Month: April 2024

  • Kerala

    ട്രെയിനിനുള്ളില്‍ യുവാവിന് പാമ്പ് കടിയേറ്റു; ഗുരുവായൂര്‍- മധുര എക്സ്പ്രസിലെ യാത്രക്കാരെ ഒഴിപ്പിച്ചു

    കോട്ടയം: ഏറ്റുമാനൂരില്‍ ട്രെയിനിനുള്ളില്‍ വെച്ച് യുവാവിന് പാമ്പു കടിയേറ്റതായി സംശയം. മധുര സ്വദേശി കാര്‍ത്തിക്കിനാണ് കടിയേറ്റത്. യുവാവിനെ വിദഗ്ദ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ വച്ച് സംഭവം നടന്ന ബോഗിയിലെ യാത്രക്കാരെ ഒഴിപ്പിച്ച് സീല്‍ ചെയ്തു. ഗുരുവായൂര്‍- മധുര എക്സ്പ്രസില്‍ വെച്ചാണ് സംഭവം. പാമ്പ് കടിച്ചു എന്ന് പറഞ്ഞതിനെ തുടര്‍ന്ന് ആറാം നമ്പര്‍ ബോഗിയില്‍ യാത്ര ചെയ്തിരുന്ന കാര്‍ത്തിക്കിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കാര്‍ത്തിക്കിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ഡോക്ടര്‍മാര്‍ നല്‍കുന്ന വിവരം. എന്നാല്‍, കടിച്ചത് പാമ്പാണോ അതോ എലിയാണോ എന്ന കാര്യത്തില്‍ സ്ഥിരീകരണം ലഭിക്കാനുണ്ട്. കൂടുതല്‍ പരിശോധന നടത്തിയാല്‍ മാത്രമേ ഇക്കാര്യത്തില്‍ വ്യക്തത വരികയുള്ളൂ. ബോഗിയില്‍ പാമ്പിനെ കണ്ടു എന്നാണ് മറ്റൊരു യാത്രക്കാരില്‍ ചിലര്‍ പറഞ്ഞത്. ഇനി വാല് കണ്ട് പാമ്പാണെന്ന് തെറ്റിദ്ധരിച്ചതാണോ എന്നതടക്കമുള്ള സംശയങ്ങള്‍ തീര്‍ക്കാനുള്ള പരിശോധനയിലാണ് റെയില്‍വേ.  

    Read More »
  • India

    ട്രെയിനില്‍ നിന്ന് 4 കോടി പിടിച്ച സംഭവം; ബിജെപി സ്ഥാനാര്‍ത്ഥി അടക്കം മൂന്ന് പേര്‍ക്ക് സമൻസ്

    ചെന്നൈ: ചെന്നൈയില്‍ ട്രെയിനില്‍ നിന്ന് 4 കോടി രൂപ പിടിച്ച സംഭവത്തില്‍ തിരുനെല്‍വേലിയിലെ ബിജെപി സ്ഥാനാർഥി നൈനാർ നാഗേന്ദ്രൻ അടക്കം 3 പേർക്ക് സമൻസ്. ബിജെപി സംസ്ഥാന വ്യവസായ സെല്‍ അധ്യക്ഷൻ ഗോവർദ്ധനും സമൻസ് നല്‍കിയിട്ടുണ്ട്. തെരഞ്ഞെടുപ്പിന് ശേഷം സൗകര്യപ്രദമായ ദിവസം ഹാജരാകാനാണ് താംബരം പൊലീസ് നിർദേശിച്ചിരിക്കുന്നത്. ചെന്നൈ താംബരം റെയില്‍വേ സ്റ്റേഷനില്‍ തിരഞ്ഞെടുപ്പ് കമ്മിഷൻ ഫ്ളൈയിംഗ് സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് പണം പിടിച്ചെടുത്തത്. ബി.ജെ.പി പ്രവർത്തകനായ എസ്.സതീഷ് (33), ഇയാളുടെ സഹോദരൻ നവീൻ(31), ഡ്രൈവർ പെരുമാള്‍ (26) എന്നിവരെ സംഭവത്തിൽ  അറസ്റ്റ് ചെയ്തിരുന്നു. ചെന്നൈയില്‍ നിന്ന് തിരുനെല്‍വേലിയിലേക്ക് പോവുകയായിരുന്ന നെല്ലയ് എക്‌സ്‌പ്രസിന്റെ എ.സി കമ്ബാർട്ട്‌മെന്റില്‍ നിന്നാണ് ആറ് ബാഗുകളിലായി സൂക്ഷിച്ചിരുന്ന പണം പിടിച്ചെടുത്തത്. ബി.ജെ.പി സ്ഥാനാർത്ഥി നൈനാർ നാഗേന്ദ്രന്റെ നിർദ്ദേശപ്രകാരമാണ് പണം എത്തിച്ചതെന്നാണ് പ്രതികള്‍ മൊഴി നല്‍കിയത്. അറസ്റ്റിലായ ബിജെപി പ്രവർത്തകൻ സതീഷിന്റെ ഫോണില്‍ നിന്ന് നിർണായക വിവരങ്ങള്‍ കിട്ടിയെന്നും പൊലീസ് പറഞ്ഞു. വോട്ടർമാർക്ക് പണം നല്‍കാൻ ശ്രമിച്ച നൈനാറിനെ…

    Read More »
  • Kerala

    ഫോണ്‍ വിളിച്ച് കിണറ്റില്‍ വീണു; രക്ഷിക്കാനിറങ്ങിയ ആളും കിണറ്റില്‍ അകപ്പെട്ടു

    കൊല്ലം: കടയ്ക്കലില്‍ കിണറില്‍ വീണയാളെ രക്ഷപെടുത്താന്‍ ഇറങ്ങിയ യുവാവും കിണറില്‍ അകപ്പെട്ടു. ഫയര്‍ ഫോഴ്സ് എത്തി രണ്ടുപേരെയും രക്ഷപ്പെടുത്തി. പരിക്ക് പറ്റിയ ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടക്കല്‍ വട്ടപച്ച സ്വദേശി വിഷ്ണുവും സുഹൃത്ത് സുമേഷും ആണ് കിണറ്റില്‍ അകപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രി11 മണിയോടെ പഞ്ചായത്ത് കിണറിന്റെ വക്കില്‍ ഇരുന്ന് വിഷ്ണു ഫോണ്‍ ചെയ്യുക ആയിരുന്നു. ഇതിനിടെ വിഷ്ണു 65 അടി താഴ്ചയുള്ള കിണറ്റിലേക്ക് വീണു. ഇതുകണ്ട സുമേഷ് വിഷ്ണുവിനെ രക്ഷിക്കാന്‍ കയര്‍ കെട്ടികിണറ്റിനുള്ളിലേക്ക് ഇറങ്ങിയെങ്കിലും കിണറില്‍ അകപ്പെട്ടുകയായിരുന്നു. നാട്ടുകാര്‍ കടക്കല്‍ ഫയര്‍ ഫോഴ്സില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഇരുവരെയും രക്ഷപെടുത്തി കടക്കല്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. വിഷ്ണുവിന്റെ ഇടതു കാലിനു പൊട്ടലുണ്ട്. സുമേഷിനു ദേഹത്ത് മുറിവേല്‍ക്കുകയും ചെയ്തു.  

    Read More »
  • Kerala

    നെല്ലിയാമ്പതിയില്‍ റോഡില്‍ പുലി ചത്തനിലയില്‍; അന്വേഷണം

    പാലക്കാട്: നെല്ലിയാമ്പതിയിലെ ജനവാസമേഖലയോട് ചേര്‍ന്ന് പുലിയെ ചത്തനിലയില്‍ കണ്ടെത്തി. കൂനംപാലത്താണ് തേയിലത്തോട്ടത്തിനോട് ചേര്‍ന്നുള്ള റോഡില്‍ പുലിയുടെ ജഡം കണ്ടെത്തിയത്. വനംവകുപ്പ് അന്വേഷണം ആരംഭിച്ചു. ഇന്ന് രാവിലെയാണ് സംഭവം. നിരവധി വാഹനങ്ങള്‍ കടന്നുപോകുന്ന റോഡിലാണ് പുലിയെ ചത്തനിലയില്‍ കണ്ടെത്തിയത്. ഒരുപക്ഷേ വാഹനം ഇടിച്ചുമരിച്ചതാകാം എന്നാണ് വനംവകുപ്പ് കരുതുന്നത്. പോസ്റ്റ്മോര്‍ട്ടം അടക്കമുള്ള പരിശോധനകള്‍ പൂര്‍ത്തിയായാല്‍ മാത്രമേ ജീവന്‍ നഷ്ടപ്പെടാനുള്ള യഥാര്‍ഥ കാരണം വ്യക്തമാകുകയുള്ളൂ എന്നാണ് വനംവകുപ്പ് പറയുന്നത്. പുലിക്ക് ഒറ്റനോട്ടത്തില്‍ മറ്റു ആരോ?ഗ്യപ്രശ്‌നങ്ങള്‍ ഉള്ളതായി തോന്നുന്നില്ലെന്നും വനംവകുപ്പ് പറയുന്നു. പ്രായം കുറഞ്ഞ പുലിയാണ്. കൂടുതല്‍ പരിശോധന നടത്തിയാല്‍ മാത്രമേ പുലിക്ക് ജീവന്‍ നഷ്ടപ്പെടാനുള്ള കാരണം വ്യക്തമാകുകയുള്ളൂ എന്നും വനംവകുപ്പ് പറയുന്നു. പ്രദേശത്ത് വന്യജീവി ശല്യം രൂക്ഷമാണ്. നിരവധി തവണ പുലിയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ആനയും പുലിയും ഇടയ്ക്കിടെ ജനവാസമേഖലയില്‍ ഇറങ്ങുന്നതിനെതിരെ നാട്ടുകാര്‍ നിരവധി തവണ പരാതി നല്‍കിയിട്ടുണ്ട്.  

    Read More »
  • Movie

    മമ്മൂട്ടി മാസ്സ് കോമഡി എന്റര്‍ടൈനര്‍ ചിത്രം ‘ടര്‍ബോ’ റിലീസ് പ്രഖ്യാപിച്ചു

    മിഥുന്‍ മാനുവല്‍ തോമസിന്റെ തിരക്കഥയില്‍, മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന മാസ്സ് ആക്ഷന്‍ കോമഡി ചിത്രം ‘ടര്‍ബോ’ ജൂണ്‍ 13ന് തിയറ്ററുകളിലെത്തും. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രം വമ്പന്‍ ബജറ്റിലാണ് ഒരുങ്ങുന്നത്. ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷന്‍ വേഫറര്‍ ഫിലിംസും ഓവര്‍സീസ് ഡിസ്ട്രിബ്യൂഷന്‍ ട്രൂത്ത് ഗ്ലോബല്‍ ഫിലിംസുമാണ്. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന അഞ്ചാമത്തെ സിനിമയാണ് ‘ടര്‍ബോ’. ചിത്രത്തില്‍ ‘ടര്‍ബോ ജോസ്’ എന്ന കഥാപാത്രത്തയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. സിനിമയുടെ ഫസ്റ്റ് ലുക്കും സെക്കന്‍ഡ് ലുക്കും കണ്ടപ്പോള്‍ മുതലേ മമ്മൂട്ടിയുടെ പുതിയ ?ഗെറ്റപ്പ് ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്. കന്നഡ താരം രാജ് ബി ഷെട്ടിയും തെലുങ്ക് നടന്‍ സുനിലുമാണ് മറ്റ് സുപ്രധാന വേഷങ്ങളിലെത്തുന്നത്. ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്‍കിയാണ് ചിത്രം ഒരുങ്ങുന്നത്. വിയറ്റ്‌നാം ഫൈറ്റേര്‍സാണ് ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ചിത്രത്തിന് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് ക്രിസ്റ്റോ സേവ്യറും ടീമും ചേര്‍ന്നാണ്. ഹോളിവുഡ് സിനിമകളിലെ ചേസിങ് സീനുകളില്‍ ഉപയോഗിക്കുന്ന…

    Read More »
  • Kerala

    കാലതാമസം മൂലം 90% സ്ഥാപനങ്ങളും കെ ഫോണില്‍നിന്ന് പിന്‍വാങ്ങി; കിഫ്ബി വായ്പ തിരിച്ചടവ് പ്രതിസന്ധിയിലാകും

    തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഫൈബര്‍ ഒപ്റ്റിക് നെറ്റ്വര്‍ക് സേവനമായ കെ ഫോണിന്റെ വാണിജ്യ കണക്ഷനെടുക്കാന്‍ താല്‍പര്യമറിയിച്ച സ്ഥാപനങ്ങളില്‍ 90 ശതമാനവും പിന്‍വാങ്ങി. കണക്ഷന്‍ നല്‍കുന്നതിലുണ്ടായ താമസമാണു കാരണം. കഴിഞ്ഞ ജൂണില്‍ പദ്ധതി ഉദ്ഘാടനം ചെയ്തു മൂന്നുമാസത്തിനകം 1.34 ലക്ഷം സ്ഥാപനങ്ങളാണു മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി കണക്ഷനു വേണ്ടി രജിസ്റ്റര്‍ ചെയ്തത്. ഇവരെ ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ബന്ധപ്പെട്ടപ്പോഴാണ് 10% ഒഴികെയുള്ളവര്‍ മറ്റു കണക്ഷന്‍ എടുത്തെന്നു വ്യക്തമായത്. ഗാര്‍ഹിക കണക്ഷനു വേണ്ടിയുള്ള 52,000 റജിസ്‌ട്രേഷനുകളും ആപ്പില്‍ ലഭിച്ചിരുന്നു. ഇവയുടെ സ്ഥിതിയെന്തെന്ന പരിശോധനയിലാണു കെ ഫോണ്‍. കഴിഞ്ഞ ജൂണില്‍ താരിഫ് പ്രഖ്യാപിച്ചതാണെങ്കിലും ഇതുവരെ 5000 വാണിജ്യ കണക്ഷന്‍ മാത്രമേ നല്‍കാനായിട്ടുള്ളൂ. 14,000 ബിപിഎല്‍ കുടുംബങ്ങള്‍ക്കു സൗജന്യ കണക്ഷന്‍ നല്‍കാന്‍ പദ്ധതിയിട്ടതില്‍ 7000 കണക്ഷന്‍ മാത്രമാണു പൂര്‍ത്തീകരിച്ചതെന്നും കരാറെടുത്ത കമ്പനി പിന്മാറിയെന്നും മനോരമ കഴിഞ്ഞദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. പദ്ധതി നടത്തിപ്പില്‍ സംഭവിച്ച വലിയ പിഴവിലേക്കാണ് ഈ കണക്കുകള്‍ വിരല്‍ ചൂണ്ടുന്നത്. ബിസിനസ് പിടിക്കാന്‍ ബംഗളൂരു ആസ്ഥാനമായ കമ്പനിക്ക്…

    Read More »
  • Kerala

    പി ഭാസ്‌കരന്‍ ജന്മശതാബ്ധി പുരസ്‌കാരം നടന്‍ രാഘവന്

    തിരുവനന്തപുരം: പി ഭാസ്‌കരന്‍ ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന പി ഭാസ്‌കരന്‍ ജന്മശതാബ്ധി ആഘോഷങ്ങളുടെ ഭാഗമായി പ്രഖ്യാപിച്ച ജന്മശതാബ്ധി പുരസ്‌ക്കാരം നടന്‍ രാഘവന്. 25,000 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങിയതാണ് അവാര്‍ഡ്. ശതാബ്ധി ആഘോഷങ്ങളുടെ ഉദ്ഘാടനദിവസമായ ഏപ്രില്‍ 21-ന് വൈകുന്നേരം 6 മണിക്ക് തിരുവനന്തപുരം അയ്യന്‍കാളി ഹാളില്‍ വെച്ച് വിശ്വചലച്ചിത്രകാരന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ സമര്‍പ്പിക്കുന്നതാണ്. ഏപ്രില്‍ 21 ന് തുടങ്ങി 2025 ഫെബ്രുവരി 25-ന് അവസാനിക്കുന്ന തരത്തില്‍ വിവിധ കലാ- സാംസ്‌കാരിക പരിപാടികളാണ് സജ്ജമാക്കിയിരിക്കുന്നതെന്ന് ഫൗണ്ടേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. ചെയര്‍മാന്‍ സിവി പ്രേംകുമാര്‍, ജനറല്‍ സെക്രട്ടറി എം ആര്‍ മനോജ്, സെക്രട്ടറി ഷൈനി, ട്രഷറര്‍ വിനോദ്കുമാര്‍ കെ, അജയ് തുണ്ടത്തില്‍, ബിജു ഗോള്‍ഡന്‍വോയ്‌സ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

    Read More »
  • LIFE

    യൂട്യൂബര്‍മാര്‍ക്ക് ബെസ്റ്റ് സമയമാണെല്ലോ; 1.5 കോടിയുടെ ലക്ഷ്വറി എസ്യുവി വാങ്ങിയ ആളെ കണ്ടോ…

    ഇന്ത്യയിലെ സെലിബ്രിറ്റികള്‍ക്കിടയിലെ ഏറ്റവും ജനപ്രിയമായ എസ്യുവികളില്‍ ഒന്നാണ് ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍. സണ്ണി ഡിയോള്‍, അര്‍ജുന്‍ കപൂര്‍, ആയുഷ് ശര്‍മ്മ എന്നിവരാണ് ഡിഫെന്‍ഡര്‍ ഉടമകളായ ബോളിവുഡ് താരങ്ങള്‍. ഇപ്പോള്‍ ജനപ്രിയ യൂട്യൂബറും നടനുമായ ഭുവന്‍ ബാം ആ പട്ടികയിലേക്കുള്ള പുതിയ എന്‍ട്രിയാണ്. ഭുവന്‍ സ്വന്തമാക്കിയ ഡിഫെന്‍ഡറിനെ കുറിച്ചുള്ള കൂടുതല്‍ വിശേഷങ്ങള്‍ ചുവടെ വായിക്കാം. കോവിഡ് മഹാമാരിക്കാലത്തിന് ശേഷം അഭിനേതാക്കള്‍ പലരും യൂട്യൂബേഴ്സായി മാറിയിരുന്നു. യൂട്യൂബ് വേ്ലാഗിംഗിലൂടെ പ്രശസ്തരായി മാറിയ പലരും അഭിനേതാക്കളായി മാറിയ കാഴ്ചയും നാം കണ്ടു. യൂട്യൂബില്‍ രസകരമായ വീഡിയോകള്‍ പോസ്റ്റ് ചെയ്താണ് ഭുവന്‍ ബാം പ്രശസ്തനായത്. 2023-ല്‍ പുറത്തിറങ്ങിയ തസാ ഖബര്‍, റഫ്ത റഫ്ത എന്നീ ഷോകളിലൂടെയാണ് ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലെ താരമായ ഭുവനെ ജനങ്ങള്‍ അവസാനമായി കണ്ടത്. നടന്‍, നിര്‍മാതാവ് എന്നീ നിലകളില്‍ പുത്തന്‍ പ്രൊജക്ടുകള്‍ അണിയറയില്‍ ഒരുങ്ങുന്നതിനിടെയാണ് താരം പുതിയ കാര്‍ ഗരാജില്‍ എത്തിച്ചിരിക്കുന്നത്. ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍ ലക്ഷ്വറി എസ്യുവിയാണ് ഭുവന്‍ ബാം സ്വന്തമാക്കിയിരിക്കുന്നത്. ആഗോളതലത്തില്‍…

    Read More »
  • Kerala

    മുണ്ടക്കയത്ത് ജനങ്ങളെ ഭീതിയിലാക്കി പെരുന്തേനീച്ച കൂട്

    കോട്ടയം: ജനങ്ങളെ ഭീതിയിലാക്കി പെരുന്തേനീച്ച കൂട്. മുണ്ടക്കയം നഗര പ്രദേശത്തിലാണ് തേനീച്ച കൂട് ജനങ്ങള്‍ക്ക് ഭീഷണിയാകുന്നത്.നഗര പ്രദേശത്ത് മാത്രം പത്തിലധികം പെരുന്തേനിച്ച കൂടുകളുണ്ട്. ഹോസ്പിറ്റല്‍ ജംഗ്ഷന് സമീപത്തെ സ്വകാര്യ ബില്‍ഡിങ്ങിന് മുകളില്‍ നിരവധി കൂടുകളുണ്ട്. ദിവസേന ആയിരക്കണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന ദേശീയപാതയോട് ചേര്‍ന്നു നില്‍ക്കുന്ന പ്രദേശമാണിത്. അര്‍മാണി ഹോട്ടലിന് സമീപത്തെ മറ്റൊരു കെട്ടിടത്തിലും തേനീച്ചകള്‍ കൂട് കൂട്ടിയിട്ടുണ്ട്. കാക്കയും പരുന്തും ഉള്‍പ്പെടെയുളള പക്ഷികള്‍ കൂട് ആക്രമിച്ചാല്‍ തേനീച്ചകള്‍ ഇളകുമെന്ന ഭീതിയിലാണ് നാട്ടുക്കാര്‍. കഴിഞ്ഞ ദിവസം മരണാനന്തര ചടങ്ങിനിടെ ആളുകളെ തേനീച്ചകള്‍ ആക്രമിച്ചിരുന്നു. അപകട സാധ്യത മുന്നില്‍ക്കണ്ട് നാട്ടുകാര്‍ പൊലീസിലും ഫയര്‍ഫോഴ്‌സിലും വിവരം അറിയിച്ചിട്ടുണ്ട്. വനം വകുപ്പിന്റെ സഹകരണത്തോടെ തേനീച്ച കൂടുകള്‍ നീക്കാനാണ് ശ്രമം.  

    Read More »
  • Crime

    അടച്ചിട്ട വീട്ടിലെ 350 പവന്‍ സ്വര്‍ണം കവര്‍ന്നത് ആസൂത്രിതം; സിസിസിടി ദൃശ്യങ്ങള്‍ നശിപ്പിച്ച നിലയില്‍

    മലപ്പുറം: പൊന്നാനിയില്‍ അടച്ചിട്ട വീട് കുത്തിത്തുറന്ന് 350 പവന്‍ സ്വര്‍ണം കവര്‍ന്ന സംഭവത്തില്‍ സ്ഥിരം മോഷ്ടാക്കളെ കേന്ദ്രീകരിച്ച് അന്വേഷണം. പ്രതികളെന്ന് സംശയിക്കുന്ന അടുത്തകാലത്തായി ജയിലില്‍ നിന്നിറങ്ങിയവരെയും പട്ടിക ശേഖരിച്ചാണ് അന്വേഷണം നടക്കുന്നത്. കവര്‍ച്ച നടന്ന വീട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ നശിപ്പിക്കപ്പെട്ടത് പൊലീസിന് തെളിവുകള്‍ ശേഖരിക്കുന്നതിന് തിരിച്ചടിയായി. കൃത്യമായ ആസൂത്രണത്തോടെയാണ് കവര്‍ച്ച നടത്തിയതെന്നാണ് നിഗമനം. കവര്‍ച്ചയ്ക്ക് പിന്നില്‍ ഒന്നിലധികം പേര്‍ ഉണ്ടാകാനുള്ള സാധ്യയും പൊലീസ് തള്ളിക്കളയുന്നില്ല. തിരൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. പൊന്നാനി ഐശ്വര്യ തിയറ്ററിന് സമീപമുള്ള രാജേഷിന്റെ വീട്ടിലാണ് വന്‍കവര്‍ച്ച നടന്നത്. ഇന്നലെയാണ് കവര്‍ച്ചാവിവരം അറിയുന്നത്. രാജേഷ് കുടുംബവുമൊന്നിച്ച് ദുബായിലാണ് താമസിക്കുന്നത്. രണ്ടാഴ്ച മുന്‍പാണ് ഇവര്‍ വീട്ടില്‍ വന്ന് മടങ്ങിയത്. ശനിയാഴ്ച വീട് വൃത്തിയാക്കാന്‍ വന്ന ജോലിക്കാരി വീടിന്റെ പിറകുവശത്തെ ഗ്രില്‍ തകര്‍ന്ന നിലയില്‍ കാണുകയായിരുന്നു. തുടര്‍ന്ന് അകത്തുകയറി നോക്കിയപ്പോള്‍ അലമാരയും മുറികളും തുറന്നിട്ട നിലയില്‍ കണ്ടെത്തി. ഉടന്‍ തന്നെ വീട്ടുജോലിക്കാരി വീട്ടുടമയെ വിവരം അറിയിക്കുകയായിരുന്നു.  

    Read More »
Back to top button
error: