KeralaNEWS

വനിതകള്‍ക്ക് പത്തനംതിട്ടയിൽ കുറഞ്ഞ ചെലവില്‍ താമസ സൗകര്യം

പത്തനംതിട്ട: വിവിധ ആവശ്യങ്ങള്‍ക്കായി പത്തനംതിട്ട ജില്ലയില്‍ എത്തുന്ന വനിതകള്‍ക്കായി കുറഞ്ഞ ചെലവിൽ താമസ സൗകര്യവും ആഹാരവും ലഭ്യമാക്കുന്നു.

കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ സ്ത്രീ ശാക്തീകരണം മുന്‍ നിര്‍ത്തി സ്ത്രീകളുടെ സുരക്ഷയ്ക്കായി ഒരുക്കിയ വനിതാ മിത്ര കേന്ദ്രത്തിലാണ് സ്ഥിരതാമസത്തിനും ഇന്റര്‍വ്യുവിനും മറ്റ് ദിവസ ആവശ്യങ്ങള്‍ക്കും വരുന്ന വനിതകള്‍ക്ക് കുറഞ്ഞ ചിലവില്‍ താമസ സൗകര്യവും, ആഹാരവും ലഭ്യമാക്കുന്നത്.

Signature-ad

പ്യൂരിഫയിസ് വാട്ടര്‍, വൈ ഫൈ സൗകര്യം, പാര്‍ക്കിംഗ് സൗകര്യം, സെക്യൂരിറ്റി സേവനം, ഇന്‍സിനേറ്റര്‍, നാപ്കിന്‍ വെന്‍ഡിങ് മെഷീന്‍ തുടങ്ങിയ സൗകര്യങ്ങളും ഇവിടെ ലഭ്യമാണ്. അറ്റാച്ചിഡ് റൂമുകളോടുകൂടിയ എസി, നോണ്‍ എസി റൂമുകളും, ഷെയറിങ് റൂമുകളും ഇവിടെ ലഭിക്കും.

Back to top button
error: