KeralaNEWS

വിദ്യാഭ്യാസ സഹായം വാഗ്ദാനം ചെയ്ത് വീട്ടുജോലിക്കാരിയുടെ മകളെ പലതവണ പീഡിപ്പിച്ചു; മോൻസണ്‍ മാവുങ്കലിനെതിരായ ശിക്ഷ മരവിപ്പിക്കണമെന്ന ഹർജി തള്ളി

      പോക്സോ കേസിലെ ശിക്ഷ മരവിപ്പിക്കണം  എന്നാവശ്യപ്പെട്ടു കൊണ്ടുള്ള മോൻസൺ മാവുങ്കലിന്റെ ഹർജി ഹൈക്കോടതി തള്ളി. വിചാരണ കോടതിയുടെ കണ്ടെത്തലുകൾ ശരിവെക്കുന്ന തെളിവുകളുണ്ടെന്ന് വിലയിരുത്തിയാണ് കോടതി ഉത്തരവ്.

വിദ്യാഭ്യാസത്തിനുള്ള സഹായം വാഗ്ദാനം ചെയ്ത് വീട്ടുജോലിക്കാരിയുടെ മകളെ പലതവണ പീഡിപ്പിച്ചു എന്ന കേസിലാണ് മോൻസണ്‍ ശിക്ഷിക്കപ്പെട്ടത്. പെൺകുട്ടിയുടെ അമ്മ നൽകിയ പരാതിയിൽ എറണാകുളം നോർത്ത് പൊലീസാണ് കേസെടുത്തത്. പീഡനം നടന്നത് 2019 ൽ ആണെങ്കിലും പുരാവസ്തു തട്ടിപ്പ് കേസിൽ 2021 ൽ മോൻസൺ അറസ്റ്റിലായതിന് ശേഷമാണ് പെൺകുട്ടിയുടെ അമ്മ പരാതി നൽകുന്നത്. മോൻസണെ ഭയന്നതിനാലാണ് പരാതി നൽകാൻ വൈകിയതെന്ന് അമ്മ പൊലീസിന് മൊഴി നൽകിയിരുന്നു.

Signature-ad

ഇതിനിടെ മോന്‍സൺ മാവുങ്കൽ പ്രതിയായ തട്ടിപ്പ്‌ കേസിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരനെ പ്രതിയാക്കി സമര്‍പ്പിച്ച കുറ്റപത്രം എറണാകുളം എസിജെഎം കോടതിയുടെ പരിഗണനയിലാണ്.

2018 ലാണ് കേസിനാസ്പദമായ സംഭവം. 2018-ൽ സുധാകരന്റെ സാന്നിധ്യത്തിലാണ് മോൻസൺ മാവുങ്കലിന് പണം കൈമാറിയതെന്ന് കേസിലെ പരാതിക്കാരനായ അനൂപ് അഹമ്മദ് മൊഴി നൽകിയിരുന്നത്.

പണം വാങ്ങുന്നത് കണ്ടുവെന്ന് മോൻസന്റെ മുൻ ജീവനക്കാരൻ ജിൻസണും മൊഴി നൽകിയിരുന്നു.

Back to top button
error: