KeralaNEWS

മേയറുടെയും എം.എൽ.എയുടെയും വലിപ്പം നോക്കി പാവം ഡ്രൈവര്‍ക്കെതിരേ നടപടി എടുത്തില്ല; ഗണേഷ്കുമാറിന് കൈയ്യടി

തിരുവനന്തപുരം:കാളപെറ്റെന്നു കേട്ടപ്പോള്‍ കയറെടുക്കാതെ എന്താണ് കാര്യമെന്ന് അന്വേഷിച്ച ഗതാഗതമന്ത്രി കെ.ബി.ഗണേശ്കുമാറിന് കൈയ്യടി.

മേയറുടെയും എം.എല്‍ംഎയുടെയും വലിപ്പം നോക്കി പാവം ഡ്രൈവര്‍ക്കെതിരേ നടപടി എടുക്കാൻ തയ്യാറായില്ല എന്നതാണ് ഗണേഷ് കുമാറിന്റെ പ്ലസ് പോയിന്റും.എന്താണ് ഇന്നലെ രാത്രി സംഭവിച്ചതെന്ന് ഡ്രൈവറോടോ, മേയറോടോ, എം.എല്‍.എയോടോ, പോലീസിനോടോ പോലും അദ്ദേഹം ചോദിച്ചില്ല.

തൃശൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് വന്ന സൂപ്പര്‍ ഫാസ്റ്റ് ബസിനു മുമ്ബിലാണ് മേയറുടെയും ഭര്‍ത്താവ് എം.എല്‍.എയുടെയും അഭ്യാസം നടന്നത്. ഇതിന്റെ യഥാര്‍ത്ഥ സംഭവം കണ്ടത് 12 പേരാണ്. തൃശൂരില്‍ നിന്നും തിരുവനന്തപുരം വരെ റിസര്‍വേഷനില്‍ യാത്ര ചെയ്തവര്‍. സംഭവം തുങ്ങുന്നതു മുതല്‍ പെരുവഴിയില്‍ ഇറങ്ങി നില്‍ക്കേണ്ട ഗതികേടിന്റെ അവസാനം വരെയും ആ യാത്രക്കാരുണ്ടായിരുന്നു.

Signature-ad

അവരോടാണ് ഗണേഷ്‌കുമാര്‍ കാര്യങ്ങള്‍ തിരക്കിയത്. റിസര്‍വേഷന്‍ ചാര്‍ട്ട് കെ.എസ്.ആര്‍.ടി.സിയില്‍ നിന്നും വാങ്ങി ഓരോ യാത്രക്കാരനെയും നേരിട്ട് വിളിച്ച്‌ കാര്യം തിരക്കുയായിരുന്നു. ഓരോരുത്തരും നല്‍കിയത് ഒരേ മറുപടി തന്നെയായിരുന്നു. മേയറും സംഘവുമാണ് തെറ്റുകാർ.

ഡ്രൈവറെ പ്രകോപിക്കുകയാണ് മേയര്‍ ചെയ്തതെന്നും യാത്രക്കാര്‍ പറഞ്ഞു. മാത്രമല്ല, തങ്ങള്‍ ബുക്ക് ചെയ്ത് നടത്തിയ യാത്ര പൂര്‍ത്തിയാക്കാനായില്ല എന്ന പരാതിയും അവർ ഉന്നയിച്ചിട്ടുണ്ട്.

അവസാനിക്കാന്‍ കിലോമീറ്ററുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നിട്ടും തങ്ങളെ പെരുവഴിയില്‍ ഇറക്കി വിടുകയാണ് എം.എല്‍.എ സച്ചിന്‍ ദേവ് ചെയ്തതെന്നും യാത്രക്കാര്‍ പരാതിയായി പറയുന്നു. എം.എല്‍.എ ബസില്‍ കയറി വന്നാണ് യാത്രക്കാരെ ഇറക്കി വിട്ടത്. അകത്തുകയറി കണ്ടക്ടര്‍ സീറ്റില്‍ ഇരുന്ന് കാലിന്‍മേല്‍ കാല് കയറ്റിവെച്ചാണ് ഉത്തരവിട്ടത്. എല്ലാവരും ബസില്‍ നിന്നിറങ്ങിപ്പോകണമെന്നും, ഈ ബസ് ഇനി അനങ്ങില്ലെന്നുമാണ് പറഞ്ഞത്.

റിസര്‍വേഷന് ചെയ്ത് ആ ബസില്‍ യാത്ര ചെയ്ത ഒരു യാത്രക്കാരന്‍ പോലും ഡ്രൈവര്‍ക്കെതിരേ ഒരു വാക്കു പോലും പറഞ്ഞിട്ടില്ല. അതുകൊണ്ടു തന്നെ കെ.എസ്.ആര്‍.ടി.സിയില്‍ നിന്നും ഡൈവര്‍ യദുവിന് നടപടിയൊന്നും ഉണ്ടാകില്ലെന്നുറപ്പായിട്ടുണ്ട്.

 കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ ഉള്‍പ്പെടുന്ന ഏതു കേസിലും, ഒടുവില്‍ ജീവനക്കാരനെ ബലിയാടാക്കുന്ന സ്ഥിരം ഏര്‍പ്പാടിന് ഇനിയെങ്കിലും അറുതി ഉണ്ടാകണമെന്ന് ഓരോ കെ.എസ്.ആര്‍.ടി.സി ജീവനക്കാരനും അത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നുണ്ട്. തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കുന്നതില്‍ ആര്‍ക്കും പരാതിയില്ല.പക്ഷെ, ബലിയാടാകേണ്ടി വരുന്നത് നിശബ്ദം സഹിക്കുന്നവരാണ് ജീവനക്കാര്‍.ഇവിടെയാണ് മന്ത്രി തന്നെ കെഎസ്ആർടിസി ജീവനക്കാർക്ക് പിന്തുണയുമായെത്തിയത്.

Back to top button
error: