Month: April 2024

  • India

    ഗുജറത്തിലെ ജൈന ദമ്പതികൾ 200 കോടിയുടെ സ്വത്ത് ദാനം ചെയ്ത് സന്യാസത്തിലേക്ക്

       കോടീശ്വരന്മാരായ ദമ്പതികൾ തങ്ങളുടെ സമ്പത്ത് മുഴവൻ ഉപേക്ഷിച്ച് സന്യാസജീവിതം സ്വീകരിക്കുന്നു. പിന്നെ രാജ്യമാകെ നഗ്നപാദരായി അലഞ്ഞുതിരിഞ്ഞ്  ജീവിതം പുലർത്തുന്നു. സംശയിക്കേണ്ട,  ഗുജറത്തിലെ വൻ വ്യവസായികളും ജൈന ദമ്പതികളുമായ ഭവേഷ് ഭണ്ഡാരിയും ഭാര്യയുമാണ് 200 കോടിയുടെ സമ്പത്ത് ദാനം ചെയ്ത് സന്യാസം സ്വീകരിക്കുന്നത്. ഏപ്രില്‍ 22നാണ് ഇവര്‍ സന്യാസം സ്വീകരിക്കുക. ഹിമ്മത്‌നഗറിലെ കെട്ടിട നിര്‍മ്മാണ വ്യവസായരംഗത്തെ പ്രമുഖ വ്യവസായികളാണ് ഇരുവരും. ഇവരുടെ 19കാരിയായ മകളും 16കാരനായ മകനും 2002ല്‍ സന്യാസം സ്വീകരിച്ചിരുന്നു. അതിന് പിന്നാലെയാണ് സന്യാസം സ്വീകരിക്കാനുള്ള മാതാപിതാക്കളുടെ തീരുമാനം. ഇത്രയേറെ സമ്പത്തുള്ള ഭണ്ഡാരി കുടുംബം സന്യാസം സ്വീകരിക്കുന്ന വാര്‍ത്തകേട്ട് അമ്പരന്നിരിക്കുകയാണ് നാട്ടുകാരും ബന്ധുക്കളും. ഭണ്ഡാരി കുടുംബവും മറ്റ് 35 പേരും നടത്തിയ 4 കിലോമീറ്റര്‍ ഘോഷയാത്രയിലാണ് തങ്ങളുടെ സമ്പത്തുകള്‍ ദാനം ചെയ്തത്. യാത്രയില്‍ രാജകീയ വസ്ത്രം ധരിച്ച ഇരുവരും മൊബൈല്‍ ഫോണുകളും എയര്‍കണ്ടീഷണർ  ഉള്‍പ്പെടെ എല്ലാ സമ്പത്തുകളും സംഭാവന ചെയ്തു. ഏപ്രില്‍ 22 ഓടെ ഇരുവരും ഭൗതികസാഹചര്യങ്ങളെല്ലാം ഉപേക്ഷിച്ച് പൂര്‍ണ…

    Read More »
  • Kerala

    കേരളത്തിൽ എൽഡിഎഫിനെതിരായ വികാരം ബിജെപിക്ക് ഗുണം ചെയ്യും: പത്മജ വേണുഗോപാൽ

    തൃശൂർ: കേരളത്തിൽ എൽഡിഎഫിനെതിരായ വികാരമുണ്ടെന്നും അത് തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ഗുണം ചെയ്യുമെന്നും പത്മജ വേണുഗോപാൽ. അതേസമയം തൃശൂരില്‍ മത്സരം ബി ജെ പിയും എല്‍ ഡി എഫും തമ്മിലാണെന്നും കെ മുരളീധരന്‍ മൂന്നാമതെത്തുമെന്നും അവർ കൂട്ടിച്ചേർത്തു. തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ കോണ്‍ഗ്രസില്‍ പൊട്ടിത്തെറിയുണ്ടാകും. കോണ്‍ഗ്രസുകാർക്കെതിരെ മുരളീധരൻ തന്നെ രംഗത്തെത്തും. ഫലം വന്നതിന് പിന്നാലെ കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ബി ജെ പിയിലെത്തുമെന്നും പത്മജ പറഞ്ഞു. ചെറുപ്പക്കാരും സ്ത്രീകളും ഇന്ന് ബിജെപിക്കൊപ്പമാണ്. കോണ്‍ഗ്രസില്‍ 50 കഴിഞ്ഞവരാണ് യൂത്ത്. ചെറുപ്പക്കാരുടെ ആവേശം കാണുമ്ബോള്‍ കൂടുതല്‍ സീറ്റുകള്‍ ബിജെപിക്ക് കിട്ടുമെന്ന് തോന്നും. ബിജെപി ഒരു വർഗീയ പാർട്ടിയാണെന്ന് തോന്നിയിട്ടില്ല. വർഗീയ പാർട്ടിയാണെങ്കില്‍ അനില്‍ ആന്റണിയും എപി അബ്ദുള്ളക്കുട്ടിയുമൊന്നും വരില്ലല്ലോ. ഇന്നത്തെ കാലത്ത് നമ്മുടെ നാട്ടിലും വികസനം വരണം എന്ന് ചിന്തിക്കുന്നവരാണ് കൂടുതല്‍. അങ്ങനെ ആലോചിക്കുമ്ബോള്‍ മുന്നില്‍ നില്‍ക്കുന്നത് ബിജെപിയാണ്. എത്ര സീറ്റെന്ന് പറയാനാകില്ല, പക്ഷേ ഇത്തവണ കേരളത്തിൽ താമര വിരിയും… അതുറപ്പാണ് – പത്മജ പറഞ്ഞു.

    Read More »
  • Kerala

    രാഹുലിന്റെ ഹെലികോപ്റ്ററില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്റെ പരിശോധന; സംഭവം വയനാട്ടിൽ

    സുല്‍ത്താൻ ബത്തേരി: തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി വയനാട്ടിലെത്തിയ യു.ഡി.എഫ്. സ്ഥാനാർഥി രാഹുല്‍ ഗാന്ധിയുടെ ഹെലികോപ്റ്ററില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്റെ പരിശോധന.  ഹെലികോപ്റ്റർ വഴിയായിരുന്നു രാഹുല്‍ മൈസൂരുവില്‍ നിന്ന് നീലഗിരിയില്‍ എത്തിയത്.രാഹുഗാന്ധി ഇറങ്ങിയതിന് പിന്നാലെ കാത്തുനിന്ന തിരഞ്ഞെടുപ്പ് ഫ്ലയിങ് സ്ക്വാഡ് ഹെലികോപ്റ്ററില്‍ പരിശോധന നടത്തി. അതേസമയം തോട്ടം തൊഴിലാളികളേയും പ്രദേശവാസികളേയും സന്ദർശിച്ച ശേഷം സുല്‍ത്താൻ ബത്തേരിയില്‍ രാഹുലിന്റെ വൻ റോഡ് ഷോയും ഉണ്ടായി. പുല്‍പ്പള്ളി മാനന്തവാടി, വെള്ളമുണ്ട, പടിഞ്ഞാറത്തറ തുടങ്ങിയിടങ്ങളിലും രാഹുലിന്റെ റോഡ് ഷോ ഉണ്ട്.   മാനന്തവാടി രൂപതാ ആസ്ഥാനത്തും രാഹുല്‍ സന്ദർശിക്കും. വൈകിട്ട് കോഴിക്കോട് നടക്കുന്ന പൊതു സമ്മേളനത്തിലും രാഹുല്‍ പങ്കെടുക്കുന്നുണ്ട്.  

    Read More »
  • Kerala

    ഇറാന്‍ സൈന്യം പിടിച്ചെടുത്ത കപ്പലില്‍ മലയാളി യുവതിയും

    തൃശൂർ: ഇറാന്‍ സൈന്യം പിടിച്ചെടുത്ത എംഎസ്സി ഏരീസ് കപ്പലില്‍ മലയാളിയായ യുവതിയും. തൃശൂര്‍ വെളുത്തൂര്‍ സ്വദേശി ആന്റസ ജോസഫാണ് കപ്പലിലുള്ള നാലാമത്തെ മലയാളി.ട്രെയിനിങിന്റെ ഭാഗമായി ഒമ്ബതുമാസമായി ജോലി ചെയ്തുവരികയായിരുന്നു ആന്റസ. ഒമാന്‍ ഉള്‍ക്കടലിന് സമീപം ഹോര്‍മുസ് കടലിടുക്കില്‍ വച്ചാണ് ഇസ്രയേല്‍ ബന്ധമുള്ള എംഎസ് സി ഏരീസ് എന്ന ചരക്കുകപ്പല്‍ ഹെലികോപ്റ്ററില്‍ എത്തിയ ഇറാന്‍ സേനാംഗങ്ങള്‍ പിടിച്ചെടുത്ത് ഇറാന്‍ സമുദ്രപരിധിയിലേക്ക് കൊണ്ടുപോയത്. ഏപ്രില്‍ ഒന്നിന് സിറിയയില്‍ നടന്ന വ്യോമാക്രമണത്തില്‍ ഇറാനിയന്‍ കോണ്‍സുലര്‍ കെട്ടിടത്തിനുള്ളില്‍ രണ്ട് ഇറാനിയന്‍ ജനറല്‍മാര്‍ കൊല്ലപ്പെട്ടതാണ് പ്രകോപനത്തിന് കാരണം.

    Read More »
  • Movie

    തമിഴില്‍ വിജയക്കൊടി പാറിച്ച് തൃഷ; ഭാഗ്യം തേടി നയന്‍സ് മലയാളത്തിലേക്കോ?

    തമിഴ് സിനിമയിലെ ലേഡി സൂപ്പര്‍ സ്റ്റാറായി അറിയപ്പെടുന്ന നടിയണ് നയന്‍താര. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ജവാന്‍ മാത്രമാണ് ബ്ലോക്ക് ബസ്റ്റര്‍ ഹിറ്റ് നേടിയ ചിത്രം. നയന്‍താര ബോളിവുഡില്‍ നായികയായി അരങ്ങേറിയ ചിത്രം കൂടിയായിരുന്നു ജവാന്‍. ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന് പറഞ്ഞാലും അടുത്തിടെയായി നടി അഭിനയിച്ച പല സിനിമകളും പരാജയപ്പെട്ടിരുന്നു. ഏറ്റവും അവസാനം ഇറങ്ങിയ അന്നപൂരണി എന്ന ചിത്രം കനത്ത പരാജയമാണ് നേടിത്. ഓടിടിയില്‍ റിലീസായ ചിത്രം ചില വിവാദങ്ങളെ തുടര്‍ന്ന് പിന്‍വലിക്കുകയും ചെയ്തു. മലയാളത്തിലും 2022ല്‍ നയന്‍താര അഭിനയിച്ച ഗോള്‍ഡ് എന്ന ചിത്രവും കനത്ത പരാജയമായിരുന്നു. കനത്ത തോല്‍വികള്‍ രുചിച്ച് ഇരിക്കുന്നതിനിടെയാണ് ജവാന്‍ എന്ന സിനിമ ലഭിക്കുന്നത്. ഇപ്പോഴിതാ വീണ്ടും മലയാളത്തില്‍ സിനിമ ചെയ്യാനുള്ള ഒരുക്കത്തിലാണ് നയന്‍ താര. നിവിന്‍ പോളിക്കൊപ്പം ഡിയര്‍ സ്റ്റുഡന്റ് എന്ന ചിത്രമാണ് ഇന്ന് പ്രഖ്യാപിച്ചത്. തമിഴിലും മലയാളത്തിലും ഒരുപോലെ ചിത്രീകരിക്കുന്ന സിനിമയുടെ സംവിധാനം ജോര്‍ജ് ഫിലിപ്പും സന്ദീപ് കുമാറും ചേര്‍ന്നാണ്. ചിത്രം പ്രൊഡ്യൂസ് ചെയ്യുന്നത്…

    Read More »
  • Kerala

    കാസർകോട് എയിംസ് യാഥാര്‍ത്ഥ്യമാകും; മോദിയുടെ ഗ്യാരന്റിയാണ് തന്റെ ഉറപ്പ്: എം.എല്‍ അശ്വനി

    കാസർകോട്: പെരിയയില്‍  എയിംസ് യാഥാർത്ഥ്യമാകുമെന്ന് കാസർകോട് മണ്ഡലം എൻഡിഎ സ്ഥനാർത്ഥി എം.എല്‍ അശ്വനി. വാഗ്ദാനങ്ങള്‍ എല്ലാം പാലിച്ച വ്യക്തിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്നും മോദിയുടെ ഗ്യാരന്റിയാണ് തന്റെ ഉറപ്പെന്നും അവർ പറഞ്ഞു. കാസർകോടിന് മള്‍ട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ അത്യാവശ്യമാണ്. നിലവിലെ എംപിയുടെ അനാസ്ഥ കൊണ്ടാണ് കഴിഞ്ഞ ലിസ്റ്റില്‍ ഉണ്ടായിരുന്ന കാസർകോടിന് എയിംസ് നഷ്ടമായത്.ഉന്നതവിദ്യാഭ്യാസത്തിനായി മംഗലാപുരത്തിനെ ആശ്രയിക്കുന്ന പ്രവണതയാണ് ജില്ലയിലെ യുവാക്കള്‍ക്കുള്ളത്. മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇല്ലാത്തതിന്റെ പ്രശ്‌നമാണിതെന്നും അവർ കൂട്ടിച്ചേർത്തു. ഉന്നത വിദ്യാഭ്യാസം കഴിഞ്ഞെത്തുന്ന യുവാക്കള്‍ക്ക് ജോലി വേണം. അതിനായി പരിശ്രമിക്കും. 10 വർഷം കൊണ്ട് രാജ്യം നവഭാരതമായി മാറി. ഓരോ മേഖലയിലെയും മാറ്റം ജനങ്ങള്‍ക്ക് തിരിച്ചറിയാൻ സാധിക്കും. എയിംസ്, റെയില്‍വേ, റോഡ് ഉള്‍പ്പെടെ എല്ലാ മേഖലയിലും ഈ മാറ്റങ്ങള്‍ പ്രകടമാണ്. സ്ത്രീകള്‍, കർഷകർ, യുവജനങ്ങള്‍, സാധാരണക്കാർ എന്നിവർക്ക് വേണ്ടിയുള്ള പദ്ധതികള്‍ക്കാണ് കേന്ദ്രസർക്കാർ മുൻതൂക്കം നല്‍കുന്നത്. കാസർകോടും അത് സാധ്യമാകും. വികസനത്തിനും മുന്നേറ്റത്തിനുമായി ഒരു സ്ത്രീക്ക് അവസരം നല്‍കൂവെന്നാണ് ജനങ്ങളോട് പറയാനുള്ളതെന്നും അശ്വിനി പറഞ്ഞു.

    Read More »
  • India

    പള്ളിയുടെ നിര്‍മാണത്തിനായി സംഭാവന ലഭിച്ച മുട്ട ലേലത്തില്‍ വച്ചു; വിറ്റു പോയത് ആരും പ്രതീക്ഷിക്കാത്ത വിലയ്ക്ക്

    ശ്രീനഗര്‍: പള്ളിയുടെ നിര്‍മാണത്തിനായി സംഭവന ലഭിച്ച മുട്ട ലേലം ചെയ്തത് ആരും പ്രതീക്ഷിക്കാത്ത വിലയില്‍. ജമ്മു കാശ്മീരിലെ സോപോറിലെ മല്‍പോറ ഗ്രാമത്തിലെ പള്ളിക്ക് വേണ്ടി ആളുകള്‍ പല സാധനങ്ങളും സംഭാവനയായി നല്‍കിയിരുന്നു. അക്കൂട്ടത്തില്‍ ഒരു മുട്ടയും ഉണ്ടായിരുന്നു. മസ്ജിദ് കമ്മിറ്റി മുട്ട സ്വീകരിക്കുകയും മറ്റ് സംഭാവനകള്‍ പോലെ ലേലത്തില്‍ വയ്ക്കുകയും ചെയ്തു. പിന്നീട് ഒട്ടും പ്രതീക്ഷിക്കാത്ത കാര്യങ്ങളായിരുന്നു സംഭവിച്ചത്. ലേലത്തില്‍ പങ്കെടുത്തവരെ ഏറ്റവും ആകര്‍ഷിച്ചത് ഈ മുട്ടയായിരുന്നു. ലേലത്തില്‍ മുട്ട സ്വന്തമാക്കിയ ആള്‍ വീണ്ടും അത് പള്ളിക്ക് സംഭാവനയായി നല്‍കി. പള്ളി കമ്മിറ്റി അത് വീണ്ടും ലേലത്തില്‍ വച്ചു. അങ്ങനെ അത് പല കൈകളും മറിഞ്ഞ് ഒടുവില്‍ 70,000 രൂപയ്ക്ക് ഒരാള്‍ മുട്ട വാങ്ങിയതായി നാട്ടുകാര്‍ പറയുന്നു. ആവര്‍ത്തിച്ചുള്ള മുട്ടലേലത്തിലൂടെ രണ്ട് ലക്ഷത്തിലധികം രൂപയാണ് പള്ളിക്ക് ലഭിച്ചത്. ‘ഈ മുട്ടയുടെ ലേലം പൂര്‍ത്തിയാക്കി, ഇതിലൂടെ 2.26 ലക്ഷം രൂപ സമാഹരിച്ചു.’ – പള്ളി കമ്മിറ്റി അംഗം പറഞ്ഞു. നേരത്തെ തമിഴ്നാട്ടിലെ വില്ലുപുരത്തുള്ള…

    Read More »
  • Kerala

    വടം കഴുത്തില്‍ കുരുങ്ങി യുവാവ് മരിച്ച സംഭവം; പോലീസിന്റെ അനാസ്ഥയെന്ന് ആരോപിച്ച് കുടുംബം

    കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷാക്രമീകരണത്തിനായി റോഡിന് കുറുകെ കെട്ടിയിരുന്ന വടം കുടുങ്ങി സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചത് പോലീസിന്റെ അനാസ്ഥമൂലമെന്ന് കുടുംബം. പോലീസ് വടം കെട്ടിയിരുന്നത് യാത്രികര്‍ക്ക് കാണുംവിധമായിരുന്നില്ലെന്ന് മരിച്ച മനോജ് ഉണ്ണിയുടെ സഹോദരി ചിപ്പി ആരോപിച്ചു. സംഭവ സ്ഥലത്ത് വെളിച്ചമില്ലായിരുന്നെന്നും കുറ്റപ്പെടുത്തി. റോഡിലൂടെ കടന്ന് പോകാതിരിക്കാനായി കെട്ടിയ വടം കാണാതെ മുന്നോട്ടുപോയി, വടം കഴുത്തില്‍ തട്ടി മനോജ് ഉണ്ണി തെറിച്ച് വീഴുകയായിരുന്നു. എന്നാല്‍, പോലീസിന്റെ ഭാഗത്തു നിന്ന് വീഴ്ചയുണ്ടായിട്ടില്ലെന്ന് കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ ശ്യാം സുന്ദര്‍ വിശദീകരിച്ചു. മൂന്ന് പോലീസുകാര്‍ സംഭവ സ്ഥലത്തുണ്ടായിരുന്നു, പോലീസ് കൈകാണിച്ചിട്ടും മനോജ് നിര്‍ത്താതെ അമിത വേഗത്തില്‍ പോകുകയായിരുന്നെന്നുമാണ് വിശദീകരണം. വാഹനങ്ങള്‍ കടന്ന് പോകാതിരിക്കാനായി കെട്ടിയിരുന്ന കേബിളിന് അഞ്ച് മീറ്റര്‍ മുമ്പ് തന്നെ പോലീസിനെ വിന്യസിച്ചിരുന്നു.സംഭവ സ്ഥലത്തെ സി.സി.ടി.വി ദൃശ്യം പരിശോധിക്കും. മനോജിന്റെ രക്ത സാമ്പിള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ടെന്നും കമ്മിഷണര്‍ കൂട്ടിച്ചേര്‍ത്തു. വാഹനങ്ങള്‍ കടന്ന് പോകാതിരിക്കാനായി റോഡില്‍ കെട്ടിയ വടത്തിന്റെ മധ്യ ഭാഗത്തായിരുന്നില്ല പോലീസ്…

    Read More »
  • Crime

    അച്ഛന്റെ കാമുകിയെ 16-കാരന്‍ കഴുത്തറത്ത് കൊലപ്പെടുത്തി

    ചെന്നൈ: അച്ഛന്റെ കാമുകിയെ 16-കാരന്‍ കഴുത്തറത്ത് കൊലപ്പെടുത്തി. കോയമ്പത്തൂരിന് സമീപം അന്നൂരിലാണ് സംഭവം. അന്നൂര്‍ സ്വദേശിയായ കനക(35)യാണ് കൊല്ലപ്പെട്ടത്. പ്രതിയായ 16-കാരനെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ട കനക പ്രതിയുടെ അച്ഛന്റെ കാമുകിയാണെന്ന് പോലീസ് പറഞ്ഞു. ഇയാളും കാമുകിയായ കനകയും അന്നൂരിലെ വീട്ടിലാണ് താമസം. ശനിയാഴ്ച രാത്രി ഇവിടേക്കെത്തിയ 16-കാരന്‍ കനകയെ കഴുത്തറത്ത് കൊലപ്പെടുത്തുകയായിരുന്നു. യുവതിയുടെ വയറിലും കുത്തേറ്റിട്ടുണ്ട്. മത്സ്യവില്പ്പനക്കാരനാണ് 16-കാരന്റെ അച്ഛന്‍. ഇയാളുടെ ഭാര്യയും രണ്ട് ആണ്‍മക്കളും അന്നൂരിലെ തന്നെ മറ്റൊരു വീട്ടിലാണ് താമസം. ഭാര്യയും മൂത്തമകനായ 16-കാരനും ഇയാളുടെ മത്സ്യവില്‍പ്പന കേന്ദ്രത്തിലാണ് ജോലിചെയ്യുന്നത്. ഇവിടെവെച്ച് ഇയാള്‍ ഭാര്യയെയും മകനെയും മര്‍ദിക്കുന്നത് പതിവായിരുന്നു. അമ്മയെയും തന്നെയും മര്‍ദിക്കാന്‍ പ്രേരിപ്പിക്കുന്നത് അച്ഛന്റെ കാമുകിയാണെന്നായിരുന്നു 16-കാരന്റെ ധാരണ. ഇതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും പോലീസ് പറഞ്ഞു. ശനിയാഴ്ച രാത്രി മത്സ്യവില്‍പ്പന കേന്ദ്രത്തില്‍നിന്ന് കത്തിയും കൈയിലെടുത്താണ് 16-കാരന്‍ അച്ഛനും കാമുകിയും താമസിക്കുന്ന വീട്ടിലെത്തിയത്. സംഭവസമയം കനക മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. തുടര്‍ന്ന് പ്രതി യുവതിയെ ആക്രമിക്കുകയും കത്തി…

    Read More »
  • Kerala

    ആ ഒരു തരി കനലും കെടും; യുഡിഎഫ് കേരളത്തിൽ ഇരുപതു സീറ്റുകളും തൂത്തുവാരും: കെ സുധാകരൻ

    ആലപ്പുഴ: കേരളത്തിൽ ഇരുപതിൽ ഇരുപത് സീറ്റുകളും യുഡിഎഫ് തൂത്തുവാരുമെന്നും എൽഡിഎഫിന്റെ ആ ഒരു തരി കനലും ഇത്തവണ കെടുമെന്നും കെപിസിസി പ്രസിഡന്റ് ക.സുധാകരൻ. കഴിഞ്ഞതവണ ആലപ്പുഴയിൽ ജയിച്ച എ എം ആരിഫിനെ ഉന്നം വച്ചായിരുന്നു സുധാകരന്റെ പ്രസ്താവന.സംസ്ഥാനത്ത് ആകെയുള്ള ഇരുപത് സീറ്റില്‍ പത്തൊന്‍പതും നേടിക്കൊണ്ട് 2019 ല്‍ യു ഡി എഫ് റെക്കോർഡ് സൃഷ്ടിച്ചിരുന്നു.ഇടത് വിജയം ആലപ്പുഴയില്‍ മാത്രം ഒതുങ്ങി. അന്ന് ജയിച്ച എ എം ആരിഫ് തന്നെയാണ് ഇത്തവണയും ആലപ്പുഴ മണ്ഡലത്തിൽ മത്സരിക്കുന്നത്.അതേസമയം കെ.പി.സി.സി. അധ്യക്ഷൻ കൂടിയായ കെ. സുധാകരൻ ഇത്തവണയും കണ്ണൂർ ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥിയാണ്.കണ്ണൂർ ലോക്സഭാ മണ്ഡലത്തിൽ മൂന്ന് തവണ മത്സരിച്ച സുധാകരൻ 2009-ലും 2019-ലും വിജയിച്ചു. 2014-ൽ പി.കെ.ശ്രീമതിയോട് പരാജയപ്പെട്ടു. 2019-ൽ ശ്രീമതിയെ തന്നെ പരാജയപ്പെടുത്തിയാണ് എംപിയായത്. 94559 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു വിജയം. ഇത്തവണ സിപിഐഎമ്മിനായി പാർട്ടി ജില്ലാ സെക്രട്ടറി കൂടിയായ എം.വി. ജയരാജനാണ് മത്സരിക്കുന്നത്.മുൻ കോൺഗ്രസ് നേതാവായ സി രഘുനാഥാണ് ബിജെപി സ്ഥാനാർത്ഥി.അഞ്ചു പതിറ്റാണ്ട് നീണ്ട കോൺഗ്രസ്…

    Read More »
Back to top button
error: