IndiaNEWS

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ഇന്ത്യയിൽ ശരീഅത്ത് നിയമം: യോഗി ആദിത്യനാഥ്

ലക്നൗ: കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ഇന്ത്യയിൽ ശരീഅത്ത് നിയമം നടപ്പാക്കുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.

 ഉത്തർപ്രദേശിലെ അമ്രോഹയില്‍ ബി.ജെ.പിയുടെ പ്രചാരണപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘1970-ല്‍ കോണ്‍ഗ്രസ് ഗരീബി ഹഠാവോ മുദ്രാവാക്യം ഉയർത്തി. എന്നാല്‍, ദാരിദ്ര്യം നിർമാർജനംചെയ്യപ്പെട്ടില്ല. പക്ഷേ, രാജ്യത്തിന്റെ വിഭവങ്ങള്‍ കൊള്ളയടിക്കാൻ ഒരു കുടുംബത്തിന് സ്വാതന്ത്ര്യം ലഭിച്ചു. രാജ്യത്തിന്റെ പൊതുസ്വത്തില്‍ മുസ്ലിങ്ങള്‍ക്കാണ് ആദ്യ അവകാശമെന്ന് പ്രധാനമന്ത്രിയായിരിക്കെ മൻമോഹൻ സിങ് പറഞ്ഞു. അങ്ങനെയെങ്കില്‍ നമ്മുടെ ദളിതരും പിന്നാക്കക്കാരും പാവപ്പെട്ടവരും കർഷകരും എവിടേക്ക് പോവും’, യോഗി ആദിത്യനാഥ് ചോദിച്ചു.

Signature-ad

 

തങ്ങളുടെ സർക്കാർ അധികാരത്തിലെത്തിയാല്‍ ശരീഅത്ത് നിയമം നടപ്പിലാക്കുമെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. ഇന്ത്യ അംബേദ്കർ ഉണ്ടാക്കിയ ഭരണഘടനപ്രകാരമാണ് പ്രവർത്തിക്കുക, ഏതെങ്കിലും ശരീഅത്ത് നിയമപ്രകാരമല്ല’, ആദിത്യനാഥ് പറഞ്ഞു.

 

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ആളുകളുടെ ഭൂമിയും സ്വത്തുക്കളുമെല്ലാമെടുത്ത് മുസ്ലിങ്ങള്‍ക്കിടയില്‍ വിതരണംചെയ്യുമെന്നാണ് കഴിഞ്ഞദിവസം രാജസ്ഥാനില ജലോറിലും ബൻസ്വാഡയിലും മോദി പറഞ്ഞത്. ഇതിനെതിരെ കടുത്ത പ്രതിഷേധമുയർന്നിരുന്നു.പിന്നാലെയാണ് മറ്റൊരു വിവാദപ്രസംഗവുമായി ഇപ്പോൾ യോഗി ആദിത്യനാഥും രംഗത്തുവന്നത്.

Back to top button
error: