KeralaNEWS

കാസർകോട് എയിംസ് യാഥാര്‍ത്ഥ്യമാകും; മോദിയുടെ ഗ്യാരന്റിയാണ് തന്റെ ഉറപ്പ്: എം.എല്‍ അശ്വനി

കാസർകോട്: പെരിയയില്‍  എയിംസ് യാഥാർത്ഥ്യമാകുമെന്ന് കാസർകോട് മണ്ഡലം എൻഡിഎ സ്ഥനാർത്ഥി എം.എല്‍ അശ്വനി.
വാഗ്ദാനങ്ങള്‍ എല്ലാം പാലിച്ച വ്യക്തിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്നും മോദിയുടെ ഗ്യാരന്റിയാണ് തന്റെ ഉറപ്പെന്നും അവർ പറഞ്ഞു.

കാസർകോടിന് മള്‍ട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ അത്യാവശ്യമാണ്. നിലവിലെ എംപിയുടെ അനാസ്ഥ കൊണ്ടാണ് കഴിഞ്ഞ ലിസ്റ്റില്‍ ഉണ്ടായിരുന്ന കാസർകോടിന് എയിംസ് നഷ്ടമായത്.ഉന്നതവിദ്യാഭ്യാസത്തിനായി മംഗലാപുരത്തിനെ ആശ്രയിക്കുന്ന പ്രവണതയാണ് ജില്ലയിലെ യുവാക്കള്‍ക്കുള്ളത്. മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇല്ലാത്തതിന്റെ പ്രശ്‌നമാണിതെന്നും അവർ കൂട്ടിച്ചേർത്തു.

ഉന്നത വിദ്യാഭ്യാസം കഴിഞ്ഞെത്തുന്ന യുവാക്കള്‍ക്ക് ജോലി വേണം. അതിനായി പരിശ്രമിക്കും. 10 വർഷം കൊണ്ട് രാജ്യം നവഭാരതമായി മാറി. ഓരോ മേഖലയിലെയും മാറ്റം ജനങ്ങള്‍ക്ക് തിരിച്ചറിയാൻ സാധിക്കും. എയിംസ്, റെയില്‍വേ, റോഡ് ഉള്‍പ്പെടെ എല്ലാ മേഖലയിലും ഈ മാറ്റങ്ങള്‍ പ്രകടമാണ്. സ്ത്രീകള്‍, കർഷകർ, യുവജനങ്ങള്‍, സാധാരണക്കാർ എന്നിവർക്ക് വേണ്ടിയുള്ള പദ്ധതികള്‍ക്കാണ് കേന്ദ്രസർക്കാർ മുൻതൂക്കം നല്‍കുന്നത്.

കാസർകോടും അത് സാധ്യമാകും. വികസനത്തിനും മുന്നേറ്റത്തിനുമായി ഒരു സ്ത്രീക്ക് അവസരം നല്‍കൂവെന്നാണ് ജനങ്ങളോട് പറയാനുള്ളതെന്നും അശ്വിനി പറഞ്ഞു.

Back to top button
error: