തൃശൂർ: കേരളത്തിൽ എൽഡിഎഫിനെതിരായ വികാരമുണ്ടെന്നും അത് തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ഗുണം ചെയ്യുമെന്നും പത്മജ വേണുഗോപാൽ.
അതേസമയം തൃശൂരില്‍ മത്സരം ബി ജെ പിയും എല്‍ ഡി എഫും തമ്മിലാണെന്നും കെ മുരളീധരന്‍ മൂന്നാമതെത്തുമെന്നും അവർ കൂട്ടിച്ചേർത്തു.
തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ കോണ്‍ഗ്രസില്‍ പൊട്ടിത്തെറിയുണ്ടാകും. കോണ്‍ഗ്രസുകാർക്കെതിരെ മുരളീധരൻ തന്നെ രംഗത്തെത്തും. ഫലം വന്നതിന് പിന്നാലെ കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ബി ജെ പിയിലെത്തുമെന്നും പത്മജ പറഞ്ഞു.
ചെറുപ്പക്കാരും സ്ത്രീകളും ഇന്ന് ബിജെപിക്കൊപ്പമാണ്. കോണ്‍ഗ്രസില്‍ 50 കഴിഞ്ഞവരാണ് യൂത്ത്. ചെറുപ്പക്കാരുടെ ആവേശം കാണുമ്ബോള്‍ കൂടുതല്‍ സീറ്റുകള്‍ ബിജെപിക്ക് കിട്ടുമെന്ന് തോന്നും. ബിജെപി ഒരു വർഗീയ പാർട്ടിയാണെന്ന് തോന്നിയിട്ടില്ല. വർഗീയ പാർട്ടിയാണെങ്കില്‍ അനില്‍ ആന്റണിയും എപി അബ്ദുള്ളക്കുട്ടിയുമൊന്നും വരില്ലല്ലോ. ഇന്നത്തെ കാലത്ത് നമ്മുടെ നാട്ടിലും വികസനം വരണം എന്ന് ചിന്തിക്കുന്നവരാണ് കൂടുതല്‍. അങ്ങനെ ആലോചിക്കുമ്ബോള്‍ മുന്നില്‍ നില്‍ക്കുന്നത് ബിജെപിയാണ്. എത്ര സീറ്റെന്ന് പറയാനാകില്ല, പക്ഷേ ഇത്തവണ കേരളത്തിൽ താമര വിരിയും… അതുറപ്പാണ് – പത്മജ പറഞ്ഞു.