KeralaNEWS

തെരഞ്ഞെടുപ്പ് കാർട്ടൂൺ വരയ്ക്കു, സമ്മാനം നേടൂ…

     കേരള കാർട്ടൂൺ അക്കാദമിയും ടൂൺസ് അനിമേഷനും ചേർന്ന് സ്ക്കൂൾ, കോളജ് തലത്തിലുള്ളവർക്കും യുവ കാർട്ടൂണിസ്റ്റുകൾക്കുമായി തെരഞ്ഞെടുപ്പ് കാർട്ടൂൺ മത്സരം സംഘടിപ്പിക്കുന്നു. 17 വയസ് വരെയുള്ളവരെ ജൂനിയർ വിഭാഗത്തിലും, 18 വയസ് മുതൽ 25 വയസ് വരെ ഉള്ളവരെ സീനിയർ വിഭാഗത്തിലും ഉൾപ്പെടുത്തും. വയസ് തെളിയിക്കുന്ന സർക്കാർ നൽകിയിരിക്കുന്ന ഏതെങ്കിലും രേഖയുടെ പകർപ്പും കാർട്ടൂണുകൾക്കൊപ്പം സമർപ്പിക്കണം.

ഒരാൾക്ക് മൂന്ന് കാർട്ടൂൺ വരെ സമർപ്പിക്കാം. മത്സരത്തിൽ പങ്കെടുക്കുന്നവരുടെ പേര്, വയസ്, വിലാസം, ബന്ധപ്പെടുവാനുള്ള നമ്പർ എന്നിവ ഓരോ രചനയ്ക്ക് പിന്നിലും രേഖപ്പെടുത്തണം. ഇമെയിൽ അയക്കുന്നവർ അതോടൊപ്പം മേൽ സൂചിപ്പിച്ച വിവരങ്ങൾ രേഖപ്പെടുത്തണം. പാർലമെന്റ് തിരഞ്ഞെടുപ്പ് എന്നതാണ് മത്സരത്തിന് വരയ്ക്കേണ്ട കാർട്ടൂണിൻ്റെ വിഷയം. മെയ് മാസം 31 വരെയാണ് കാർട്ടൂണുകൾ സമർപ്പിക്കുവാൻ സാധിക്കുക. [email protected] അല്ലെങ്കിൽ കേരള കാർട്ടൂൺ അക്കാദമിയുടെ (Secretary, Kerala Cartoon Academy,Girinagar 6th Cross Road, Kadavanthra, Kochi – 682 020, Kerala, India) വിലാസത്തിൽ തപാൽ മാർഗമോ മത്സരാർത്ഥികൾക്ക് അവരുടെ രചനകൾ അയക്കാം.

10000 രൂപ, 7500 രൂപ, 5000 രൂപ ക്യാഷ് അവാർഡ് ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്ന ജൂനിയർ സീനിയർ വിഭാഗത്തിലുള്ള വിജയികൾക്ക് സമ്മാനിക്കും. ഇതു കൂടാതെ ശില്പം,  സർട്ടിഫിക്കറ്റ്, പുസ്തക കിറ്റ് എന്നിവയും വിജയികൾക്ക് സമ്മാനിക്കും. തിരഞ്ഞെടുക്കപ്പെടുന്ന  മികച്ച യുവ കാർട്ടൂണിസ്റ്റുകൾക്ക് സൗജന്യമായി കാർട്ടൂൺ ശിൽപ്പശാല സംഘടിപ്പിക്കും. ജൂൺ ആദ്യവാരം വിജയികളെ പ്രഖ്യാപിക്കും. ജൂൺ മാസം സമ്മാനങ്ങൾ വിതരണം ചെയ്യും.

സുധീർ നാഥ്, ചെയർമാൻ
കേരള കാർട്ടൂൺ അക്കാദമി

എ സതിഷ് , സെക്രട്ടറി
കേരള കാർട്ടൂൺ അക്കാദമി

Back to top button
error: