കഴിഞ്ഞതവണ ആലപ്പുഴയിൽ ജയിച്ച എ എം ആരിഫിനെ ഉന്നം വച്ചായിരുന്നു സുധാകരന്റെ പ്രസ്താവന.സംസ്ഥാനത്ത് ആകെയുള്ള ഇരുപത് സീറ്റില്‍ പത്തൊന്‍പതും നേടിക്കൊണ്ട് 2019 ല്‍ യു ഡി എഫ് റെക്കോർഡ് സൃഷ്ടിച്ചിരുന്നു.ഇടത് വിജയം ആലപ്പുഴയില്‍ മാത്രം ഒതുങ്ങി.
അന്ന് ജയിച്ച എ എം ആരിഫ് തന്നെയാണ് ഇത്തവണയും ആലപ്പുഴ മണ്ഡലത്തിൽ മത്സരിക്കുന്നത്.അതേസമയം കെ.പി.സി.സി. അധ്യക്ഷൻ കൂടിയായ കെ. സുധാകരൻ ഇത്തവണയും കണ്ണൂർ ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥിയാണ്.കണ്ണൂർ ലോക്സഭാ മണ്ഡലത്തിൽ മൂന്ന് തവണ മത്സരിച്ച സുധാകരൻ 2009-ലും 2019-ലും വിജയിച്ചു. 2014-ൽ പി.കെ.ശ്രീമതിയോട് പരാജയപ്പെട്ടു. 2019-ൽ ശ്രീമതിയെ തന്നെ പരാജയപ്പെടുത്തിയാണ് എംപിയായത്. 94559 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു വിജയം.
ഇത്തവണ സിപിഐഎമ്മിനായി പാർട്ടി ജില്ലാ സെക്രട്ടറി കൂടിയായ എം.വി. ജയരാജനാണ് മത്സരിക്കുന്നത്.മുൻ കോൺഗ്രസ് നേതാവായ സി രഘുനാഥാണ് ബിജെപി സ്ഥാനാർത്ഥി.അഞ്ചു പതിറ്റാണ്ട് നീണ്ട കോൺഗ്രസ് ബന്ധം പൊടുന്നനെ അവസാനിപ്പിച്ചാണ് സി രഘുനാഥ് ബിജെപിയിൽ എത്തുന്നത്. പാർട്ടി വിട്ടു അധികം വൈകാതെ തന്നെ ദേശീയ അധ്യക്ഷൻ രഘുനാഥിനെ ബിജെപി ദേശീയ സമിതിയിലേക്ക് സ്വീകരിച്ചു. ഇപ്പോൾ കണ്ണൂർ പാർലമെന്‍റ് മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയുമാക്കി.