ഇത് അഭയകുമാറും ഡാഫിനയും.
യഥാർത്ഥ കേരള സ്റ്റോറിയിലെ കഥാപാത്രങ്ങൾ.
കേരള പോലീസിൽ സബ് ഇൻസ്പെക്ടറാണ്
പ്രിയപ്പെട്ട അഭയൻ.
ഹൈന്ദവ കുടുംബത്തിൽ ജനിച്ച് അവിശ്വാസിയായ അഭയകുമാറും ക്രൈസ്തവ കുടുംബത്തിൽ ജനിച്ച് വിശ്വാസിയായ ഡാഫിനയും 1995 മാർച്ച് മാസത്തിൽ വിവാഹിതരായി. ഇന്ന് കുടുംബ ജീവിതം മുപ്പതാം വർഷത്തിലേക്ക് എത്തി നിൽക്കുന്നു. അവിശ്വാസിയായ അഭയൻ സ്വന്തം വിശ്വാസത്തിലും, വിശ്വാസിയായ ഡാഫിന എല്ലാ ഞായറാഴ്ചകളിലും പള്ളിയിൽ പോയി കുർബാനയിൽ പങ്കെടുത്ത് സ്വന്തം വിശ്വാസത്തിലൂടെയും മാതൃകാപരമായി ജീവിക്കുന്നു. മിക്കവാറും എല്ലാ ആഴ്ചയും പള്ളിയിലേക്കും തിരികെയും ഡാഫിനയെ വാഹനത്തിൽ കൊണ്ടു പോകുന്നതും അഭയനാണ്.
ഇത് മലയാള നാടിന്റെ ജാതി-മത ചിന്തകൾക്കപ്പുറമുള്ള മാനവികതയുടെ നിരവധി ഉദാഹരണങ്ങളിൽ ഒന്ന് മാത്രമാണ്.
ഇത്തരത്തിൽ മാനവികതാ മൂല്യങ്ങൾ മതാതീതമായി ഉയർത്തിപ്പിടിക്കേണ്ട മാതൃകാ സ്ഥാനമാണ് കേരളത്തിന് വേണ്ടത്. അല്ലാതെ വിദ്വേഷപ്രചരണത്തിനും വിദ്വേഷ ബോധം വളർത്തിയെടുക്കുന്നതിനുള്ള പ്രചാരണം പ്രബുദ്ധ കേരളത്തിൽ ഉണ്ടാകാതിരിക്കട്ടെ.