KeralaNEWS

‘ആശാൻ യുവകവി പുരസ്‌കാര’ത്തിന് കൃതികൾ ക്ഷണിച്ചു

   തിരുവനന്തപുരം: കായിക്കര ആശാൻ മെമ്മോറിയൽ അസ്സോസിയേഷൻ ‘കെ. സുധാകരൻ സ്മാരക ആശാൻ യുവകവി പുരസ്‌കാര’ത്തിന് കാവ്യസമാഹാരങ്ങൾ ക്ഷണി ക്കുന്നു. അമ്പതിനായിരം (50,000) രൂപയും ഫലകവും പ്രശസ്‌തി പത്രവുമാണ് പുരസ്കാരം. 2023 മാർച്ച് 31-ന് ശേഷം പ്രസിദ്ധീകരിച്ച കാവ്യസമാഹാരങ്ങളാണ് പരിഗണിക്കുന്നത്. 2024 ഏപ്രിൽ 23 ന് നാല്‌പത്തിയഞ്ച് വയസ്സ് കവിയാത്ത യുവകവികൾക്ക് നേരിട്ടോ പ്രസാധകർ വഴിയോ സമാഹാരങ്ങൾ അയക്കാം.

കാവ്യസമാഹാരങ്ങളുടെ മൂന്ന് കോപ്പികൾ കൺവീനർ, ആശാൻ യുവകവി പുരസ്‌കാര സമിതി, ആശാൻ മെമ്മോറിയൽ അസ്സോസി യേഷൻ, കായിക്കര പി.ഒ., തിരുവനന്തപുരം – 695 307 എന്ന വിലാസത്തിൽ അയക്കണം.

Back to top button
error: