ലഖ്‌നൗ: നിർമാണത്തിലിരിക്കുന്ന വീടിന്‍റെ മേല്‍ക്കൂര തകർന്നുവീണ് ഉത്തർപ്രദേശില്‍ രണ്ട് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം.മോഹിത് (30), പിയൂഷ് (28) എന്നിവരാണ് മരിച്ചത്.
സംഭവത്തില്‍ 17 പേർക്ക് പരിക്കേല്‍ക്കുകയുമുണ്ടായി. മുസാഫർനഗറിലെ ടാല്‍ഡ ഗ്രാമത്തിലാണ് സംഭവം. പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരില്‍ ഒരാളുടെ നില ഗുരുതരമാണ്.
പോലീസ് കെട്ടിടമുടമയെയും കരാറുകാരനെയും അറസ്റ്റു ചെയ്തിട്ടുണ്ട്.