തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രമാണിച്ച് നാളെ വൈകിട്ട് 6 മണി മുതല്‍ കേരളത്തിലെ എല്ലാ മദ്യ വില്‍പ്പനശാലകളും രണ്ടു ദിവസത്തേക്ക് അടച്ചിടും.
വോട്ടെടുപ്പ് ദിവസമായ 26 ന് വൈകിട്ട് 6 മണിക്ക് ശേഷമാകും പിന്നീട് തുറക്കുക.
48 മണിക്കുറാകും മദ്യ വില്‍പ്പനശാലകള്‍ അടച്ചിടുക.
വോട്ടെണ്ണല്‍ ദിനമായ ജൂണ്‍ നാലിനും സംസ്ഥാനത്ത് മദ്യവില്‍പ്പനശാലകള്‍ പ്രവർത്തിക്കില്ല