NEWSWorld

സെക്സ് ടൂറിസം വഴി കോടികൾ കൊയ്യുന്ന തായ്‌ലൻഡ്; ഇന്ത്യക്കാർക്കും  വിസയിളവ് 

തായ്‌ലൻഡിനെപ്പറ്റി പറഞ്ഞാൽ മലയാളികൾക്ക് അത്ര പിടുത്തം കിട്ടിയെന്ന് വരില്ല.കാരണം ലോകത്തുള്ള മിക്ക രാജ്യങ്ങളിലും മലയാളി സാന്നിധ്യം കാണാമെങ്കിലും തായ്‌ലൻഡിൽ അത് വളരെ കുറവാണ്.അതേസമയം പട്ടായയെപ്പറ്റി പറഞ്ഞാൽ പെട്ടെന്ന് പിടികിട്ടിയെന്നും വരും.

സുന്ദരകാഴ്ചകളുടെ മായാലോകമാണ് പട്ടായയെങ്കിലും സെക്സ് ടൂറിസ്റ്റ് സ്പോട്ട് എന്ന നിലക്കാണ് ജനങ്ങൾ ഈ‌ നഗരം കൂടുതലായും സന്ദർശിക്കുന്നത്.തായ്‌ലന്റിലെ ഒരു നഗരമാണ് പട്ടായ.തായ്ലൻഡിന്റെ തലസ്ഥാനമായ ബാങ്കോക്കിൽ നിന്ന് 150 കിലോമീറ്റർ തെക്ക് പടിഞ്ഞാറായാണ് പട്ടായ സ്ഥിതി ചെയ്യുന്നത്.

തായ്‌ലൻഡിൽ എത്തുന്ന മിക്ക സഞ്ചാരികളും പട്ടായ സന്ദർശിക്കാതെ മടക്കയാത്രക്കൊരുങ്ങില്ല. സഞ്ചാരികൾ മാത്രമല്ല മധുവിധു ആഘോഷത്തിനായും മിക്ക ദമ്പതികളും തായ്‍‍ലൻഡ് പട്ടായ ട്രിപാണ് ആദ്യം പ്ലാൻ ചെയ്യുക.കാഴ്ചകൾക്കൊപ്പം അധികം നൂലാമാലകൾ ഇല്ലാതെ കുറഞ്ഞ ചെലവിൽ യാത്ര പോകാം എന്നതാണ് ഇവിടുത്തെ മറ്റൊരു സവിശേഷത.
സെക്സ് ടൂറിസം എന്നാണ് പട്ടായ അറിയപ്പെടുന്നത്.ഇതിന് പിന്നിൽ ഒരു ചരിത്രമുണ്ട്.വിയറ്റ്‌നാം യുദ്ധവേളയിൽ ഇവിടം അമേരിക്കൻ സൈനികരുടെ വിശ്രമ വിനോദ കേന്ദ്രമായിരുന്നു. വർഷങ്ങൾ മുന്നോട്ട് പോയതോടെ പട്ടായ ഒരു സെക്സ് ടൂറിസ്റ്റ് കേന്ദ്രമായി മുഖം മിനുക്കി.പ്രതിവർഷം കോടികളുടെ വരുമാനമാണ് ഇത്തരത്തിൽ പട്ടായ തായ്ലൻഡിന് സമ്മാനിക്കുന്നത്. ഒരു സെക്സ് ടൂറിസം ഡെസ്റ്റിനേഷൻ എന്ന് ആഗോളതലത്തിലുള്ള ചീത്തപ്പേര് മാറ്റാനുള്ള ശ്രമങ്ങൾ ഇന്നിവിടെ ഇവിടെ കാര്യമായി നടക്കുന്നുണ്ട് എന്നതും ഇതോടൊപ്പം പറയാതെ വയ്യ.സാംസ്‌കാരിക സ്ഥാപനങ്ങളുടെയും ചരിത്രസ്മൃതികളുടെയും സാഹസിക വിനോദങ്ങളുടെയും നാടുകൂടിയാണിവിടം.
ഉറക്കമില്ലാത്ത നഗരമാണ് പട്ടായ.നിശാപാർട്ടികളും ബാറും നൈറ്റ് ക്ലബുകളുമൊക്കെ രാത്രിയിൽ സജീവമാകും. പട്ടായയിലെ മുഖ്യ ആകർഷണം വാക്കിങ് സ്ട്രീറ്റ് ആണ്.ആട്ടവും പാട്ടുമായി ഏഴുമണിയോടുകൂടി ഉണരുന്ന തെരുവ്.പുലര്‍ച്ചെ മൂന്നരവരെ പിന്നെ ആഘോഷങ്ങളുടെ പൂരമാണ്.
നിരവധി സെക്സ് പാർലറുകൾ ഇവിടെ സ്ഥിതി ചെയ്യുന്നു.മങ്ങിയ വെളിച്ചം മിന്നുന്ന അകത്തളങ്ങളിൽ സുന്ദരികളായ പെൺകുട്ടികൾ മാടിവിളിക്കുന്ന മിഴികളുമായി നിരന്നിരിക്കുന്നതും കാണാം.
മറ്റൊന്ന് വൈവിധ്യമാർന്ന വിഭവങ്ങൾ വിളമ്പുന്ന ഭക്ഷണശാലയാണ്. തേളും പാമ്പും പാറ്റയുമൊക്കെയായി കളര്‍ഫുള്‍ വഴിയോരക്കടകൾ.ചിപ്സ് വറുത്തുകൂട്ടിയിരിക്കുന്നത് പോലെയാണ് പാറ്റയെ വറുത്തുകോരിവച്ചിരിക്കുന്നത്.

നൈറ്റ് ക്ലബുകളും ആഘോഷരാവുകളും കഴിഞ്ഞാൽ പകൽസമയം മസാജ് സെന്ററിന്റെ ഊഴമാണ്. ഫൂട്ട് മസ്സാജ്, ഫേസ് മസ്സാജ്, ഓയിൽ മസ്സാജ് തുടങ്ങി മനസ്സിനും ശരീരത്തിനും ഉണർവ് നൽകുന്ന അരോമ മസ്സാജുകളും ഇവിടെയുണ്ട്.

 

എന്നാൽ ഇതൊന്നുമല്ല, വൈവിധ്യങ്ങൾ നിറഞ്ഞ കാഴ്ചകളും പ്രകൃതിസൗന്ദര്യവും കടലോര കാഴ്ചകളും രൂചിയൂറും വിഭവങ്ങളുമൊക്കെയാണ് പട്ടായ സഞ്ചാരികളുടെ ഇടയിൽ പ്രിയപ്പെട്ടതാകുന്നത്.  ഇവിടുത്തെ ബീച്ചുകൾ 15 കിലോമീറ്ററോളം നീണ്ടുകിടക്കുന്നവയാണ്. മത്സ്യത്തൊഴിലാളി ഗ്രാമങ്ങളും കൃഷിയിടങ്ങളും ഇവിടെ ധാരാളമുണ്ട്.അതിലുപരി പട്ടായ ഒരു വ്യവസായകേന്ദ്രവുമാണ്.
 കോറൽ ഐലൻഡ് ബീച്ച്,ഫ്ലോട്ടിങ്ങ് മാർക്കറ്റ്,സാങ്ച്വറി ഓഫ് ട്രൂത്ത്(കടലിനോടു ചേർന്നു കിടക്കുന്ന ഒരു ബുദ്ധക്ഷേത്രമാണ് ഇവിടത്തെ പ്രധാന ആകർഷണം)അല്‍കസാര്‍ ഷോ, അങ്ങനെ നിരവധി കാഴ്ചകൾ സഞ്ചാരികളെ ഇവിടെ കാത്തിരിക്കുന്നുണ്ട്.
പട്ടായയെന്ന് കേൾക്കുമ്പോൾ പൊതുവേ നമ്മുടെ ഉള്ളിലുണ്ടാകുന്ന അർത്ഥംവച്ച ചിരി അറിവില്ലായ്മയുടേതാണ് എന്നർത്ഥം! സെക്‌സ് ടൂറിസം ഡെസ്റ്റിനേഷൻ മാത്രമാണ് പലരും കേട്ടറിഞ്ഞ പട്ടായ.പട്ടായയിൽ പോകാൻ ജീവിതകാലം മുഴുവൻ പണം സ്വരൂപിക്കുന്ന നായകൻമാരാണ് അമ‌ർ അക്‌ബ‌ർ അന്തോണി എന്ന മലയാള ചിത്രത്തിൽപ്പോലുമുള്ളത്.
നീലക്കടലിന്റെയും ബുദ്ധക്ഷേത്രങ്ങളുടെയും പ്രകൃതിസൗന്ദര്യത്തിന്റെയും സംസ്‌കാരത്തിന്റെയും നാട് കൂടിയാണ് തായ്‌ലൻഡ്.മികച്ചൊരു ഹോളിഡേ ഡെസ്റ്റിനേഷൻ.എന്നാൽ ഇക്കാര്യം പലർക്കും അറിയില്ലെന്നതാണ് സത്യം.തായ്‌ലൻഡിന്റെ കടലോരമേഖലയാണ് പട്ടായ എന്ന കൊച്ചുപട്ടണം.ബീച്ച് സൗന്ദര്യം ആസ്വദിക്കാൻ പട്ടായയും നഗരസൗന്ദര്യം ആസ്വദിക്കാൻ ബാങ്കോക്കുമാണ് വിനോദസഞ്ചാരികൾ തിരഞ്ഞെടുക്കുക.
1950കളുടെ അവസാനമാണ് പട്ടായ എന്ന പേര് പ്രശസ്‌തമായി തുടങ്ങിയത്.അമേരിക്കക്കാരുടെ കടന്നുകയറ്റം തന്നെയാണ് ഇതിന് കാരണമായതും.മത്സ്യബന്ധ തുറമുഖം മാത്രമായിരുന്ന പട്ടായയെ സെക്‌സ് നഗരമാക്കി മാറ്റിയതിന് പിന്നിലും ഇവർ തന്നെയാണ്.വിയറ്റ്‌നാം യുദ്ധക്കാലത്ത് അമേരിക്കൻ ഭടന്മാർ തമ്പടിച്ചത് പട്ടായയിലാണ്.തായ്‌ലൻഡ് സെക്‌സ് ടൂറിസത്തിന്റെ ആദ്യകാല ഉപഭോക്താക്കൾ അമേരിക്കൻ സൈനികരായിരുന്നു.സുന്ദരികളും നി‌ർധനരുമായ തായ് പെൺകുട്ടികളെ തങ്ങളുടെ ആവശ്യങ്ങൾക്കായി അവർ ഡോളറുകൾ കാണിച്ച് മയക്കി.പിന്നെയത് പട്ടായ യുവതികളുടെ ജീവിതോപാധിയായി മാറി;തായ്ലൻഡിന്റെയും!
 നിലവിൽ ഇന്ത്യക്കാർക്കായി തായ്‌ലൻഡ് വിസ ഒഴിവാക്കിയിട്ടുണ്ട്.2024 മെയ് വരെയാണ് വിസയില്ലാതെ തന്നെ തായ്‌ലൻഡിലേയ്ക്ക് പോകാൻ ഇന്ത്യക്കാർക്ക് അവസരം ഒരുക്കിയിരിക്കുന്നത്.പട്ടായയും തായ്‍‍ലൻഡുമൊക്കെ കീശകാലിയാക്കാതെ യാത്രചെയ്യാവുന്ന ഇടങ്ങളുമാണ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: