Month: April 2024

  • Kerala

    ‘കേരള സ്റ്റോറി’ തല്‍ക്കാലം പ്രദര്‍ശിപ്പിക്കില്ല; തിരഞ്ഞെടുപ്പിനു ശേഷം മതിയെന്ന് താമരശ്ശേരി രൂപത

    കോഴിക്കോട്: ‘ദ കേരള സ്റ്റോറി’ തല്‍ക്കാലം പ്രദര്‍ശിപ്പിക്കേണ്ടതില്ലെന്ന തീരുമാനത്തില്‍ താമരശ്ശേരി രൂപത. രൂപതയ്ക്കു കീഴിലെ 120 കെ.സി.വൈ.എം യൂനിറ്റുകളില്‍ ശനിയാഴ്ച സിനിമ പ്രദര്‍ശിപ്പിക്കുമെന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍, തിരഞ്ഞെടുപ്പിന് മുന്‍പ് സിനിമ പ്രദര്‍ശിപ്പിക്കേണ്ടതില്ലെന്നും ഇതുസംബന്ധിച്ച ചര്‍ച്ചകളില്‍നിന്നും വിട്ടുനില്‍ക്കണം എന്നുമുള്ള തീരുമാനത്തിലേക്കാണ് രൂപത ഇപ്പോള്‍ എത്തിയിരിക്കുന്നത്. താമരശ്ശേരി രൂപത ബിഷപ്പ് ഇതുസംബന്ധിച്ച നിര്‍ദേശം കെസിവൈഎമ്മിന് നല്‍കിയെന്നാണ് വിവരം. ചിത്രം പ്രദര്‍ശിപ്പിക്കാനുള്ള തീരുമാനത്തിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നതിനുപിന്നാലെയാണ് നിലപാട് മാറ്റം. ശനിയാഴ്ച വൈകീട്ട് കെസിവൈഎം എക്‌സിക്യൂട്ടീവ് കമ്മറ്റി യോഗം ചേരുന്നുണ്ട്. ചിത്രം എന്ന് പ്രദര്‍ശിപ്പിക്കണം എന്നതടക്കമുള്ള തീരുമാനം യോ?ഗത്തില്‍ ഉണ്ടാകുമെന്നാണ് ഭാരവാഹികള്‍ അറിയിക്കുന്നത്. കുട്ടികള്‍ക്കുള്ള ബോധവത്കരണത്തന്റെ ഭാഗമായാണ് സിനിമ പ്രദര്‍ശിപ്പിക്കുന്നത് എന്നായിരുന്നു കെ.സി.വൈ.എം ഭാരവാഹികള്‍ നേരത്തെ വ്യക്തമാക്കിയിരുന്നത്. സെന്‍സര്‍ ബോര്‍ഡിന്റെ അനുമതിയുള്ള ഒരു ചിത്രം പ്രദര്‍ശിപ്പിക്കുന്നതില്‍ എന്താണ് തെറ്റ് എന്നായിരുന്നു കെ.സി.വൈ.എമ്മിന്റെ വാദം. എന്നാല്‍ സമൂഹത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് വലിയ പ്രതിഷേധം ഇതിനെതിരെ ഉയര്‍ന്നിരുന്നു. നേരത്തെ ഇടുക്കി രൂപതയും തലശ്ശേരി രൂപതയ്ക്ക് കീഴിലെ ചില യൂനിറ്റുകളിലും…

    Read More »
  • Kerala

    മദപ്പാടുള്ള ആനകളെ പൂരത്തിന് അനുവദിക്കില്ല; തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ കാര്യത്തില്‍ തീരുമാനം 17ന്

    കൊച്ചി: തൃശൂര്‍ പൂരത്തിന് എഴുന്നള്ളിക്കുന്ന ആനകളുടെ പട്ടികയും ഫിറ്റ്നസും സമര്‍പ്പിക്കാന്‍ ഹൈക്കോടതിയുടെ നിര്‍ദേശം. ആരോഗ്യപ്രശ്നങ്ങളും മദപ്പാടുമുള്ള ആനകളെ പൂരത്തിന് അനുവദിക്കില്ലെന്നും ഹൈക്കോടതി അറിയിച്ചു. വനം വകുപ്പിനാണ് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. 16ാം തീയതി അഞ്ച് മണിക്ക് മുന്‍പ് ആനകളുടെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നാണ് നിര്‍ദേശം. ഈ വിഷയങ്ങള്‍ സംബന്ധിച്ച് പഠിക്കാനായി വിദഗ്ധര്‍ ഉള്‍പ്പടെയുള്ള ഒരു അമിക്കസ് ക്യൂറിയെ ഹൈക്കോടതി നിയോഗിച്ചിരുന്നു. . ഈ അമിക്കസ് ക്യൂറി നേരിട്ട് പോയി ആനകളുടെ പരിശോധന ഉറപ്പുവരുത്തണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിക്കുന്ന കാര്യത്തില്‍ തീരുമാനം പതിനേഴിന് കൈക്കൊളളും. തൃശൂര്‍ പൂരത്തിന് എഴുന്നള്ളിക്കുന്ന ആനകളുടെ സുരക്ഷയ്ക്ക് കൂടുതല്‍ ക്രമീകരണങ്ങള്‍ ഉറപ്പാക്കണമെന്ന് ജില്ലാ കലക്ടര്‍ നേരത്തെ നിര്‍ദേശിച്ചിരുന്നു. അനിഷ്ട സംഭവങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ പ്രത്യേക പരിശീലനം ലഭിച്ച വൊളന്റിയര്‍മാരെ നിയോഗിക്കും. കര്‍ശന നിരീക്ഷണത്തിന് ഓരോ ആനയുടെയും സമീപത്തായി ഒരു വൊളന്റിയറുടെ സേവനമുണ്ടാകും. പൊതുജനങ്ങള്‍ ആനകള്‍ക്ക് പ്രകോപനം സൃഷ്ടിക്കുന്ന രീതിയിലുള്ള പ്രവൃത്തികള്‍ നടത്തരുത്. ഘടകപൂരങ്ങള്‍ക്ക് അടക്കം പങ്കെടുക്കുന്ന ആനകളുടെയും…

    Read More »
  • Kerala

    ലാഭമോ മുടക്കുമുതലോ നല്‍കിയില്ല; ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ നിര്‍മാതാക്കളുടെ അക്കൗണ്ട് മരവിപ്പിച്ചു

    കൊച്ചി: കലക്ഷനില്‍ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ച ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ സിനിമയുടെ നിര്‍മാതാക്കളുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ ഉത്തരവ്. അരൂര്‍ സ്വദേശി സിറാജ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് എറണാകുളം കോടതി ഉത്തരവിട്ടത്. സിനിമയ്ക്കായി 7 കോടി രൂപ മുടക്കിയിട്ടു ലാഭവിഹിതമോ മുടക്കുമുതലോ നല്‍കിയില്ലെന്നു സിറാജ് പരാതിയില്‍ പറയുന്നു. മലയാള സിനിമാ ചരിത്രത്തില്‍ 200 കോടി ക്ലബില്‍ ഇടം നേടുന്ന ആദ്യ ചിത്രമാണു മഞ്ഞുമ്മല്‍ ബോയ്‌സ്. ഫെബ്രുവരി 22നാണു തിയറ്ററുകളിലെത്തിയത്. തമിഴ് ഡബ്ബിങ്ങില്ലാതെ തമിഴ്‌നാട്ടില്‍ 50 കോടി നേടുന്ന ആദ്യ ഇതരഭാഷാ ചിത്രമാണ്. സിനിമയുടെ മൊഴിമാറ്റ പതിപ്പുകളും എത്തുന്നതോടെ കലക്ഷന്‍ ഇനിയുമേറെ കുതിക്കുമെന്നാണു കരുതുന്നത്. ചിദംബരം സംവിധാനം ചെയ്ത മള്‍ട്ടി സ്റ്റാര്‍ ചിത്രത്തിനു മലയാളത്തിനു പുറത്തുനിന്നും നല്ല പ്രതികരണമായിരുന്നു. പറവ ഫിലിംസും ശ്രീ ഗോകുലം മൂവിസും ചേര്‍ന്ന് പ്രേക്ഷകര്‍ക്കു മുന്നിലെത്തിച്ച ചിത്രം ബാബു ഷാഹിര്‍, സൗബിന്‍ ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവരാണു നിര്‍മിച്ചത്. സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ്, ഗണപതി, ലാല്‍ ജൂനിയര്‍, ചന്തു…

    Read More »
  • Kerala

    കണ്ണു തുറക്കാതെ സര്‍ക്കാര്‍! സി.പി.ഒ റാങ്ക് ലിസ്റ്റ് കാലാവധി തീര്‍ന്നു; കണ്ണീര്‍മഴയില്‍ 9946 പേര്‍

    തിരുവനന്തപുരം: ചുട്ടുപൊള്ളുന്ന വെയിലില്‍ ഇന്നലെ ഉച്ചയ്ക്ക് ഇടിവെട്ടിപ്പെയ്ത പെരുമഴയില്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ ശയനപ്രദക്ഷിണം നടത്തിയ സി.പി.ഒ ഉദ്യോഗാര്‍ത്ഥികള്‍ നിരാശരായി മടങ്ങി. റാങ്ക് ലിസ്റ്റിന്റെ കാലാവധി തീരുന്ന ദിനമായതിനാല്‍ രാത്രി 12 മണിവരെ പി.എസ്.സി ക്ക് റിപ്പോര്‍ട്ട് ചെയ്യുന്ന ഒഴിവുകളില്‍ ആയിരുന്നു അവരുടെ പ്രതീക്ഷ. സര്‍ക്കാരിന്റെ കണ്ണുതുറപ്പിച്ച് ജോലി നേടാമെന്ന സ്വപ്നവുമായി 62 ദിവസത്തിലധികമായി സമരം ചെയ്ത 9946 ഉദ്യോഗാര്‍ത്ഥികള്‍ രാത്രിയോടെ വെറും കൈയുമായി വീട്ടിലേക്ക് മടങ്ങി. നേതാക്കള്‍ നല്‍കിയ വാക്കുകളില്‍ വിശ്വസിച്ച് ഒടുവില്‍ പറ്റിക്കപ്പെട്ടതിന്റെ സങ്കടവും അമര്‍ഷവുമായി…. സര്‍ക്കാര്‍ അവഗണന സമൂഹത്തെ അറിയിക്കാനാണ് ഇവരുടെ തീരുമാനം. നേതാക്കള്‍ പറ്റിച്ച കഥകള്‍ പത്ര സമ്മേളനം വിളിച്ച് അറിയിക്കും. സമാധാനപരമായി സമരം തുടര്‍ന്നാല്‍ റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കുന്ന അവസാന ദിവസങ്ങളില്‍ കൂട്ടത്തോടെ നിയമനം നല്കാമെന്നായിരുന്നായിരുന്നു നേതാക്കളുടെ വാഗ്ദാനമെന്ന് അവര്‍ കേരളകൗമുദിയോട് പറഞ്ഞു. നാടും വീടും വിട്ടു വന്ന് പൊരിവെയിലത്ത് സമരം നടത്തിയ തങ്ങളെ ചര്‍ച്ചയ്ക്ക് പോലും വിളിച്ചില്ല. പൊലീസിന്റെ ജോലിഭാരവും സമ്മര്‍ദ്ദവും കുറയ്ക്കാന്‍…

    Read More »
  • India

    പൂജാരിമാരോ പോലീസോ? കാശി വിശ്വനാഥ ക്ഷേത്രത്തില്‍ പൊലീസുകാര്‍ക്ക് രുദ്രാക്ഷമാലയടക്കം പുതിയ യൂണിഫോം

    ലഖ്‌നൗ: വാരണാസിയിലെ കാശി വിശ്വനാഥ ക്ഷേത്രത്തില്‍ ഡ്യൂട്ടിയിലുള്ള പൊലീസുകാര്‍ക്ക് യൂണിഫോമിനു പകരം കാവി വസ്ത്രം. പുരോഹിതരുടെ രീതിയില്‍ വസ്ത്രവും രുദ്രാക്ഷമാലയും ധരിച്ചാണ് പൊലീസുകാരെ ചുമതലക്ക് നിയോഗിച്ചത്. ഉത്തര്‍ പ്രദേശ് സര്‍ക്കാരിന്റെ ഉത്തരവ് പ്രകാരമാണ് ഇത്. സംഭവം വിവാദമായതോടെ സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് രംഗത്തെത്തി. ഏത് പൊലീസ് മാന്വലിന്റെ അടിസ്ഥാനത്തിലാണ് പൊലീസുകാരെ പുരോഹിത വസ്ത്രം ധരിപ്പിച്ചതെന്നും ഉത്തരവിറക്കിയവരെ പുറത്താക്കണമെന്നും അദ്ദേഹം പറഞ്ഞു. യൂണിഫോമില്ലാതെ പൊലീസുകാരെ ജോലിക്ക് നിയോഗിച്ചത് വഴി സര്‍ക്കാര്‍ സൃഷ്ടിക്കുന്നത് വലിയ സുരക്ഷാ വിഷയമാണെന്നും കാവിവേഷത്തിലെത്തി ആര്‍ക്കും പൊലീസ് എന്ന വ്യാജേന ജോലി ചെയ്യാമെന്നും അഖിലേഷ് പറഞ്ഞു. തീര്‍ത്ഥാടകരുടെ അനിയന്ത്രിത തിരക്ക് നിയന്ത്രിക്കുന്നതിനാണ് ഈ നടപടിയെന്ന് വാരണസി പൊലീസ് കമ്മിഷ്ണര്‍ മോഹിത് അഗര്‍വാള്‍ പറഞ്ഞു. തീര്‍ത്ഥാടകരുടെ ക്ഷേമം മുന്‍നിര്‍ത്തിയാണ് ഈ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് ദിവസത്തെ പരിശീലനവും ഇവര്‍ക്ക് നല്‍കിയിരുന്നു.  

    Read More »
  • Kerala

    ഇടുക്കിയിലെ രാജാക്കാട്  ടൂറിസ്റ്റ് ബസ് മറിഞ്ഞ് 10 വയസുകാരി ഉൾപ്പെടെ 2 മരണം

        ഇടുക്കിയിലെ അടിമാലിയിൽ  വിനോദ സഞ്ചാരികളുടെ ട്രാവലര്‍ മറിഞ്ഞ്  4 പേര്‍ മരിച്ചതിൻ്റെ മുറിവുണങ്ങുന്നതിനു മുമ്പ് രാജാക്കാട് കുത്തുങ്കലില്‍ വിനോദ സഞ്ചാരികള്‍ യാത്ര ചെയ്ത വാഹനം മറിഞ്ഞ് 7 വയസുകാരി ഉള്‍പ്പെടെ 2 പേര്‍ മരിച്ചു. ഇന്ന് രാവിലെ 10 മണിയോടെയാണ് അപകടം നടന്നത്. ശിവഗംഗ സ്വദേശി റജീന (35),  7 വയസുകാരി സന എന്നിവരാണ് മരിച്ചത്. തമിഴ്‌നാട് ശിവഗംഗയില്‍ നിന്നുള്ള വിനോദ സഞ്ചാരികള്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ 16 പേര്‍ക്ക് പരിക്കേറ്റു. അമിത വേഗത്തിലെത്തിയ വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന് ഓടിക്കൂടിയ നാട്ടുകാരാണ്‌ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. ഇതിനിടെ  പെരുമ്പാവൂർ വട്ടക്കാട്ടുപടിയില്‍ കാർ ലോറിക്ക് പിന്നിലും ഇലക്‌ട്രിക് പോസ്റ്റിലും ഇടിച്ച് കാര്‍ യാത്രക്കാരനായ ജുനൈദ് (26) മരിച്ചു. കാറില്‍ ഉണ്ടായിരുന്ന മറ്റ് അഞ്ചു പേരെ പരിക്കുകളോടെ ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

    Read More »
  • Kerala

    സബ്‌സിഡി അനുവദിക്കുന്നത് വിലക്കി; ട്വന്റി 20 ഭക്ഷ്യസുരക്ഷാമാര്‍ക്കറ്റ് പൂട്ടി

    എറണാകുളം: കിഴക്കമ്പലത്തെ ട്വന്റി 20യുടെ ഭക്ഷ്യസുരക്ഷാമാര്‍ക്കറ്റ് അടച്ചു. സബ്സിഡി നിരക്കില്‍ സാധനങ്ങള്‍ നല്‍കുന്നത് ജില്ലാ വരണാധികാരികൂടിയായ കളക്ടര്‍ വിലക്കിയതിനെ തുടര്‍ന്നാണ് ഭക്ഷ്യസുരക്ഷാ മാര്‍ക്കറ്റ് അടച്ചത്. തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ അവസാനിക്കുന്നതുവരെ സബ്‌സിഡി അനുവദിക്കരുതെന്നാണ് കളക്ടര്‍ ഉത്തരവിട്ടത്. സബ്‌സിഡി ഇനത്തില്‍ സാധനങ്ങള്‍ വില്‍ക്കാനാവാത്തതിനാല്‍ ഭക്ഷ്യസുരക്ഷാമാര്‍ക്കറ്റ് പ്രവര്‍ത്തിക്കുന്നതുകൊണ്ട് കാര്യമില്ലെന്ന് പറഞ്ഞാണ് അടച്ചുപൂട്ടിയത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് പരാതി ഉയര്‍ന്നതോടെയാണ് കളക്ടര്‍ നടപടിയെടുത്തത്. സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി ട്വന്റി 20 പാര്‍ട്ടി പ്രസിഡന്റ് സാബു എം. ജേക്കബ് രംഗത്തെത്തി. സിപിഎം കാരാണ് പരാതിക്കു പിന്നില്‍ എന്നാണ് അദ്ദേഹം ആരോപിച്ചത്. സിപിഎം പ്രവര്‍ത്തകര്‍ ഭക്ഷ്യസുരക്ഷാ മാര്‍ക്ക?റ്റിനെതിരെ നല്‍കിയ പരാതി മനുഷ്യത്വരഹിതവും മാപ്പര്‍ഹിക്കാത്ത ക്രൂരതയാണ്. പത്ത് വര്‍ഷമായി തുടരുന്ന ഭക്ഷ്യസുരക്ഷാ മാര്‍ക്കറ്റാണ് ഇതെന്നും മുന്‍പ് നടന്ന തെരഞ്ഞെടുപ്പിലൊന്നും ഇത്തരത്തില്‍ നടപടിയുണ്ടായിട്ടില്ല എന്നാണ് അദ്ദേഹം പറയുന്നത്. നേരത്തെ ചട്ടലംഘനം ചൂണ്ടിക്കാട്ടി ട്വന്റി 20 മെഡിക്കല്‍ സ്റ്റോറിന്റെ പ്രവര്‍ത്തനം തടഞ്ഞിരുന്നു. ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ച ട്വന്റി 20 അനുകൂല വിധി നേടിയിരുന്നു. ഭക്ഷ്യസുരക്ഷാമാര്‍ക്കറ്റ്…

    Read More »
  • Crime

    കാടുപിടിച്ചുകിടന്ന പുരയിടത്തിലെ കിണറ്റില്‍ സ്ത്രീയുടെ അസ്ഥികൂടം; ആത്മഹത്യയെന്ന് പ്രാഥമികനിഗമനം

    പത്തനംതിട്ട: കിഴക്കനോതറ എണ്ണയ്ക്കാടിനുസമീപം കിണറ്റില്‍നിന്ന് കണ്ടെടുത്ത അസ്ഥികൂടം പോലീസ് സര്‍ജന്റെ നേതൃത്വത്തില്‍ പോസ്റ്റുമോര്‍ട്ടം നടത്തി. ഇത് സ്ത്രീയുടേതാണെന്ന് കരുതുന്നതായി തിരുവല്ല ഡിവൈ.എസ്.പി. അഷാദ് അറിയിച്ചു. അസ്ഥികൂടത്തിന് മാസങ്ങളുടെ പഴക്കംവരും. ഇതുമായി ബന്ധപ്പെട്ടുള്ള കൂടുതല്‍ വിവരങ്ങള്‍ ഫൊറന്‍സിക് വിഭാഗത്തിന്റെ പരിശോധനയിലേ അറിയാനാകൂ. അസ്ഥികൂടത്തിന്റെ ഭാഗങ്ങള്‍ ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്കായി കൊണ്ടുപോയി. മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെടുക്കാനായി കിണര്‍ തേകിയപ്പോള്‍, ഇവരുടേതെന്ന് കരുതുന്ന രണ്ട് ചെരിപ്പും അടിവസ്ത്രവും ലഭിച്ചു. ഒരാള്‍ കിണറ്റില്‍ച്ചാടി മരിക്കുമ്പോള്‍ മൃതദേഹത്തില്‍ കാണാവുന്ന ഒടിവുകളും പരിശോധനയില്‍ കാണാനായെന്നും പോലീസ് അറിയിച്ചു. അതിനാല്‍ ആത്മഹത്യയായിരുന്നെന്നാണ് പ്രാഥമികനിഗമനം.കിഴക്കനോതറ നിവാസിയായ ഷൈലജ എന്ന സ്ത്രീയെ 2002 ഒക്ടോബര്‍മുതല്‍ കാണാനില്ലെന്ന പരാതി ലഭിച്ചിരുന്നു. കണ്ടെത്തിയ അസ്ഥികൂടം ഇവരുടേതാണോയെന്ന് ഡി.എന്‍.എ. പരിശോധന നടത്തിയാലേ അറിയാന്‍ കഴിയൂവെന്ന് ഡിവൈ.എസ്.പി. അറിയിച്ചു. പോലീസ് സര്‍ജനും ഫൊറന്‍സിക് വിഭാഗവും വിരലടയാളവിദഗ്ധരും ചേര്‍ന്നാണ് അസ്ഥികൂടം പരിശോധിച്ചത്. കിഴക്കനോതറ അശോക് ഭവനില്‍ വീണയുടെ, കാടുപിടിച്ചുകിടന്ന പുരയിടത്തിലെ കിണറ്റിലാണ് വ്യാഴാഴ്ച വൈകിട്ട് നാലുമണിക്ക് അസ്ഥികൂടം കണ്ടെത്തിയത്. കാട് തെളിച്ചശേഷം ഇവിടത്തെ കിണര്‍…

    Read More »
  • Crime

    റീല്‍സ് എടുക്കുന്നതിനെ ചൊല്ലി തര്‍ക്കം; മാനവീയം വീഥിയില്‍ യുവാവിന് വെട്ടേറ്റു

    തിരുവനന്തപുരം: മാനവീയം വീഥിയില്‍ യുവാക്കള്‍ തമ്മില്‍ വീണ്ടും സംഘര്‍ഷം. പുലര്‍ച്ചെയുണ്ടായ സംഘര്‍ഷത്തില്‍ ചെമ്പഴന്തി സ്വദേശി ധനു കൃഷ്ണയ്ക്കു വെട്ടേറ്റു. കഴുത്തിനു ഗുരുതരമായി പരുക്കേറ്റ ധനു കൃഷ്ണ മെഡിക്കല്‍ കോളജില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ആക്രമണം നടത്തിയ ഷെമീര്‍ എന്ന യുവാവിനെയും ഒപ്പമുണ്ടായിരുന്ന പെണ്‍കുട്ടിയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. റീല്‍സ് എടുക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെയാണ് ആക്രമണമുണ്ടായത്. പുലര്‍ച്ചെ ഒന്നരയോടെ ആയിരുന്നു സംഘര്‍ഷം. എല്ലാവരും മദ്യ ലഹരിയിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. നിരന്തര സംഘര്‍ഷത്തെ തുടര്‍ന്ന് മാനവീയം വീഥിയില്‍ നേരത്തെ പൊലീസ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നെങ്കിലും ഇപ്പോള്‍ അതെല്ലാം അയഞ്ഞ മട്ടാണ്. പൊലീസ് നിയന്ത്രണങ്ങള്‍ കുറഞ്ഞതോടെ ലഹരി സംഘങ്ങള്‍ വീണ്ടും മാനവീയം വീഥി താവളമാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് ചുമതലയുള്ളതിനാല്‍ കൂടുതല്‍ പൊലീസുകാരെ ഇവിടെ വിന്യസിക്കാന്‍ സാധിക്കുന്നില്ലെന്നാണു പൊലീസിന്റെ നിലപാട്. സിസിടിവി ഇല്ലാത്ത ഭാഗം നോക്കിയാണു സംഘങ്ങള്‍ ഒത്തുചേരുന്നത്. 12 മണിക്കുശേഷം ഇവിടെനിന്നു പിരിഞ്ഞു പോകണമെന്നു നിര്‍ദ്ദേശമുണ്ടെങ്കിലും അതിനു തയാറാകാതെ ഇവിടെത്തുടര്‍ന്ന യുവാക്കളാണ് ഇന്നലത്തെ കുറ്റകൃത്യത്തിന്റെയും പിന്നിലുള്ളത്.

    Read More »
  • Crime

    പട്ടാപ്പകല്‍ വീട്ടില്‍ കയറി യുവതിയെ കസേരയില്‍ കെട്ടിയിട്ട് കവര്‍ച്ച; എടപ്പാളില്‍ മോഷ്ടിച്ചത് 15 പവന്‍

    മലപ്പുറം: വീട്ടില്‍ കയറി യുവതിയെ കെട്ടിയിട്ട് കവര്‍ച്ച നടത്തിയതായി പരാതി. എടപ്പാള്‍ വട്ടംകുളത്ത് അശോകന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. അശോകന്റെ മരുമകളായ രേഷ്മയെ കസേരയില്‍ കെട്ടിയിട്ട ശേഷം ശരീരത്തില്‍ അണിഞ്ഞിരുന്ന 15 പവന്‍ സ്വര്‍ണം കവര്‍ന്നെന്നാണ് പരാതി. ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു കവര്‍ച്ച നടന്നതെന്നാണ് പരാതിയില്‍ പറയുന്നത്. മാസ്‌കും കണ്ണടയും ധരിച്ചാണ് മോഷ്ടാവ് വീട്ടിലെത്തിയത്. ശേഷം വീട്ടിലേക്ക് അതിക്രമിച്ച് കയറുകയായിരുന്നു. ഈ സമയം മുന്‍വശത്ത് കസേരയില്‍ ഇരിക്കുകയായിരുന്നു രേഷ്മ. രേഷ്മയെ അതേ കസേരയില്‍ കെട്ടിയിട്ട ശേഷം മോഷ്ടാവ് ശരീരത്തിലുണ്ടായിരുന്ന മുഴുവന്‍ സ്വര്‍ണാഭരണങ്ങളും കവര്‍ന്നു. സംഭവം നടക്കുമ്പോള്‍ വീട്ടില്‍ രേഷ്മയുടെ ഭര്‍ത്താവും അമ്മായിയമ്മയും ഉണ്ടായിരുന്നുവെന്നാണ് മൊഴി. എന്നാല്‍ ഇരുവരും ഈ സംഭവങ്ങള്‍ അറിഞ്ഞിരുന്നില്ല. അമ്മായിയമ്മ കുളിക്കുകയായിരുന്നുവെന്നും രേഷ്മയുടെ ഭര്‍ത്താവ് മുകളിലത്തെ നിലയില്‍ ഉറങ്ങുകയായിരുന്നുവെന്നുമാണ് പരാതിയില്‍ പറയുന്നത്. കുളി കഴിഞ്ഞ് പുറത്തുവന്ന അമ്മായിയമ്മയാണ് രേഷ്മയെ കെട്ടിയിട്ട നിലയില്‍ കണ്ടത്. തുടര്‍ന്ന് അമ്മായിയമ്മ തന്നെയാണ് രേഷ്മയെ രക്ഷിച്ചത്. എന്നാല്‍ അതിന് മുന്‍പ് തന്നെ മോഷ്ടാവ്…

    Read More »
Back to top button
error: