KeralaNEWS

തൊഴിലാളികളുടെ ജോലി സമയക്രമീകരണം നീട്ടി

തിരുവനന്തപുരം: ഉഷ്ണ തരംഗ സാധ്യത നിലനില്‍ക്കുകയും പകല്‍ താപനില ക്രമാതീതമായി ഉയരുകയും ചെയ്യുന്ന സാഹചര്യത്തില്‍ വെയിലത്ത് ജോലിചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയക്രമീകരണം മെയ് 15 വരെ നീട്ടിയതായി തൊഴില്‍ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.

 ഉച്ചക്ക് 12 മുതല്‍ വെകിട്ട് മൂന്നുവരെ തൊഴിലാളികള്‍ വെയിലത്ത് പണിയെടുക്കുന്നത് കണ്ടെത്തിയാല്‍ തൊഴിലുടമക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

സംസ്ഥാനത്ത് മുഴുവൻ തൊഴിലിടങ്ങളിലും കർശന പരിശോധന നടത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാൻ ലേബർ കമ്മിഷണർ അർജുൻ പാണ്ഡ്യന് മന്ത്രി നിർദ്ദേശം നല്‍കി. ജില്ലാ ലേബർ ഓഫീസർമാരുടെ അടിയന്തിര യോഗം ചേർന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി പരിശോധനകള്‍ ഊർജ്ജിതമാക്കുമെന്നും മന്ത്രി അറിയിച്ചു.

Signature-ad

ഉഷ്‌ണതരംഗ സാധ്യത ഉള്ളതിനാല്‍ കൊല്ലം, തൃശൂർ ജില്ലകളില്‍ യെല്ലോ അലർട്ടും, പാലക്കാട് ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

Back to top button
error: