MovieNEWS

തമിഴില്‍ വിജയക്കൊടി പാറിച്ച് തൃഷ; ഭാഗ്യം തേടി നയന്‍സ് മലയാളത്തിലേക്കോ?

മിഴ് സിനിമയിലെ ലേഡി സൂപ്പര്‍ സ്റ്റാറായി അറിയപ്പെടുന്ന നടിയണ് നയന്‍താര. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ജവാന്‍ മാത്രമാണ് ബ്ലോക്ക് ബസ്റ്റര്‍ ഹിറ്റ് നേടിയ ചിത്രം. നയന്‍താര ബോളിവുഡില്‍ നായികയായി അരങ്ങേറിയ ചിത്രം കൂടിയായിരുന്നു ജവാന്‍. ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന് പറഞ്ഞാലും അടുത്തിടെയായി നടി അഭിനയിച്ച പല സിനിമകളും പരാജയപ്പെട്ടിരുന്നു.

ഏറ്റവും അവസാനം ഇറങ്ങിയ അന്നപൂരണി എന്ന ചിത്രം കനത്ത പരാജയമാണ് നേടിത്. ഓടിടിയില്‍ റിലീസായ ചിത്രം ചില വിവാദങ്ങളെ തുടര്‍ന്ന് പിന്‍വലിക്കുകയും ചെയ്തു. മലയാളത്തിലും 2022ല്‍ നയന്‍താര അഭിനയിച്ച ഗോള്‍ഡ് എന്ന ചിത്രവും കനത്ത പരാജയമായിരുന്നു. കനത്ത തോല്‍വികള്‍ രുചിച്ച് ഇരിക്കുന്നതിനിടെയാണ് ജവാന്‍ എന്ന സിനിമ ലഭിക്കുന്നത്.

ഇപ്പോഴിതാ വീണ്ടും മലയാളത്തില്‍ സിനിമ ചെയ്യാനുള്ള ഒരുക്കത്തിലാണ് നയന്‍ താര. നിവിന്‍ പോളിക്കൊപ്പം ഡിയര്‍ സ്റ്റുഡന്റ് എന്ന ചിത്രമാണ് ഇന്ന് പ്രഖ്യാപിച്ചത്. തമിഴിലും മലയാളത്തിലും ഒരുപോലെ ചിത്രീകരിക്കുന്ന സിനിമയുടെ സംവിധാനം ജോര്‍ജ് ഫിലിപ്പും സന്ദീപ് കുമാറും ചേര്‍ന്നാണ്. ചിത്രം പ്രൊഡ്യൂസ് ചെയ്യുന്നത് നിവിന്‍ പോളി തന്നെയാണ്.

തുടര്‍ച്ചെയായുള്ള പരാജയങ്ങള്‍ നയന്‍താരയെ തളര്‍ത്തിയെന്നും തൃഷയ്ക്കാണ് നയന്‍താരയെക്കാള്‍ മാര്‍ക്കറ്റ് എന്നുമാണ് പൊതുവില്‍ ഉയരുന്ന ശ്രുതി. തമിഴില്‍ വലിയ പ്രൊജക്ടുകള്‍ കമ്മിറ്റ് ചെയ്യാനാണ് നയന്‍ താരയ്ക്ക് താത്പര്യമെങ്കിലും ഇപ്പോള്‍ അധികം നടിയെ തേടിയെത്തുന്നില്ല എന്ന യാഥാര്‍ത്ഥ്യവും നിലനില്‍ക്കുന്നുണ്ട്.

ഇടക്കാലത്ത് വളരെ കുറച്ച് സിനിമകളില്‍ മാത്രമായിരുന്നു തൃഷ അഭിനയിച്ച് വന്നത്. 96ന് ശേഷം പേട്ട, തുടര്‍ന്ന് പൊന്നിയിന്‍ സെല്‍വന്‍ എന്നീ സിനിമകള്‍ നടിക്ക് വലിയ മാര്‍ക്കറ്റാണ് നേടിക്കൊടുത്തത്. ലിയോയിലെ കഥാപാത്രവും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. ഇപ്പോള്‍ തല അജിത്തിനൊപ്പം വിടാ മുയര്‍ച്ചി, തഗ് ലൈഫ്, മലയാളത്തില്‍ മോഹന്‍ ലാല്‍ പ്രധാന വേഷത്തിലെത്തുന്ന റാം തുടങ്ങിയ ചിത്രങ്ങളില്‍ തൃഷ അഭിനയിക്കുന്നുണ്ട്.

തമിഴില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിമാരില്‍ ഒരാളായിരുന്നു നയന്‍താര. ഒരു ഇടവേളയ്ക്ക് ശേഷം പ്രതിഫലത്തിന്റെ കാര്യത്തില്‍ നയന്‍താരയെ തൃഷ മറികടന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്തായാലും രണ്ട് നടിമാരും ഇപ്പോള്‍ മലയാളത്തില്‍ അഭിനയിക്കാനൊരുങ്ങുകയാണ്.

2002ല്‍ മൗനം പേസിയതേ എന്ന ചിത്രത്തിലൂടെ നായികയായി സിനിമയിലെത്തിയ താരമാണ് തൃഷ കൃഷ്ണന്‍. തുടര്‍ന്ന് ലേസാ ലേസാ, സാമി, അലൈ, എനക്ക് 20 ഉനക്ക് 18, വര്‍ഷം, ഗില്ലി, തിരുപ്പാച്ചി, ഉനക്കും എനക്കും തുടങ്ങി നിരവധി സിനിമകളില്‍ വേഷമിട്ടു. തൃഷ എന്ന നടി നടന്നു കയറിയത് തമിഴ് ജനതയുടെ മനസിലേക്കായിരുന്നു.

യെന്നൈ അറിന്താള്‍, യെ മായാ ചെസാവേ, കുരുവി, തുടങ്ങി തമിഴിലും തെലുങ്കിലുമായി നിരവധി സിനിമകളില്‍ അഭിനയിച്ചു. മലയാളത്തില്‍ ഹേയ് ജൂഡ് എന്ന സിനിമയിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. നയന്‍താരയും തന്റെ സിനിമാ കരിയര്‍ ആരംഭിക്കുന്നത് ഏകദേശം ഇതേ സമയത്ത് തന്നെയാണ്. 2003ല്‍ മനസിനക്കരെ എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തേക്കെത്തുന്നത്.

മലയാളത്തില്‍ ചില സിനിമകളില്‍ അഭിനയിച്ചെങ്കിലും തമിഴ് നാട്ടിലാണ് നയന്‍താരയ്ക്ക് ഭാഗ്യം തെളിഞ്ഞത്. ഗ്ലാമറസ് വേഷങ്ങളിലടക്കം തിളങ്ങിയ നടി പെട്ടെന്നാണ് തമിഴിലെ ലേഡി സൂപ്പര്‍ സ്റ്റാറായത്. ഇപ്പോള്‍ സംവിധായകന്‍ വിഗ്‌നേഷ് ശിവനെ വിവാഹം കഴിച്ച് രണ്ട് കുഞ്ഞുങ്ങള്‍ക്കൊപ്പമാണ് താമസിക്കുന്നത്. എന്നാല്‍ അഭിനയവും ഒപ്പം തുടരുന്നുണ്ട് നടി.

 

Back to top button
error: