”ബല്ലാത്തൊരു നാട്, ബല്ലാത്തൊരു നിയമം, ഇതുവരെ ഇവിടെ ചികിത്സയ്ക്ക് മാത്രം പണം പിരിച്ചാല്‍ മതിയായിരുന്നു,’ എന്നാണ് ശശികല ടീച്ചർ ഫേസ്ബുക്കിലൂടെ പറഞ്ഞത്.
അതേസമയം തീവ്ര ഹിന്ദുത്വ നേതാവായ അഡ്വ. കൃഷ്ണ രാജ് ദയാധനം സ്വരൂപിച്ചതിനെതിരെ ഫേസ്ബുക്കില്‍ കുറിച്ച ഒരു കമന്റ് നിലവില്‍ വ്യാപകമായി പ്രചരിക്കുകയാണ്. ‘മലയാളി പൊളിയല്ല, തല്ലിപൊളിയാണ്. ഒരു കൊലയാളിക്ക് വേണ്ടി 34 കോടി സ്വരൂപിക്കാൻ നടക്കുന്നു. എന്നിട്ട് ആ കൊലയാളിയെ കേരളത്തില്‍ എത്തിക്കണമത്രേ. എല്ലാവരും ജാഗ്രതൈ,’ എന്നായിരുന്നു കൃഷണ രാജിന്റെ ഫേസ്ബുക്ക് കമന്റ്.
മനഃപൂർവമല്ലാത്ത തെറ്റിന് 18 വർഷമായി സൗദി ജയിലില്‍ കഴിയുന്ന റഹീമിനെ മോചിപ്പിക്കാൻ ലോകത്തെമ്ബാടുമുള്ള മലയാളികള്‍ ഒന്നിച്ചപ്പോള്‍ സംഘികള്‍ അവിടെ കണ്ടത് മതവെറിയാണെന്ന് സംഭവത്തിൽ സോഷ്യൽ മീഡിയ പറയുന്നു.
സംഘിയല്ലേ നാട് ഒരുമിച്ച് നില്‍ക്കുന്നത് കണ്ടാല്‍ അസഹിഷ്ണുത തോന്നും. ചികിത്സ ആണെങ്കിലും മറ്റെന്തിനാണെങ്കിലും സംഘിയുടെ ഒരു രൂപ പോലും പിരിച്ച തുകയില്‍ ഉണ്ടാവാനിടയില്ലെന്നും വിമർശനങ്ങള്‍ ഉയരുന്നുണ്ട്.