കോട്ടയം: തിരുവനന്തപുരം, തൃശൂർ, പത്തനംതിട്ട സീറ്റുകളില്‍ ബിജെപി വിജയിക്കുമെന്ന് പി.സി ജോർജ്.
ബിജെപിക്ക് 20 സീറ്റും ലഭിക്കുമെന്നു പറയാൻ തക്ക മടയനല്ല താനെന്നും എന്നാൽ മൂന്നു സീറ്റുകൾ ഉറപ്പാണെന്നും പി.സി പറഞ്ഞു.
മൂന്ന് സീറ്റ് ഉറപ്പായും കിട്ടും. രണ്ടെണ്ണം കൂടി വേണമെങ്കില്‍ കിട്ടാം. തിരുവനന്തപുരം, തൃശൂർ, പത്തനംതിട്ട സീറ്റുകളിലാണ് ഉറപ്പ് .ബാക്കി താൻ പറയുന്നില്ലെന്നും പി.സി കൂട്ടിച്ചേർത്തു.