Month: April 2024
-
India
ജിഎസ്ടിയെക്കുറിച്ച് ചോദ്യം; തിരുപ്പൂരില്‍ യുവതിക്ക് ബി.ജെ.പി പ്രവര്‍ത്തകരുടെ മര്‍ദനം
ചെന്നൈ: തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ജിഎസ്ടിയുമായി ബന്ധപ്പെട്ട് ചോദ്യം ചോദിച്ച യുവതിയ ബി.ജെ.പി പ്രവര്‍ത്തകര്‍ ആക്രമിച്ചു. തിരുപ്പൂരിലെ ആത്തുപാളയത്ത് വ്യാഴാഴ്ചയാണ് സംഭവം. ദ്രാവിഡര്‍ വിടുതലൈ കഴകം എന്ന രാഷ്ട്രീയ സംഘടനയിലെ അംഗമായ സംഗീത എന്ന യുവതിയാണ് അതിക്രമത്തിന് ഇരയായത്. തിരുപ്പൂര്‍ ബി.ജെ.പി സ്ഥാനാര്‍ഥി എ.പി മുരുകാനന്ദത്തിന് വേണ്ടി ബി.ജെ.പി കേഡര്‍ പ്രചരണം നടത്തുമ്പോഴാണ് സംഗീത ജിഎസ്ടിയെ കുറിച്ചുള്ള ചോദ്യങ്ങള്‍ ഉന്നയിച്ചത്.സോഷ്യല്‍ മീഡിയയില്‍ വൈറലായ ഒരു വീഡിയോയില്‍, തങ്ങളുടെ പ്രചാരണം തടസ്സപ്പെടുത്താന്‍ ശ്രമിച്ചതിന് സംഗീതയെ ബി.ജെ.പി പ്രവര്‍ത്തകന്‍ കുറ്റപ്പെടുത്തുന്നത് കേള്‍ക്കാം. എന്തിനാണ് ജിഎസ്ടിയെക്കുറിച്ച് ചോദിച്ചതെന്ന് പറഞ്ഞ് ഒരാള്‍ സംഗീതക്കെതിരെ മോശം വാക്കുകള്‍ പ്രയോഗിക്കുകയും ചെയ്തു. സംഗീത തന്നെയാണ് ഈ സംഭവം മുഴുവന്‍ ഫോണില്‍ റെക്കോഡ് ചെയ്തത്. അതിനിടയില്‍ അടുത്തുള്ള ഒരാള്‍ ഫോണ്‍ കൈക്കലാക്കുന്നതിനിടയില്‍ ഒരാള്‍ തന്നെ അടിച്ചെന്ന് സംഗീത പറയുന്നത് കേള്‍ക്കാം. അരി, ഗ്യാസ് സിലിണ്ടര്‍ തുടങ്ങിയ അവശ്യ വസ്തുക്കള്‍ക്ക് എന്തിനാണ് ജിഎസ്ടി ഏര്‍പ്പെടുത്തുന്നത് എന്ന ചോദ്യവും പലരും ഉന്നയിച്ചിരുന്നുവെന്നും യുവതി പറയുന്നു. ”മോദിയുടെ…
Read More » -
Kerala
കേരളത്തിന് 3,000 കോടി കടമെടുക്കാം; കേന്ദ്ര അനുമതി
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ആശങ്കകള്‍ക്ക് താത്കാലിക വിരാമമിട്ട് 3,000 കോടി കടമെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി. 5000 കോടി രൂപയാണ് കേരളം ആവശ്യപ്പെട്ടത്. കേരളത്തിന് ഈ സാമ്പത്തിക വര്‍ഷം 37,512 കോടി കടമെടുക്കാന്‍ അവകാശമുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചെങ്കിലും കടമെടുപ്പിനുള്ള അനുമതി ഒരു സംസ്ഥാനത്തിനും നല്‍കിയിരുന്നില്ല. ഇതോടെയാണ് അനുമതി തരുംവരെ ഇടക്കാല വായ്പക്കുള്ള അനുമതി കേരളം ആവശ്യപ്പെട്ടത്. 3,000 കോടി അടുത്തയാഴ്ച തന്നെ കടമെടുക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. തദ്ദേശ സ്ഥാപനങ്ങളുടെയും വകുപ്പുകളുടെയും കഴിഞ്ഞ വര്‍ഷം പാസാക്കാന്‍ കഴിയാത്ത ബില്ലുകള്‍ പാസാക്കാനാണ് ഈ തുക പ്രധാനമായും ഉപയോഗിക്കുക. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് മെയിന്റനന്‍സ് ഗ്രാന്റിന്റെ ആദ്യഗഡുവായി 1.377 കോടി രൂപ ഇന്നലെ ധനവകുപ്പ് അനുവദിച്ചു. ഇതില്‍ 847.42 കോടി റോഡുകളുടെ അറ്റകുറ്റപ്പണിക്കാണ്. മറ്റുള്ള അറ്റകുറ്റപ്പണികള്‍ക്കായി 529.64 കോടിയും നീക്കിവച്ചു. പഞ്ചായത്തുകള്‍ക്ക് 928.87 കോടി രൂപ ലഭിക്കും. ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക്74.28 കോടി, ജില്ലാ പഞ്ചായത്തുകള്‍ക്ക് 130.19 കോടി, മുന്‍സിപ്പാലിറ്റികള്‍ക്ക് 184.13 കോടി, കോര്‍പ്പറേഷനുകള്‍ക്ക്…
Read More » -
Crime
അമ്മയെ പ്രഷര്‍കുക്കറിന്റെ അടപ്പുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമം; മണര്‍കാട്ട് യുവാവ് അറസ്റ്റില്‍
കോട്ടയം: വീട്ടുവഴക്കിനെത്തുടര്‍ന്ന് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച അമ്മയെ പ്രഷര്‍കുക്കറിന്റെ അടപ്പുകൊണ്ട് തലയ്ക്കടിച്ച മകന്‍ പിടിയില്‍. വടവാതൂര്‍ പോളശ്ശേരി കൊച്ചുപറമ്പില്‍ വീട്ടില്‍ ഹരികൃഷ്ണന്‍ (26)ആണ് അറസ്റ്റിലായത്. ബുധനാഴ്ച രാവിലെ എട്ടരയോടെ വീടിനുള്ളില്‍വെച്ച് കൈകൊണ്ട് പലതവണ തലയ്ക്ക് ഇടിക്കുകയും കുതറി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ഇവരെ വീട്ടിലിരുന്ന കുക്കറിന്റെ അടപ്പ് ഉപയോഗിച്ച് പലതവണ അടിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പരാതിയെ തുടര്‍ന്ന് മണര്‍കാട് പോലീസ് കേസെടുത്ത് പ്രതിയെ പിടികൂടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡുചെയ്തു.
Read More » -
Crime
വാടകക്കാരിയെ ‘അടിമയാക്കി’ പീഡിപ്പിച്ചത് 16 വര്‍ഷം; വീട്ടമ്മയ്ക്കു ജയിലിനു പുറമെ ‘ശിക്ഷ’യുമായി കോടതി
ലണ്ടന്‍: ഒരു പൗണ്ട് പോലും ശമ്പളം നല്‍കാതെ 16 വര്‍ഷത്തോളം സ്ത്രീയെ വീട്ടുജോലി ചെയ്യിച്ച പ്രതിക്ക് ജയില്‍ ശിക്ഷ തുടരവേ അര്‍ഹമായ ശിക്ഷയും. 16 വര്‍ഷത്തോളം ശമ്പളം നല്‍കാതെ ഇരയെ നിയന്ത്രിച്ച് ജോലി ചെയ്യിച്ച ക്രൂരതയ്ക്ക് സ്വന്തം വീട് വിറ്റ് 200,000 നഷ്ടപരിഹാരം നല്‍കേണ്ടിവന്നു. വെസ്റ്റ് സസെക്സിലെ വര്‍ത്തിങിലുള്ള വീടാണ് ഫര്‍സാന കൗസര്‍ എന്ന സ്ത്രീക്ക് ജയില്‍ ശിക്ഷ തുടരവേ വില്‍ക്കേണ്ടി വന്നത്. പാചകം, വൃത്തിയാക്കല്‍, കുട്ടികളെ നോക്കല്‍ എന്നിങ്ങനെയുള്ള ജോലികളാണ് ഫര്‍സാന കൗസര്‍ ഇരയെ കൊണ്ട് ചെയ്യിപ്പിച്ചിരുന്നത്. ശാരീരികവും, മാനസികവും, സാമ്പത്തികവുമായി ചൂഷണം ചെയ്തതിന് പുറമെ പാസ്പോര്‍ട്ടും, സാമ്പത്തികവും ഫര്‍സാന കൗസറാണ് നിയന്ത്രിച്ചിരുന്നത്. ഇരയുടെ പേരില്‍ ആരംഭിച്ച ബാങ്ക് അക്കൗണ്ടില്‍ നിന്നും ഫര്‍സാന കൗസറാണ് പണം പിന്‍വലിച്ചിരുന്നത്. ഇരയുടെ പേരില്‍ ബെനഫിറ്റുകള്‍ കൈക്കലാക്കി. ഫര്‍സാന കൗസറിന്റെ അമ്മയുടെ ഉടമസ്ഥതയിലുള്ള വീട്ടില്‍ വാടകയ്ക്ക് താമസിക്കാന്‍ എത്തിയതായിരുന്നു ഇരയായ സ്ത്രീ. സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടെന്ന് മനസിലാക്കിയതോടെ ഇരയെ തന്റെ ജോലിക്കാരിയാക്കി മാറ്റിയ ഫര്‍സാന…
Read More » -
Crime
മദ്യലഹരിയില്‍ വിമാനത്തില്‍ ‘ഭാര്യ’യെ ആക്രമിച്ചു; ആരോപണം നിഷേധിച്ച് ഗ്ലാമര്‍ മോഡല്‍ സാമന്ത ഫോക്സ്
ലണ്ടന്‍: ഹീത്രൂവില്‍ നിന്ന് മ്യൂണിക്കിലേക്കുള്ള ബ്രിട്ടിഷ് എയര്‍വേയ്സ് വിമാനത്തില്‍ മദ്യപിച്ച് ഭാര്യയെ ആക്രമിച്ചുവെന്ന ആരോപണം ഗ്ലാമര്‍ മോഡലും പോപ്സ്റ്റാറുമായ സാമന്ത ഫോക്സ് (57) നിഷേധിച്ചു. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 3 നാണ് സാമന്ത ഭാര്യ ലിന്‍ഡ ഓള്‍സനെ ആക്രമിച്ചത്. സംഭവത്തെ തുടര്‍ന്ന് വിമാനം നിശ്ചയിച്ച സമയം കഴിഞ്ഞാണ് ടേക്ക് ഓഫ് ചെയ്തത് . കേസില്‍ സാമന്ത ഫോക്സിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റ് ചെയ്ത ഉദ്യോഗസ്ഥയെ മദ്യലഹരിയിലായിരുന്ന സാമന്ത ഭീഷണിപ്പെടുത്തി. അക്‌സ്ബ്രിഡ്ജ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ വേളയില്‍ സാമന്ത ഫോക്സ് മദ്യപിച്ച് വിമാനത്തില്‍ പ്രശ്‌നമുണ്ടാക്കിയതും പൊലീസ് കോണ്‍സ്റ്റബിള്‍ ആഷ്ലി സ്മിത്തിനെ ഭീഷണിപ്പെടുത്തിയതും സമ്മതിച്ചു. അതേസമയം, ഭാര്യ ലിന്‍ഡ ഓള്‍സനെ ആക്രമിച്ചുവെന്ന് കുറ്റം നിഷേധിച്ചു. ഇനി സെപ്റ്റംബര്‍ രണ്ടിന് സാമന്തയെ കോടതിയില്‍ വിചാരണയ്ക്കായി ഹാജരാക്കും.കഴിഞ്ഞ വര്‍ഷം സഹോദരി വനേസ ഹൃദയാഘാതം മൂലം പെട്ടെന്ന് മരണമടഞ്ഞത് സാമന്ത ഫോക്‌സിനെ മാനസികമായി തളര്‍ത്തിയിരുന്നു. മുന്‍ പങ്കാളിയായ മൈറ സ്ട്രാറ്റണ്‍ കാന്‍സര്‍ ബാധിച്ച് മരിച്ച് ഒരു വര്‍ഷത്തിന്…
Read More » -
Kerala
വിദ്യാഭ്യാസ സഹായം വാഗ്ദാനം ചെയ്ത് വീട്ടുജോലിക്കാരിയുടെ മകളെ പലതവണ പീഡിപ്പിച്ചു; മോൻസണ്‍ മാവുങ്കലിനെതിരായ ശിക്ഷ മരവിപ്പിക്കണമെന്ന ഹർജി തള്ളി
പോക്സോ കേസിലെ ശിക്ഷ മരവിപ്പിക്കണം എന്നാവശ്യപ്പെട്ടു കൊണ്ടുള്ള മോൻസൺ മാവുങ്കലിന്റെ ഹർജി ഹൈക്കോടതി തള്ളി. വിചാരണ കോടതിയുടെ കണ്ടെത്തലുകൾ ശരിവെക്കുന്ന തെളിവുകളുണ്ടെന്ന് വിലയിരുത്തിയാണ് കോടതി ഉത്തരവ്. വിദ്യാഭ്യാസത്തിനുള്ള സഹായം വാഗ്ദാനം ചെയ്ത് വീട്ടുജോലിക്കാരിയുടെ മകളെ പലതവണ പീഡിപ്പിച്ചു എന്ന കേസിലാണ് മോൻസണ്‍ ശിക്ഷിക്കപ്പെട്ടത്. പെൺകുട്ടിയുടെ അമ്മ നൽകിയ പരാതിയിൽ എറണാകുളം നോർത്ത് പൊലീസാണ് കേസെടുത്തത്. പീഡനം നടന്നത് 2019 ൽ ആണെങ്കിലും പുരാവസ്തു തട്ടിപ്പ് കേസിൽ 2021 ൽ മോൻസൺ അറസ്റ്റിലായതിന് ശേഷമാണ് പെൺകുട്ടിയുടെ അമ്മ പരാതി നൽകുന്നത്. മോൻസണെ ഭയന്നതിനാലാണ് പരാതി നൽകാൻ വൈകിയതെന്ന് അമ്മ പൊലീസിന് മൊഴി നൽകിയിരുന്നു. ഇതിനിടെ മോന്‍സൺ മാവുങ്കൽ പ്രതിയായ തട്ടിപ്പ് കേസിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരനെ പ്രതിയാക്കി സമര്‍പ്പിച്ച കുറ്റപത്രം എറണാകുളം എസിജെഎം കോടതിയുടെ പരിഗണനയിലാണ്. 2018 ലാണ് കേസിനാസ്പദമായ സംഭവം. 2018-ൽ സുധാകരന്റെ സാന്നിധ്യത്തിലാണ് മോൻസൺ മാവുങ്കലിന് പണം കൈമാറിയതെന്ന് കേസിലെ പരാതിക്കാരനായ അനൂപ് അഹമ്മദ്…
Read More » -
India
തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ ഹൃദയാഘാതം; തമിഴ്‌നടന്‍ അരുള്‍മണി അന്തരിച്ചു
ചെന്നൈ: പ്രശസ്ത തമിഴ് നടന്‍ അരുള്‍മണി(65) ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. വ്യാഴാഴ്ച ചെന്നൈയില്‍ വച്ചായിരുന്നു അന്ത്യം. സിങ്കം, ലിംഗ, അഴഗി, താണ്ഡവക്കോണ്‍ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് അരുള്‍മണി.കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി എഐഎഡിഎംകെയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിലായിരുന്നു അദ്ദേഹം. രാഷ്ട്രീയത്തില്‍ സജീവമായ അരുള്‍മണി സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്.എഐഎഡിഎംകെയ്ക്ക് വേണ്ടി കഴിഞ്ഞ പത്ത് ദിവസമായി അദ്ദേഹം തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളില്‍ പര്യടനം നടത്തുകയായിരുന്നു. വ്യാഴാഴ്ചയാണ് ചെന്നൈയിലെത്തിയത്. ചെന്നൈയില്‍ തിരിച്ചെത്തിയ ശേഷം അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് റോയപ്പേട്ട സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാല്‍ ആശുപത്രിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. അഡയാര്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും അഭിനയത്തില്‍ പരിശീലനം നേടിയ അരുള്‍മണി, സിങ്കം 2, സാധാരണന്‍, ഉറങ്ങാത്ത കണ്ണുകള്‍, തെന്ദ്രല്‍ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. കുറച്ചുകാലം മൂവ്മെന്റ് ട്രെയിനിംഗ് സ്‌കൂളും നടത്തിയിരുന്നു. മികച്ച നടന്‍ എന്നതിലുപരി മനുഷ്യസ്‌നേഹി കൂടിയായിരുന്നു അരുള്‍മണി. ഭാര്യയും രണ്ടും കുട്ടികളും അടങ്ങുന്നതാണ് കുടുംബം.
Read More » -
Kerala
പടക്കവുമായി തീവണ്ടിയില്‍ യാത്ര വേണ്ട; പിടിച്ചാല്‍ മൂന്നു വര്‍ഷം വരെ തടവ്
കൊച്ചി: പടക്കവുമായി ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാന്‍ ആര്‍പിഫ്. വിഷു പ്രമാണിച്ച് അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് വിലക്കുറവില്‍ പടക്കം വാങ്ങി തീവണ്ടിയില്‍ എത്തിക്കാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് നിരീക്ഷണം ശക്തമാക്കിയത്. പടക്കവുമായി ട്രെയിനില്‍ യാത്ര ചെയ്യുന്നവര്‍ക്ക് മൂന്നു വര്‍ഷം വരെയാണ് തടവ്. കൂടാതെ പിഴയും കിട്ടും. ആര്‍പിഎഫ് ക്രൈം ഡിവിഷന്‍ ആന്‍ഡ് ഡിറ്റക്ഷന്‍ സ്‌ക്വാഡാണ് പരിശോധന തുടങ്ങിയത്. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനാണ് നടപടി. പാലക്കാട്, മം?ഗലാപുരം, എറണാകുളം, തിരുവനന്തപുരം തുടങ്ങിയ സ്റ്റേഷനുകളെ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനം. എസ്‌ഐയോ എഎസ്‌ഐയോ നേതൃത്വം നല്‍കുന്ന നാലം?ഗ സംഘമാണ് ഓരോ സ്‌ക്വാഡിലും ഉണ്ടാവുക. 24 മണിക്കൂറും പരിശോധനയുണ്ടാകും. മഫ്തിയിലാണ് പരിശോധനയ്ക്ക് എത്തുക. പിടിവീണാല്‍ റെയില്‍വേ നിയമം 164, 165 വകുപ്പുകള്‍ പ്രകാരം കേസെടുക്കും. മൂന്നു വര്‍ഷം വരെ തടവോ 1000 രൂപ പിഴയോ രണ്ടും കൂടിയോ ലഭിക്കാവുന്ന ശിക്ഷയാണ് ഇത്. കനത്ത ചൂടുള്ള കാലാവസ്ഥയില്‍ പടക്കം പൊട്ടിത്തെറിക്കാനും തീവണ്ടിക്ക് തീപിടിക്കാനുമുള്ള സാധ്യതയുള്ളതിനാലാണ് നടപടി കര്‍ശനമാക്കുന്നത്.
Read More » -
Kerala
പുറത്താക്കാന്‍ ലൈംഗികാരോപണവുമായി സാമൂഹികനീതിവകുപ്പ്; നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഭിന്നശേഷി കമ്മിഷണര്‍
കൊല്ലം: സംസ്ഥാന ഭിന്നശേഷി കമ്മിഷണര്‍ എസ്.എച്ച്.പഞ്ചാപകേശനെ പുറത്താക്കാന്‍ സാമൂഹികനീതിവകുപ്പ് അധികൃതര്‍ ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ വ്യാജ ലൈംഗികാരോപണങ്ങളും. അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ക്കെതിരേ ഒരുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കമ്മിഷണര്‍ വക്കീല്‍ നോട്ടീസ് അയച്ചിട്ടുണ്ട്. ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായി കര്‍ക്കശനിലപാടുകള്‍ സ്വീകരിക്കുന്നതിനാല്‍ കമ്മിഷണര്‍, വകുപ്പ് അധികൃതര്‍ക്ക് അനഭിമതനാണിപ്പോള്‍. കഴിഞ്ഞ ജനുവരി ആറിന് കമ്മിഷണറുടെ മൂന്നുവര്‍ഷത്തെ സേവനകാലാവധി അവസാനിച്ചിരുന്നു. പുതിയ ആളെ നിയമിക്കണമെങ്കില്‍ 2023 ജൂലൈയില്‍ വിജ്ഞാപനം പുറപ്പെടുവിക്കേണ്ടതായിരുന്നു. ഇതിനുള്ള നടപടികളെടുക്കാതെയും മാനദണ്ഡങ്ങള്‍ പാലിക്കാതെയും പുതിയ കമ്മിഷണറെ നിയമിക്കാനുള്ള നടപടികള്‍ തുടരുകയാണ് വകുപ്പ്. ഇതിനെതിരേ കമ്മിഷണര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് സാമൂഹികനീതിവകുപ്പ് ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തിലാണ് വ്യാജ ലൈംഗികാരോപണം ഉള്‍പ്പെടുത്തിയത്. സാമൂഹികനീതിവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി പുനീത് കുമാര്‍ ഈ കേസില്‍ രണ്ടാം എതിര്‍കക്ഷിയാണ്. ചികിത്സയിലായിരുന്ന കമ്മിഷണറെ നിര്‍ബന്ധപൂര്‍വം ഡിസ്ചാര്‍ജ് ചെയ്യിക്കാനും ശ്രമം നടത്തി. അനധികൃതമായി നിയമനം നേടിയ ഭിന്നശേഷിക്കാരിയായ ആയുര്‍വേദവകുപ്പ് ജീവനക്കാരിയെയും കമ്മിഷണറേറ്റിലെ ജീവനക്കാരിയെയും കമ്മിഷണറുടെ ഇടപെടല്‍മൂലം പുറത്താക്കിയിരുന്നു. ഇവര്‍ നല്‍കിയ പരാതികളിലാണ്…
Read More » -
Kerala
മലപ്പുറത്ത് കെഎസ്ആര്‍ടിസി ബസ് പത്തടിയോളം താഴ്ചയിലേക്ക് മറിഞ്ഞു; നിരവധിപേര്‍ക്ക് പരിക്ക്
മലപ്പുറം: തലപ്പാറയില്‍ കെഎസ്ആര്‍ടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. ദേശീയ പാത നിര്‍മാണ പ്രവര്‍ത്തനം നടക്കുന്ന ഭാഗത്താണ് അപകടം ഉണ്ടായത്. 15ഓളം പേര്‍ക്ക് പരിക്കേറ്റു. സര്‍വീസ് റോഡിലൂടെ പോകുകയായിരുന്ന ബസ് പത്തടിയിലേറെ താഴ്ചയിലേക്കാണ് മറിഞ്ഞത്. പരിക്കേറ്റവരെ നാട്ടുകാരും പൊലീസും അഗ്‌നിരക്ഷാ സേനാംഗങ്ങളും ചേര്‍ന്ന് പുറത്തിറക്കി വിവിധ ആശുപത്രികളിലേക്ക് മാറ്റി. ഇവര്‍ ആരുടെയും നില ഗുരുതരമല്ലെന്നാണ് ലഭിച്ച വിവരം. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു അപകടം. കോഴിക്കോട് നിന്നും എറണാകുളത്തേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍ പെട്ടത്. ബസ് അമിതവേഗത്തിലായിരുന്നെന്ന് യാത്രക്കാര്‍ പറഞ്ഞു. പുറകില്‍ വന്ന ബസിലെ യാത്രക്കാരുടേയും നാട്ടുകാരുടേയും നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം. അതേസമയം, മലപ്പുറം ചങ്ങരംകുളത്ത് കാര്‍ അപകടത്തില്‍ ഒരാള്‍ മരിച്ചു. ആനക്കര സ്വദേശി ചീനിക്കപ്പറമ്പില്‍ ശ്രീരാഗ് (23) ആണ് മരിച്ചത്. ചിറവല്ലൂരില്‍ നിന്നും വന്ന കാര്‍ എതിര്‍ദിശയിലൂടെ ചങ്ങരംകുളം ടൗണില്‍ നിന്നും വരികയായിരുന്ന കാറിനെ ഇടിച്ചാണ് അപകടമുണ്ടായത്. കാറിനെ ഇടിച്ച ശേഷം തൊട്ടടുത്ത ചപ്പാത്തി കടയിലേക്കും കാര്‍ ഇടിച്ചു കയറി. മരിച്ച…
Read More »