KeralaNEWS

ലോട്ടറിയെടുത്തത് ഒരേ കടയില്‍നിന്ന്;രണ്ടുവര്‍ഷത്തിനിടെ രണ്ട് ഒന്നാംസമ്മാനങ്ങൾ

കോട്ടയം: രണ്ടുവർഷത്തിനിടെ രണ്ടാമതും കേരള ലോട്ടറിയുടെ ഒന്നാംസമ്മാനം നേടി  വാഴൂർ ചെങ്കല്‍ മുത്തിയാപാറയില്‍ തോമസ് ജോസഫ്.

ബുധനാഴ്ചത്തെ ഫിഫ്റ്റി ഫിഫ്റ്റി 92-നറുക്കെടുപ്പില്‍ എഫ്.ഡബ്ല്യു 239020 നമ്ബർ ടിക്കറ്റിലൂടെയാണ് ഒരു കോടി രൂപയുടെ സമ്മാനം നേടിയത്.മുൻപ് 2022 ഓഗസ്റ്റില്‍ കാരുണ്യ ലോട്ടറി നറുക്കെടുപ്പില്‍ 80 ലക്ഷം രൂപയുടെ ഒന്നാംസമ്മാനം നേടിയതും തോമസാണ്.

രണ്ടു ടിക്കറ്റും ഒരേ കടയില്‍ നിന്നാണ് എടുത്തതും. പൊൻകുന്നം മാർസ് ലോട്ടറി ഏജൻസിയില്‍ നിന്നാണ് ടിക്കറ്റെടുത്തത്. രണ്ടുവട്ടവും ഭാഗ്യമെത്തിച്ചത് കണ്ണൂർ ജില്ലയിലെ ടിക്കറ്റിലൂടെയാണ്. കണ്ണൂരിലെ സഹോദരസ്ഥാപനത്തില്‍നിന്ന് കൊണ്ടുവന്ന് വിറ്റതാണ് ഈ ടിക്കറ്റുകള്‍.

Signature-ad

ഇത്തവണ ഫോണ്‍ ചെയ്ത് പറഞ്ഞ് കടയില്‍ എടുത്തുവെച്ച ടിക്കറ്റിനാണ് സമ്മാനം. ഫലം വന്നതിന് ശേഷം കടയിലെത്തി തോമസ് ജോസഫ് സമ്മാനാർഹമായ ടിക്കറ്റ് കൈപ്പറ്റി. മുൻപ് ഗള്‍ഫില്‍ ജോലിയായിരുന്ന തോമസ് ഇപ്പോള്‍ നാട്ടില്‍ കൃഷിയുമായി കഴിയുകയാണ്. ടിക്കറ്റ് വ്യാഴാഴ്ച ബാങ്കില്‍ ഏല്‍പ്പിക്കുമെന്ന് തോമസ് പറഞ്ഞു.

Back to top button
error: