LIFELife Style

ഏറ്റവും കൂടുതല്‍ സഹായിച്ചത് ആര്? ബ്ലെസി പറഞ്ഞ ആ ഒരാള്‍ ആര്? നജീബിനെ സഹായിച്ചവരുടെ പേരുകള്‍ കേട്ട് ഞെട്ടി നെറ്റിസണ്‍സ്!

ടുജീവിതത്തിലെ യഥാര്‍ത്ഥ നായകന്‍ നജീബ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന സമയമാണ്. ജീവിതത്തില്‍ നജീബിനെ തന്നെക്കാള്‍ സഹായിച്ച മറ്റൊരാള്‍ ഉണ്ടെന്ന് ബ്ലെസി ഒരഭിമുഖത്തില്‍ പറഞ്ഞപ്പോള്‍ അത് സോഷ്യല്‍ മീഡിയകളില്‍ വലിയ ചര്‍ച്ചകള്‍ക്ക് രൂപം കൊടുത്തിരുന്നു.

ആ ഒരാള്‍ പൃഥ്വിരാജാണ് എന്ന തരത്തിലായിരുന്നു സോഷ്യല്‍ മീഡിയ ചര്‍ച്ചകള്‍ അരങ്ങേറിയിരുന്നത്. ഇതിനിടെ പൃഥ്വിയും നജീബും തമ്മിലുള്ള അഭിമുഖം പുറത്തുവരികയും ഇത് വലിയ രീതിയില്‍ ശ്രദ്ധ നേടുകയും ചെയ്തു. എന്നാല്‍, ഇപ്പോഴിതാ തന്നെ ഏറ്റവുമധികം സഹായിച്ച വ്യക്തിയുടെ പേര് തുറന്നു പറഞ്ഞിരിക്കുകയാണ് നജീബ്. മീഡിയ ഇന്‍ഫ്ളുവെന്‍സറായ അഫി അഹമ്മദിന്റെ വീഡിയോയിലാണ് നജീബ് ഇക്കാര്യം വ്യക്തമാക്കിയത്.

Signature-ad

‘എന്നെ സഹായിച്ച രണ്ടുപേര്‍ പൃഥ്വിരാജും സംഗീത സംവിധായകന്‍ റഹ്‌മാന്‍ സാറുമാണ്. അവര്‍ രണ്ടുപേരും എനിക്ക് ആവശ്യത്തിലധികം പൈസ തന്ന് സഹായിച്ചു. ആരോടും ഇത് പറയരുതെന്ന് പ്രത്യേകം പറഞ്ഞതുമാണ്. പക്ഷേ ബ്ലെസി സാറിനോട് ഓരോരുത്തരും എനിക്കെന്ത് തന്നു എന്ന് ചോദിച്ച് ശല്യം ചെയ്യുന്നത് കണ്ട് വിഷമം വന്നിട്ടാണ് ഇപ്പോള്‍ ഈ കാര്യം പറഞ്ഞത്” – നജീബ് പറഞ്ഞു.

‘എനിക്ക് എന്ത് തന്നാലും അത് സന്തോഷമാണ്. പക്ഷേ തന്നില്ലാ എന്ന് മാത്രം ഞാന്‍ എവിടെയും പറയില്ല. എനിക്ക് കിട്ടിയതില്‍ ഞാന്‍ തൃപ്തനാണ്. അതിന്റെ പേരില്‍ ഇനി ആരും വിവാദമുണ്ടാക്കരുത് എന്നാണ് എന്റെ ആഗ്രഹം,’ നജീബ് കൂട്ടിച്ചേര്‍ത്തു.

 

Back to top button
error: