Month: April 2024

  • Kerala

    പായസം ഇല്ലാതെ എന്ത് വിഷു ?

    സദ്യയ്ക്ക് മാറ്റ്കൂട്ടുന്നത് പായസമാണ്.പാലടയും അടപ്രഥമനും കടലപരിപ്പുമൊക്കെയായി പായസങ്ങളുടെ രുചി നീളുന്നു.   ഇതാ പെട്ടെന്ന് തന്നെ തയാറാക്കാവുന്ന ഒരു അടിപൊളി പായസം കുക്കറിൽ പരിപ്പ് പ്രഥമൻ വയ്ക്കുന്നതെങ്ങനെയെന്ന് നോക്കാം. ചേരുവകൾ  •ചെറുപയർ പരിപ്പ് – ഒന്നര കപ്പ് •ഒരു വലിയ തേങ്ങയുടെ ഒന്നാം പാൽ – മുക്കാൽ കപ്പ് •രണ്ടാം പാൽ – ഒരു കപ്പ് •മൂന്നാം പാൽ – നാലര കപ്പ് •ശർക്കര – 450 ഗ്രാം •വെള്ളം – അരക്കപ്പ് •ഏലക്കാപ്പൊടി – ഒരു ടീസ്പൂൺ •ചുക്കുപൊടി – അര ടീസ്പൂൺ •ജീരകപ്പൊടി – കാൽ ടീസ്പൂൺ •ഉപ്പ് – ഒരു നുള്ള് •നെയ്യ് – രണ്ട് ടേബിൾ സ്പൂൺ •തേങ്ങാക്കൊത്ത് അരിഞ്ഞത് – കാൽ കപ്പ് •അണ്ടിപ്പരിപ്പ് – ഒരു ടേബിൾ സ്പൂൺ •ഉണക്കമുന്തിരി – ഒരു ടേബിൾ സ്പൂൺ തയാറാക്കുന്ന വിധം ചെറുപയർ പരിപ്പ് ഒരു പാനിലേക്ക് ഇട്ട് ചെറുതായി ഫ്രൈ ചെയ്തെടുക്കുക. പകുതി ഫ്രൈ ആകുമ്പോൾ ഇതിന്റെ പകുതി…

    Read More »
  • Kerala

    മലയാളികളുടെ മനസ്സില്‍ ഗൃഹാതുരതയുടെ മഞ്ഞപ്പൂക്കള്‍ വിരിയിച്ചുകൊണ്ട് മറ്റൊരു വിഷുക്കാലംകൂടി

    മലയാളികളുടെ മനസ്സില്‍ ഗൃഹാതുരതയുടെ മഞ്ഞപ്പൂക്കള്‍ വിരിയിച്ചുകൊണ്ട് മറ്റൊരു വിഷുക്കാലംകൂടി. വിഷുക്കണിയാണ് വിഷുവിന്റെ പ്രധാന ചടങ്ങ്. വിഷുദിനത്തില്‍ രാവിലെ ഉണർന്നെഴുന്നേല്‍ക്കുമ്ബോള്‍ ആദ്യമായി കാണുന്ന കാഴ്ചയാണ് വിഷുക്കണി. ഇതിനെ ഒരു വർഷത്തെ മുഴൂവൻ ഐശ്വര്യത്തിന്റെ പ്രതീകമായാണ് കണക്കാക്കുന്നത്. വിഷുക്കൈനീട്ടവും പ്രധാന ആചാരമാണ്. കുടുംബത്തിലെ മുതിർന്നവർ ഇളം തലമുറക്കാർക്ക് നല്‍കുന്ന പണമാണിത്. വിഷുക്കണിക്ക് വേണ്ട വിഭവങ്ങള്‍ നേരത്തെ തന്നെ ഒരുക്കി വെക്കാറുണ്ട്. വെള്ളരി, കണിക്കൊന്ന, പഴങ്ങള്‍, തേങ്ങ, നാണയത്തുട്ടുകള്‍ തുടങ്ങി നിരവധി ഇനങ്ങളാണ് വിഷുക്കണിക്കായി ഒരുക്കുന്നത്. തലേ ദിവസം രാത്രിയില്‍ തന്നെ കണി ഒരുക്കിവെക്കാറാണ് പതിവ്. ഗൾഫിലും വിഷു ആഘോഷങ്ങൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി.കണിക്കുള്ള ഉല്‍പന്നങ്ങള്‍ കേരളത്തില്‍നിന്നും എത്തിക്കഴിഞ്ഞു. കണിക്കൊന്ന, കണി ചക്ക എന്നിവയാണ് ഇവയില്‍ പ്രധാനപ്പെട്ടവ. ടണ്‍ കണക്കിന് വിഷു വിഭവങ്ങളാണ് ഓരോ വിഷുവിനും കേരളത്തില്‍ നിന്നും ഗൾഫ് നാടുകളിലേക്കെത്തുന്നത്. ഓണം കഴിഞ്ഞാല്‍ കേരളീയർ പ്രധാനമായും ആഘോഷിക്കുന്ന ഒന്നാണ് വിഷു . മലയാള മാസം മേടം ഒന്നിനാണ് കാർഷിക ഉത്സവമായ വിഷു ആഘോഷിക്കുന്നത്.തമിഴ്നാട്ടിലും വിഷുദിനമാണ് നവവത്സരമായി…

    Read More »
  • Kerala

    ഐശ്വര്യ‌ത്തിന്റെയും സമൃദ്ധിയുടെയും വിഷു ഇന്ന്, വിരിയട്ടെ മതേതരത്വത്തിന്റെ കണിക്കൊന്നപ്പൂക്കള്‍…!

    കാര്‍ഷിക സമൃദ്ധിയുടെ ഗതകാല സ്മരണകളുണര്‍ത്തി മലയാളിക്കള്‍ക്ക് ഒരു വിഷു കൂടി. കണിക്കൊന്നയും കണിവെളളരിയും കൈനീട്ടവുമൊക്കെ പുതിയ കാലത്തിന് കേവലം യാന്ത്രികാചാരങ്ങള്‍ മാത്രമാകുമ്പോഴും, മലയാളി ഇന്നും വിഷുപ്പുലരിയുടെ തിരുമുല്‍ക്കാഴ്ചയ്ക്കായി കാത്തിരിക്കുന്നു. മേടമാസത്തിലെ വിഷുപ്പുലരിയിൽ കാണുന്ന കണിയുടെ പുണ്യവും സൗഭാഗ്യങ്ങളും വർഷം മുഴുവൻ നിലനിൽക്കും എന്നാണു വിശ്വാസം. സമ്പൽ സമൃദ്ധമായ ഭാവി വർഷമാണു കണി കാണലിന്റെ സങ്കൽപം. വിഷുത്തലേന്നു തന്നെ വീടുകളിലും ക്ഷേത്രങ്ങളിലും കണിയൊരുക്കങ്ങൾ നടത്തുന്നു. കാർഷിക സമൃദ്ധിയുടെ നിറ കാഴ്ചകളുമായാണ് കണി ഒരുക്കുന്നത്. ഐശ്വര്യത്തിന്റെയും സമ്പല്‍സമൃദ്ധിയുടേയും കണി കണ്ടുണരുന്ന മലയാളിക്ക് വിഷു അചാരങ്ങളും ആഘോഷങ്ങളും ഇഴപിരിഞ്ഞു കിടക്കുന്ന ഉത്സവമാണ്. പ്രകൃതിയുമായും മാനവികതയുമായും ഇത്രകണ്ട് ഇഴുകിച്ചേര്‍ന്ന മറ്റൊരു ആഘോഷം മലയാളിക്ക് ഉണ്ടാവില്ല. കണിക്കൊന്നയും നാളികേരവും ചക്കയും, മാങ്ങയും, കണിവെള്ളരിയും, ഓട്ടുരളിയില്‍ നിറയുമ്പോള്‍ അത് വരുംകാലത്തേക്കുള്ള പ്രതീക്ഷയാകുന്നു.   പൂത്തുലഞ്ഞു നില്‍ക്കുന്ന കണിക്കൊന്നയും മുതിര്‍ന്നവരില്‍ നിന്ന് ലഭിക്കുന്ന കൈനീട്ടവും മാമ്പഴ പുളിശ്ശേരിയുടെ സ്വാദില്‍ തൂശനിലയില്‍ വിളമ്പുന്ന വിഷുസദ്യയും മലയാളിക്ക് മറക്കാനുമാവില്ല. കേരളത്തിലെ കര്‍ഷകര്‍ക്ക് അടുത്ത വാര്‍ഷിക…

    Read More »
  • NEWS

    ചില വന്‍മരങ്ങൾ പിഴുതെറിയപ്പെടുന്നത് ചുവട് തുരന്നുവരുന്ന ചിതലുകള്‍ മൂലമാണ്, സ്വന്തം മഹത്വത്തിൽ അഹങ്കരിക്കരുത്

    വെളിച്ചം      താന്‍ വലിയ പണ്ഡിതനാണ് എന്നായിരുന്നു അയാളുടെ വിചാരം. ഒരു ദിവസം കത്തിച്ച തിരിയുമായി വരുന്ന യുവാവിനോട് അയാള്‍ ചോദിച്ചു: “ഈ വെളിച്ചം എവിടെ നിന്നും വരുന്നുവെന്ന് നിനക്കറിയാമോ…?” ആ തിരി ഊതിക്കെടുത്തിയ ശേഷം യുവാവ് പറഞ്ഞു: “ആ വെളിച്ചം എങ്ങോട്ടു പോയി എന്ന് പറയാമെങ്കില്‍ താങ്കള്‍ചോദിച്ചതിന്റെ ഉത്തരം ഞാനും പറയാം…” അയാള്‍ നിശബ്ദമായി തലയും താഴ്ത്തി നടന്നുപോയി. ഈഗോ തകര്‍ക്കപ്പെടുന്ന നിമിഷത്തിലാണ് ഒരാള്‍ അയാളെ ഏറ്റവും നന്നായി അറിയുന്നത്. സ്വയം ബഹുമാനം നല്ലതാണ്. പക്ഷേ, അത് സ്വയം പുകഴ്ത്തല്‍ ആയി രൂപമാറ്റം സംഭവിക്കുമ്പോള്‍ അരോചകമായി മാറുന്നു. സ്വന്തം ശ്രേഷ്ഠതയില്‍ മാത്രം വിശ്വസിക്കുന്നവര്‍ക്ക് ചില തെറ്റിദ്ധാരണകളുണ്ട്. എല്ലാവരും തന്നെ ബഹുമാനിക്കും, അതുകൊണ്ട് തന്നെ തന്നേക്കാള്‍ മികവു കുറഞ്ഞവരെ എളുപ്പത്തില്‍ തറപറ്റിക്കാം, തന്നെ ചോദ്യം ചെയ്യാന്‍ അധികമാരും ധൈര്യപ്പെടില്ല എന്നൊക്കെ. ഇത്തരം മിഥ്യാ സങ്കല്‍പങ്ങളില്‍ അവര്‍ തങ്ങള്‍ക്കുചുറ്റും ആത്മപ്രേമത്തിന്റെ ഒരു ചീട്ടുകൊട്ടാരം തീര്‍ക്കും… പക്ഷേ, അത്തരം ചീട്ടുകൊട്ടാരങ്ങളെ തകര്‍ക്കാന്‍ നിസ്സാരരും,…

    Read More »
  • Kerala

    തെരഞ്ഞെടുപ്പ് കാർട്ടൂൺ വരയ്ക്കു, സമ്മാനം നേടൂ…

         കേരള കാർട്ടൂൺ അക്കാദമിയും ടൂൺസ് അനിമേഷനും ചേർന്ന് സ്ക്കൂൾ, കോളജ് തലത്തിലുള്ളവർക്കും യുവ കാർട്ടൂണിസ്റ്റുകൾക്കുമായി തെരഞ്ഞെടുപ്പ് കാർട്ടൂൺ മത്സരം സംഘടിപ്പിക്കുന്നു. 17 വയസ് വരെയുള്ളവരെ ജൂനിയർ വിഭാഗത്തിലും, 18 വയസ് മുതൽ 25 വയസ് വരെ ഉള്ളവരെ സീനിയർ വിഭാഗത്തിലും ഉൾപ്പെടുത്തും. വയസ് തെളിയിക്കുന്ന സർക്കാർ നൽകിയിരിക്കുന്ന ഏതെങ്കിലും രേഖയുടെ പകർപ്പും കാർട്ടൂണുകൾക്കൊപ്പം സമർപ്പിക്കണം. ഒരാൾക്ക് മൂന്ന് കാർട്ടൂൺ വരെ സമർപ്പിക്കാം. മത്സരത്തിൽ പങ്കെടുക്കുന്നവരുടെ പേര്, വയസ്, വിലാസം, ബന്ധപ്പെടുവാനുള്ള നമ്പർ എന്നിവ ഓരോ രചനയ്ക്ക് പിന്നിലും രേഖപ്പെടുത്തണം. ഇമെയിൽ അയക്കുന്നവർ അതോടൊപ്പം മേൽ സൂചിപ്പിച്ച വിവരങ്ങൾ രേഖപ്പെടുത്തണം. പാർലമെന്റ് തിരഞ്ഞെടുപ്പ് എന്നതാണ് മത്സരത്തിന് വരയ്ക്കേണ്ട കാർട്ടൂണിൻ്റെ വിഷയം. മെയ് മാസം 31 വരെയാണ് കാർട്ടൂണുകൾ സമർപ്പിക്കുവാൻ സാധിക്കുക. [email protected] അല്ലെങ്കിൽ കേരള കാർട്ടൂൺ അക്കാദമിയുടെ (Secretary, Kerala Cartoon Academy,Girinagar 6th Cross Road, Kadavanthra, Kochi – 682 020, Kerala, India) വിലാസത്തിൽ തപാൽ…

    Read More »
  • Kerala

    ‘ആശാൻ യുവകവി പുരസ്‌കാര’ത്തിന് കൃതികൾ ക്ഷണിച്ചു

       തിരുവനന്തപുരം: കായിക്കര ആശാൻ മെമ്മോറിയൽ അസ്സോസിയേഷൻ ‘കെ. സുധാകരൻ സ്മാരക ആശാൻ യുവകവി പുരസ്‌കാര’ത്തിന് കാവ്യസമാഹാരങ്ങൾ ക്ഷണി ക്കുന്നു. അമ്പതിനായിരം (50,000) രൂപയും ഫലകവും പ്രശസ്‌തി പത്രവുമാണ് പുരസ്കാരം. 2023 മാർച്ച് 31-ന് ശേഷം പ്രസിദ്ധീകരിച്ച കാവ്യസമാഹാരങ്ങളാണ് പരിഗണിക്കുന്നത്. 2024 ഏപ്രിൽ 23 ന് നാല്‌പത്തിയഞ്ച് വയസ്സ് കവിയാത്ത യുവകവികൾക്ക് നേരിട്ടോ പ്രസാധകർ വഴിയോ സമാഹാരങ്ങൾ അയക്കാം. കാവ്യസമാഹാരങ്ങളുടെ മൂന്ന് കോപ്പികൾ കൺവീനർ, ആശാൻ യുവകവി പുരസ്‌കാര സമിതി, ആശാൻ മെമ്മോറിയൽ അസ്സോസി യേഷൻ, കായിക്കര പി.ഒ., തിരുവനന്തപുരം – 695 307 എന്ന വിലാസത്തിൽ അയക്കണം.

    Read More »
  • India

    ശൈശവ വിവാഹത്തിന് വിസമ്മതിച്ച കൗമാരക്കാരിക്ക് പഠിച്ച് ഐ.പി.എസ് ഓഫിസറാകാൻ മോഹം

         ശൈശവ വിവാഹത്തിന് വിസമ്മതിച്ച പെണ്‍കുട്ടിക്ക് ഒന്നാം വര്‍ഷ ഇന്റര്‍മീഡിയറ്റ് ബോര്‍ഡ് പരീക്ഷകളില്‍ ആന്ധ്രപ്രദേശില്‍ ഒന്നാം സ്ഥാനം. കര്‍ണൂല്‍ ജില്ലയിലെ പെഡ ഹരിവനം സ്വദേശിനിയായ എസ് നിര്‍മല എന്ന പെണ്‍കുട്ടിയാണു പരീക്ഷയില്‍ 440ല്‍ 421 മാര്‍ക്ക് നേടി നാടിനാകെ അഭിമാനമായത്.  കഴിഞ്ഞവർഷം 89.5 വിജയശതമാനത്തോടെ 600ൽ 537 മാർക്ക് നേടിയാണു നിർമ്മല പത്താം ക്ലാസ് പരീക്ഷ പാസായത്. തങ്ങളുടെ മൂന്നു പെൺമക്കളെയും നേരത്തെ വിവാഹം കഴിപ്പിച്ച മാതാപിതാക്കൾ ഇളയമകളായ നിർമലയെയും വിവാഹം ചെയ്ത് അയയ്ക്കാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചിരുന്നു. പത്താം ക്ലാസ് പരീക്ഷ പാസായ നിർമലയോട് ഉന്നതവിദ്യാഭ്യാസത്തിനായി തങ്ങളുടെ കയ്യിൽ പണമില്ലെന്ന്  രക്ഷകർത്താക്കൾ പറഞ്ഞു. വീടിനു സമീപം  കോളജുകൾ ഇല്ല എന്ന കാര്യവും പറഞ്ഞു. നാട്ടിലെ എംഎൽഎ, വൈ.സായിപ്രസാദ് റെഡ്ഡിയെ സമീപിച്ച നിർമല തനിക്കു പഠിക്കാനുള്ള ആഗ്രഹം അദ്ദേഹത്തോടു പറഞ്ഞു. ജില്ലാ കലക്ടർ ജി.സൃജനയെ  എംഎൽഎ വിവരം അറിയിച്ചു. ജില്ലാ ഭരണകൂടം നിർമലയെ രക്ഷപ്പെടുത്തുകയും അസ്പാരിയിലെ കസ്തൂർബാ ഗാന്ധി ബാലികാ വിദ്യാലയത്തിൽ…

    Read More »
  • Kerala

    ആക്രമിക്കപ്പെട്ട നടിയുടെ വിലാപം: ‘തന്നെ മുറിവേല്‍പ്പിച്ച നീചര്‍ അഹങ്കരിക്കുന്നു, ഇരയ്ക്കു കോട്ട കെട്ടി കരുത്തു പകരേണ്ട കോടതിയില്‍ നിന്നുണ്ടായ ദുരനുഭവം ഞെട്ടിക്കുന്നത്’

      മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ മാറിയതുമായി ബന്ധപ്പെട്ട് നടത്തിയ ജുഡീഷ്യല്‍ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് ഞെട്ടിക്കുന്നതെന്ന് ആക്രമിക്കപ്പെട്ട നടി. തന്റെ സ്വകാര്യത ഈ കോടതിയില്‍ സുരക്ഷിതമല്ലെന്ന അറിവ് പേടിപ്പെടുത്തുന്നതാണെന്ന് നടി സാമൂഹ്യ മാധ്യമത്തില്‍ പങ്കുവച്ച കുറിപ്പില്‍ പറഞ്ഞു. ‘ഇരയാക്കപ്പെട്ട വ്യക്തിക്കു കോട്ട കെട്ടി കരുത്തു പകരേണ്ട കോടതിയില്‍ നിന്നു ഇത്തരം ദുരനുഭവം ഉണ്ടാവുമ്പോള്‍ തകരുന്നത് മുറിവേറ്റ മനുഷ്യരും അഹങ്കരിക്കുന്നത് മുറിവേല്‍പ്പിച്ച നീചരുമാണ്. ഇത് സങ്കടകരമാണ്. സ്വകാര്യത എന്നത് ഒരു വ്യക്തിയുടെ മൗലിക അവകാശമാണെന്നിരിക്കെ കോടതിയില്‍ ഇരുന്ന ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ പലവട്ടം മാറിയതിലൂടെ തനിക്കു നിഷേധിക്കപ്പെട്ടത് ഭരണഘടനഉറപ്പു നല്‍കിയ അവകാശമാണ്.’ കുറിപ്പില്‍ പറയുന്നു. ‘നീതി കിട്ടും വരെ പോരാട്ടം തുടരും; സത്യസന്ധരായ ന്യായാധിപന്മാരുടെ കാലം അവസാനിച്ചിട്ടില്ല എന്ന വിശ്വാസത്തോടെ. ഓരോ ഇന്ത്യന്‍ പൗരന്റേയും അവസാനത്തെ അത്താണിയായ നീതിന്യായ വ്യവസ്ഥയുടെ വിശുദ്ധി തകരില്ലെന്ന പ്രത്യാശയോടെ യാത്ര തുടരുക തന്നെ ചെയ്യും.’ ഇരായായ നടി പ്രതിജ്ഞ ചെയ്യുന്നു.

    Read More »
  • LIFE

    ”കല്യാണം കഴിക്കേണ്ടപ്പോള്‍ അവര്‍ പറയും, ഞാന്‍ നിര്‍ബന്ധിക്കില്ല; അല്ലെങ്കില്‍ ജീവിതകാലം മുഴുവന്‍ പഴി കേള്‍ക്കേണ്ടി വരും”

    മലയാള സിനിമയിലെ താരപുത്രന്‍മാരില്‍ ഏറ്റവും വലിയ ഹൈപ്പ് കിട്ടിയത് മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാലിനാണ്. സിനിമയോട് കടുത്ത ആഗ്രഹമില്ലെങ്കിലും അച്ഛന്റെ പാത പിന്തുടര്‍ന്ന് സിനിമാ രംഗത്തേക്ക് എത്തി. തുടക്കത്തില്‍ ചെയ്ത സിനിമകള്‍ പരാജയപ്പെട്ടെങ്കിലും പിന്നീട് വന്‍ ജനപ്രീതി നേടാന്‍ പ്രണവിന് കഴിഞ്ഞു. ഹൃദയം എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷം പ്രണവ് പ്രധാന വേഷം ചെയ്ത സിനിമയാണ് വര്‍ഷങ്ങള്‍ക്ക് ശേഷം. സിനിമാ രംഗത്തെ മറ്റ് പല താരങ്ങളുടെ മക്കളില്‍ നിന്നും വ്യത്യസ്തരാണ് പ്രണവും സഹോദരി മായ മോഹന്‍ലാലും. ലൈം ലൈറ്റിലേക്ക് വരാന്‍ ഇവര്‍ താല്‍പര്യപ്പെടുന്നില്ല. പ്രണവിനെയും മായയെയും കുറിച്ച് സംസാരിക്കുകയാണ് അമ്മ സുചിത്ര മോഹന്‍ലാല്‍. മൂവി വേള്‍ഡ് മീഡിയയുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം. അവരെപ്പോള്‍ കല്യാണം കഴിക്കണം, ആരെ കല്യാണം കഴിക്കണം എന്നൊക്കെ അവര്‍ക്ക് വിട്ടു. എപ്പോഴും എല്ലാവര്‍ക്കും എപ്പോള്‍ കല്യാണം കഴിക്കും എന്ന ചോദ്യമാണ്. പക്ഷെ ഞാന്‍ അങ്ങനെ ചോദിക്കില്ല. നിങ്ങള്‍ക്ക് സെറ്റില്‍ ഡൗണ്‍ ചെയ്യണമെന്ന് പറയുമ്പോള്‍ നിങ്ങള്‍ വന്ന് പറയൂ, എന്നാണ്…

    Read More »
  • Crime

    ജെസ്‌നയുടെ തിരോധാനത്തില്‍ വര്‍ഗീയ മുതലെടുപ്പിന് ശ്രമം; ലൗ ജിഹാദ് ആരോപണങ്ങള്‍ തള്ളി പിതാവ്

    പത്തനംതിട്ട: മകളുടെ തിരോധാനത്തില്‍ വര്‍ഗീയ മുതലെടുപ്പിന് ശ്രമം നടന്നെന്ന് ജെസ്‌നയുടെ പിതാവ് ജെയിംസ്. ലൗ ജിഹാദ് അടക്കമുള്ള വര്‍ഗീയ ആരോപണങ്ങളെ തള്ളുന്നു. ജെസ്‌നയെ കാണാതായതിന്റെ ചുരുളുകള്‍ മുണ്ടക്കയം ഭാഗത്ത് തന്നെയുണ്ട്. സി.ബി.ഐയെ കുറ്റപ്പെടുത്തുന്നില്ലെന്നും നല്‍കിയതിനേക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താനുണ്ടെന്നും ജെയിംസ് പറഞ്ഞു. ജെസ്‌നയെ അപായപ്പെടുത്തിയതാണ്. ലോക്കല്‍ പൊലീസിന്റെ അന്വേഷണത്തില്‍ വീഴ്ച സംഭവിച്ചു. കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താനുണ്ടെന്നും 19ന് കൂടുതല്‍ വിവരങ്ങള്‍ നല്‍കുമെന്നും ജെയിംസ് വ്യക്തമാക്കി. സി.ബി.ഐ കേസ് അവസാനിപ്പിക്കാന്‍ പോകുന്നു എന്ന സാഹചര്യത്തില്‍ സമാന്തരമായി അന്വേഷണം നടത്തിയെന്നാണ് ജെസ്‌നയുടെ പിതാവ് പറയുന്നത്. ജെസ്ന ജീവിച്ചിരിപ്പില്ലെന്നാണ് പിതാവ് തിരുവനന്തപുരം സി.ജെ.എം കോടതിയില്‍ നല്‍കിയ ഹരജിയില്‍ ചൂണ്ടിക്കാട്ടിയത്. അജ്ഞാത സുഹൃത്തിനെക്കുറിച്ച് വിവരം നല്‍കിയിട്ടും സി.ബി.ഐ അന്വേഷിച്ചില്ല. സുഹൃത്തിനെ സംബന്ധിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ തയ്യാറാണ്. സുഹൃത്ത് തെളിവുകള്‍ നശിപ്പിക്കുമെന്ന് ആശങ്കയുണ്ടെന്നും അദ്ദേഹം നല്‍കിയ ഹരജിയില്‍ പറയുന്നു. രഹസ്യ സ്വഭാവത്തോടെ സി.ബി.ഐ അന്വേഷിക്കാന്‍ തയ്യാറായാല്‍ വിവരം നല്‍കാമെന്നും വ്യക്തമാക്കിയിരുന്നു. ജെസ്ന രഹസ്യമായി വ്യാഴാഴ്ച പ്രാര്‍ത്ഥനയ്ക്ക് പോയിരുന്ന…

    Read More »
Back to top button
error: