തിരുവനന്തപുരം: കേന്ദ്ര സർക്കാർ അവതരിപ്പിക്കുന്ന 50 ലക്ഷം കോടിയുടെ ബജറ്റില്‍ കേരളത്തിന്‍റെ തീരമേഖലയ്ക്കുള്ള സമഗ്ര പുരോഗതിയ്ക്ക് 5,000- 10,000 കോടി രൂപ കൊടുക്കാൻ ഒരു പാടുമില്ലെന്നു മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ അല്‍ഫോണ്‍സ് കണ്ണന്താനം.
തിരുവനന്തപുരത്തു മത്സരിക്കുന്ന എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ ജയിച്ചാല്‍ പ്രധാനമന്ത്രിയുമായി ചർച്ച നടത്തിയും വിവിധ മന്ത്രാലയങ്ങളുടെ പിറകേ നടന്നും ഇതൊക്കെ നേടിയെടുക്കാനാകും.
എന്നാല്‍, ഇപ്പോഴത്തെ എംപിയും സംസ്ഥാന സർക്കാരും ഇതൊന്നും ചെയ്യുന്നില്ല. ഓരോ പദ്ധതിയുടെയും പിറകേ നടന്നാല്‍ മാത്രമേ കൊണ്ടുവന്നു നടപ്പാക്കി പൂർത്തീകരിക്കാനാകൂ. തീരദേശ മേഖലയുടെ സമഗ്ര വികസനത്തിനുള്ള ബ്ലുപ്രിന്‍റ് രാജീവ് ചന്ദ്രശേഖർ തയാറാക്കിയിട്ടുണ്ട്.ഇനി നിങ്ങളാണ് തീരുമാനിക്കേണ്ടത് – കണ്ണന്താനം പറഞ്ഞു.