KeralaNEWS

എം.ഡി.എം.എയുമായി യുവതിയും യുവാവും പിടിയില്‍

മലപ്പുറം: യുവതിയും സുഹൃത്തും എം.ഡി.എം.എയുമായി പിടിയില്‍. മലപ്പുറം കേന്ദ്രീകരിച്ച്‌ ലഹരിമരുന്ന് വില്‍പന നടത്തിവന്ന സ്ത്രീകള്‍ ഉള്‍പ്പെട്ട അന്തർ സംസ്ഥാന ലഹരിക്കടത്തു സംഘത്തിലെ രണ്ട് പേരാണ് പിടിയിലായത്.

ഊരകം നെല്ലിപറമ്ബ് സ്വദേശിനി തഫ്സീന (33), ഇവരുടെ സുഹൃത്ത് പുളിക്കല്‍ സ്വദേശി മുബഷിർ(36) എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. ഇവരില്‍ നിന്നും 31 ഗ്രാം എം.ഡി.എം.എ പിടികൂടി.ലഹരി മരുന്ന് കടത്താൻ ഉപയോഗിച്ച കാറും പിടിച്ചെടുത്തിട്ടുണ്ട്.

ബാംഗ്ലൂരില്‍ നിന്നും ലഹരി വസ്തുക്കള്‍ മലപ്പുറം ജില്ലയിലേക്ക് കടത്തുന്ന ലഹരി കടത്ത് സംഘത്തിലെ പ്രധാനികളാണ് പിടിയിലായത് . യാത്ര ചെയ്യുന്ന സമയം പരിശോധനകള്‍ ഒഴിവാക്കാൻ സ്ത്രീകള്‍ ഉള്‍പ്പെടെ ഫാമിലിയാണെന്ന വ്യാജനേയാണ് ലഹരി വസ്തുക്കള്‍ കടത്തിയിരുന്നതെന്ന് പൊലീസ് പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: