KeralaNEWS

പടക്കവുമായി തീവണ്ടിയില്‍ യാത്ര വേണ്ട; പിടിച്ചാല്‍ മൂന്നു വര്‍ഷം വരെ തടവ്

കൊച്ചി: പടക്കവുമായി ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാന്‍ ആര്‍പിഫ്. വിഷു പ്രമാണിച്ച് അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് വിലക്കുറവില്‍ പടക്കം വാങ്ങി തീവണ്ടിയില്‍ എത്തിക്കാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് നിരീക്ഷണം ശക്തമാക്കിയത്. പടക്കവുമായി ട്രെയിനില്‍ യാത്ര ചെയ്യുന്നവര്‍ക്ക് മൂന്നു വര്‍ഷം വരെയാണ് തടവ്. കൂടാതെ പിഴയും കിട്ടും.

ആര്‍പിഎഫ് ക്രൈം ഡിവിഷന്‍ ആന്‍ഡ് ഡിറ്റക്ഷന്‍ സ്‌ക്വാഡാണ് പരിശോധന തുടങ്ങിയത്. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനാണ് നടപടി. പാലക്കാട്, മം?ഗലാപുരം, എറണാകുളം, തിരുവനന്തപുരം തുടങ്ങിയ സ്റ്റേഷനുകളെ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനം. എസ്‌ഐയോ എഎസ്‌ഐയോ നേതൃത്വം നല്‍കുന്ന നാലം?ഗ സംഘമാണ് ഓരോ സ്‌ക്വാഡിലും ഉണ്ടാവുക. 24 മണിക്കൂറും പരിശോധനയുണ്ടാകും.

Signature-ad

മഫ്തിയിലാണ് പരിശോധനയ്ക്ക് എത്തുക. പിടിവീണാല്‍ റെയില്‍വേ നിയമം 164, 165 വകുപ്പുകള്‍ പ്രകാരം കേസെടുക്കും. മൂന്നു വര്‍ഷം വരെ തടവോ 1000 രൂപ പിഴയോ രണ്ടും കൂടിയോ ലഭിക്കാവുന്ന ശിക്ഷയാണ് ഇത്. കനത്ത ചൂടുള്ള കാലാവസ്ഥയില്‍ പടക്കം പൊട്ടിത്തെറിക്കാനും തീവണ്ടിക്ക് തീപിടിക്കാനുമുള്ള സാധ്യതയുള്ളതിനാലാണ് നടപടി കര്‍ശനമാക്കുന്നത്.

 

Back to top button
error: