KeralaNEWS

വടക്കേയിന്ത്യയിലെങ്ങും ബിജെപി തരംഗമോ മോദി തരംഗമോ ഇല്ല; അതിനാൽ തെക്കേയിന്ത്യയിൽ ചുറ്റിത്തിരിയുന്നു: കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ

ബംഗളൂരു: വടക്കേയിന്ത്യയിലെങ്ങും ബിജെപി തരംഗമോ മോദി തരംഗമോ ഇല്ലെന്നും അതിനാൽ മോദി ഉൾപ്പെടെ ബിജെപി നേതാക്കൾ കൂട്ടത്തോടെ തെക്കേയിന്ത്യയിൽ ചുറ്റിത്തിരിയുകയാണെന്നും കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ.

നരേന്ദ്രമോദിക്കും ബിജെപി നേതാക്കള്‍ക്കും ഉറക്കമില്ലാത്ത രാത്രികളാകും ഈ തെരഞ്ഞെടുപ്പ് സമ്മാനിക്കുകയെന്നും ഡി.കെ ശിവകുമാർ പറഞ്ഞു. തിരുവനന്തപുരത്ത് ശശി തരൂരിന്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥമുള്ള റോഡ് ഷോയില്‍ പങ്കെടുത്തശേഷം ഇന്ദിരാഭവനില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ശിവകുമാർ.

ഇക്കുറി ഇന്ത്യാ സഖ്യം ദേശീയതലത്തില്‍ സർക്കാർ രൂപീകരിക്കുമെന്നതില്‍ സംശയം വേണ്ട. വലിയ മുന്നേറ്റമുണ്ടാക്കുമെന്ന് ബിജെപിയും മോദിയും ആവർത്തിക്കുന്നുണ്ടെങ്കിലും തിരിച്ചടിയുണ്ടാകുമെന്ന് അവർക്കു തന്നെ അറിയാം.അതിനാലാണ് ഇത്രയും നാൾ ഇല്ലാത്ത ദക്ഷിണേന്ത്യൻ പ്രേമവവുമായി ഇവിടെ ചുറ്റിത്തിരിയുന്നത്.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ രാജ്യത്തൊരിടത്തും ബിജെപി തരംഗമോ മോദി തരംഗമോ നിലനില്‍ക്കുന്നില്ലെന്നും  ഡി.കെ ശിവകുമാർ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: