്ത് നടുമ്ബോള്‍ ഇതിലുണ്ടാകുന്ന കുല കുടമാളൂർ മുത്തിയമ്മക്ക് കാഴ്ചയായി സമർപ്പിക്കണമെന്ന് ജോസും ഭാര്യ ആലീസും തീരുമാനിച്ചിരുന്നു. മറ്റു വാഴകള്‍ക്കൊപ്പമാണ് ഈ വാഴയും കുലച്ചത്. മുടങ്ങാതെ എല്ലാ വാഴയ്ക്കും വെള്ളം ഒഴിക്കുമെന്നാല്ലാതെ പ്രത്യേക വളമോ, പരിപാലനമോ ഒന്നും ചെയ്യാറില്ല. എന്നാല്‍ വീട്ടുകാരെ അദ്ഭുതപ്പെടുത്തി അവസാനം നട്ട വാഴയുടെ കുലയ്ക്കു ഓരോ ദിവസവും നീളം കൂടുകയായിരുന്നു. ആദ്യമൊന്നും ശ്രദ്ധയില്‍പ്പെട്ടില്ല. അയല്‍വാസിയാണ് വാഴക്കുലയുടെ നീളം അല്‍ഭുതപ്പെടുത്തുന്നുവെന്ന് പറഞ്ഞത്. അപ്പോഴാണ് ജോസും ഭാര്യയും ശ്രദ്ധിക്കുന്നത്. ഇപ്പോള്‍ അഞ്ചര…
Read More »