KeralaNEWS

ബൈക്ക് സ്റ്റാൻഡിൽ വയ്ക്കുന്നതിനിടെ റോഡിലേക്ക് മറിഞ്ഞു; ബസിനടിയിൽപ്പെട്ട് ബാർബർ ഷോപ്പ് ഉടമയ്ക്ക് ദാരുണാന്ത്യം

കോട്ടയം: കുറിച്ചി കുഞ്ഞൻകവലയില്‍ നിയന്ത്രണം നഷ്ടമായ ബൈക്ക് ബസിനടിയിലേക്ക് മറിഞ്ഞ് ബാർബർ ഷോപ്പ് ഉടമയ്ക്ക് ദാരുണാന്ത്യം.

കുറിച്ചി സചിവോത്തമപുരം സ്വദേശി അനില്‍ കുമാര്‍ (52) ആണ് മരിച്ചത്. വൈകിട്ട് 4 മണിയോടെയായിരുന്നു അപകടം ഉണ്ടായത്.

കുറിച്ചി കുഞ്ഞൻകവലയില്‍ ബൈക്കില്‍ എത്തിയ അനില്‍കുമാർ,  റോഡരികിലേക്കൊതുക്കിയ  ശേഷം ബൈക്കില്‍ നിന്നും ഇറങ്ങുന്നതിനിടെ  ബൈക്ക് എതിർവശത്തേയ്ക്ക് മറിയുകയായിരുന്നു.ഈ സമയം കോട്ടയം ഭാഗത്തേയ്ക്ക് പോകാനായി എത്തിയ സ്വകാര്യ ബസ് അനില്‍ കുമാറിന്റെ മുകളിൽ കൂടി കയറിയിറങ്ങുകയായിരുന്നു.

ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംസ്‌കാരം പിന്നീട് നടക്കും. ഭാര്യ – ബിന്ദു. മക്കള്‍ – ഗോപിക, അമല്‍.

Back to top button
error: